എന്റെ ആദ്യപ്രണയം.. ഒടുവിൽ ചിപ്പി തന്റെ പ്രണയകഥ തുറന്നുപറയുമ്പോൾ.. എതിർപ്പുകളെ അവഗണിച്ച് ആ തീരുമാനം എടുത്തപ്പോൾ..!! | Chippy’s love story revealed

Chippy’s love story revealed : സാന്ത്വനം പരമ്പരയുടെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി ചിപ്പി രഞ്ജിത്ത്. സാന്ത്വനത്തിലെ ദേവി എന്ന മുഖ്യകഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സാന്ത്വനം കുടുംബത്തിന്റെ നട്ടെല്ലാണ് ചിപ്പിയുടെ ദേവി എന്ന കഥാപാത്രം. അങ്ങേയറ്റം പോസിറ്റീവ് ഇമേജുള്ള ഒരു കഥാപാത്രം കൂടിയാണ് സാന്ത്വനത്തിലെ ദേവിയേടത്തി. ഭർത്താവിന്റെ അനുജന്മാർക്ക് അമ്മയായി മാറുന്ന ചേടത്തിയമ്മയാണ് ദേവി. സാന്ത്വനം പരമ്പരയുടെ നിർമ്മാതാവും നടി ചിപ്പി തന്നെയാണ്.

ആകാശദൂത്, വാനമ്പാടി എന്നീ സീരിയലു കൾക്ക് ശേഷമാണ് ചിപ്പി സാന്ത്വനം എന്ന ഹിറ്റ് പരമ്പരയുമായി പ്രേക്ഷകർക്ക് മുൻപിലെത്തുന്നത്. ചിപ്പിയെ പോലെ തന്നെ പ്രേക്ഷകർക്ക് സുപരിചിതനാണ് താരത്തിന്റെ ഭർത്താവ് രഞ്ജിത്ത്. അറിയപ്പെടുന്ന നിർമ്മാ താവും സിനിമാപ്രവർത്തകനുമാണ് അദ്ദേഹം. ഇരുവരുടേതും ഒരു പ്രണയവിവാഹമായിരുന്നു, പ്രണയത്തെ ക്കുറിച്ചുള്ള ചോദ്യങ്ങൾ പലപ്പോഴും അൽപ്പം ലജ്ജയോടെ ചിപ്പി നേരിടുന്നതാണ് താരത്തിന്റെ അഭിമുഖങ്ങൾ നമുക്ക് കാണിച്ചുതന്നിട്ടുള്ളത്.

Chippys love story revealed
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

അത്തരത്തിലുള്ള ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാ കുന്നത്. ചിപ്പിയുടെ വീട്ടിൽ നിന്നും ആദ്യം എതിർപ്പുകൾ ഉണ്ടായിരുന്നു. എതിർപ്പു കളെ അവഗണിച്ചുകൊണ്ടാണ് ജീവിത ത്തിലെ നിർണ്ണായകമായ ആ തീരുമാനമെ ടുത്തത്. സിനിമയിൽ കത്തിനിൽക്കുന്ന സമയത്ത് പ്രണയം. സമയപ്രായക്കാർക്കോ സുഹൃത്തു ക്കൾക്കോ ലഭിച്ചിരുന്ന സമയം പ്രണയിക്കാനുള്ള കാര്യത്തിൽ തനിക്ക് കിട്ടിയില്ലെന്നാണ് ചിപ്പി പറയുന്നത്. മനസുകൾ തമ്മിൽ എപ്പോഴും സംസാരിച്ചു കൊണ്ടിരുന്നു. ആ സൗഹൃ ദമാണ് പ്രണയത്തിന് വഴിമാറുന്നത്.

പ്രണയത്തെക്കുറിച്ച് ചോദിക്കുമ്പോഴും വളരെ ലജ്ജയോടെ യാണ് ചിപ്പി ഓരോ ഉത്തരങ്ങളും പറഞ്ഞു കൊണ്ടിരുന്നത്. സിനിമ യിൽ നിന്നും ടെലിവിഷനിലേക്കെ ത്തിയ താരമാണ് നടി ചിപ്പി. ഏത് തരം കഥാപാത്രവും അനായാസം പ്രേക്ഷകർക്ക് മുൻപിൽ അഭിനയിച്ച് പ്രതിഫലിപ്പിക്കാ നുള്ള കഴിവ് താരത്തിനുണ്ട്. പ്രേക്ഷകർക്ക് ഇന്ന് സാന്ത്വനത്തിലെ ദേവിയേടത്തിയാണ് ചിപ്പി. അവരുടെ സ്വന്തം ഒരു അംഗം തന്നെ. ദേവിയെത്തിക്കൊപ്പം സാന്ത്വനം പരമ്പരയെ ഹൃദയത്തിലേറ്റുകയാണ് ഇപ്പോൾ മലയാളം ടെലിവിഷൻ പ്രേക്ഷകർ. Chippy’s love story revealed..

You might also like