Cherupazham Ifthar Drink Recipe : ചൂടുകാലമായാൽ ദാഹം ശമിപ്പിക്കാനായി പലവിധ ഡ്രിങ്കുകളും തയ്യാറാക്കി കുടിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പ്രത്യേകിച്ച് നോമ്പെടുക്കുന്നവർക്ക് നോമ്പ് തുറക്കുന്ന സമയത്ത് ദാഹമകറ്റാനായി വ്യത്യസ്ത ഡ്രിങ്കുകൾ ഉണ്ടാക്കിവയ്ക്കുന്ന പതിവ് ഉള്ളതാണ്. അത്തരം അവസരങ്ങളിലെല്ലാം തീർച്ചയായും ഉണ്ടാക്കി നോക്കാവുന്ന ഒരു കിടിലൻ ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ പാളയംകോടൻ പഴമാണ്. 4 പഴമെടുത്ത് അതിന്റെ തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞ് മിക്സിയുടെ ജാറിലേക്ക് ഇടുക. ആദ്യം അതിലേക്ക് ഒരു കപ്പ് അളവിൽ പാൽ ഒഴിച്ച് ഒന്ന് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. വീണ്ടും ഒരു കപ്പ് അളവിൽ കൂടി പാൽ ചേർത്ത് വീണ്ടും നല്ലതുപോലെ അടിച്ചെടുക്കണം. ഇത് മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് വെക്കാം.
സാധാരണ പാലിന് പകരമായി ഫ്രിഡ്ജിൽ വെച്ച് കട്ടയാക്കി എടുത്ത പാലും ഉപയോഗിക്കാവുന്നതാണ്. ശേഷം ഡ്രിങ്കിലേക്ക് ആവശ്യമായ ചെറുപഴം, നേന്ത്രപ്പഴം, ആപ്പിൾ, മുന്തിരി എന്നിവ ചെറുതായി അരിഞ്ഞെടുത്തതും അനാറും റെഡിയാക്കി വയ്ക്കുക. ഈയൊരു കൂട്ടുകൂടി അരച്ചുവച്ച പാലിന്റെ കൂട്ടിലേക്ക് മിക്സ് ചെയ്ത് നല്ലതുപോലെ ഇളക്കി എടുക്കണം. ശേഷം മധുരത്തിന് ആവശ്യമായ മിൽക്ക് മേയ്ഡും ഒരു വലിയ കരണ്ടിയുടെ അളവിൽ നന്നാരി സർബത്തും പാലിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കുക.
ഡ്രിങ്കിന്റെ രുചി കൂട്ടാനായി അല്പം സബ്ജ സീഡ് കൂടി വെള്ളത്തിൽ കുതിർത്തി ചേർത്തു കൊടുക്കാവുന്നതാണ്. സബ്ജാ സീഡ് ഉപയോഗിക്കുന്നുണ്ടെങ്കിൽ കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തണുപ്പോടുകൂടി കുടിക്കാൻ ഇഷ്ടമുള്ളവർക്ക് സെർവ് ചെയ്യുന്നതിന് മുൻപായി അല്പം ഐസ്ക്യൂബ് കൂടി ഇട്ടുകൊടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ രുചികരമായ ഒരു ഡ്രിങ്ക് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : cook with shafee