ആഡംബരങ്ങൾക്കു നടുവിൽ അത്യാഢംബര വാഹനം; ഷെഫ് പിള്ളയുടെ കോടികൾ വിലയുള്ള പുത്തൻ ഐറ്റം കണ്ടോ!! | Chef Suresh Pillai Buys Porche Cayenne Coupe Suv Car Viral Malayalam

Chef Suresh Pillai Buys Porche Cayenne Coupe Suv Car Viral Malayalam

Chef Suresh Pillai Buys Porche Cayenne Coupe Suv Car Viral Malayalam : സമൂഹ മാധ്യമങ്ങളിൽ ഉടനീളം നിരവധി ആരാധകർ ഉള്ള ഷെഫ് സുരേഷ് പിള്ളയുടെ വാഹനങ്ങളുടെ ശേഖരത്തിലേക്ക് ഇപ്പോൾ പുതിയ ഒരു അതിഥി കൂടി എത്തിയിരിക്കുകയാണ്. സുരേഷ് പിള്ള പുതുതായി സ്വന്തമാക്കിയത് ആഡംബര വാഹനങ്ങളിൽ മുന്‍ നിരയിൽ നിൽക്കുന്ന പോർഷെയുടെ ഏറ്റവും വലിയ എസ്‍യുവിയായ കെയിനിന്റെ കൂപ്പേ എന്ന വകഭേദമാണ്. കൊച്ചിയിലെ പോർഷെ ഷോറൂമിൽ നിന്നാണ് ഏകദേശം 1.48 കോടി രൂപ എക്സ്ഷോറൂം വില വരുന്ന വാഹനമാണ് അദ്ദേഹം ഇപ്പോൾ വാങ്ങിയത്. ഷെഫ്

പിള്ള കഴിഞ്ഞ വർഷം ഏപ്രിലില്‍ മെഴ്സിഡസ് ബെന്‍സിന്‍റെ എസ് ക്ലാസ് മോഡല്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇപ്പോൾ ഈ പോര്‍ഷെയും തന്‍റെ വീട്ടിൽ എത്തിച്ചത്. വർക്ക്‌ ഹാർഡ്, ചെയ്സ് യുവർ ഡ്രീംസ്‌, സ്റ്റെപ് ഔട്ട്‌ ഓഫ് യുവർ കംഫർട് സോൺ, ആൻഡ്‌ ടേക്ക് സം റിസ്ക് ഇൻ യുവർ ലൈഫ്, യു നെവർ ക്നോ വാട്ട്‌ അമേസിങ് തിങ്സ് മൈറ്റ് ഹാപ്പൺ എന്നാണ് സുരഷ് പിള്ള തന്റെ പുത്തൻ കാറിന്റെ ചിത്രം പങ്കുവെച്ച് ചുവടെ കുറിച്ചത്. പോർഷെ കെയ്ന്‍ കൂപ്പേ വകഭേദത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത മൂന്നു ലീറ്റർ

Chef Suresh Pillai Buys Porche Cayenne Coupe Suv Car Viral Malayalam

പെട്രോൾ എൻജിനാണ്. ഈ ആഡംബര വാഹനത്തിന് 340 പി എസ് കരുത്ത് നൽകിയിട്ടുണ്ട്. വെറും 6 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗം കടക്കാൻ സാധിക്കുന്ന കെയിനിന്റെ ഉയർന്ന വേഗം ഏകദേശം 243 കിലോമീറ്ററിന് അടുത്താണ്. സ്വന്തമായി ഒരു വാഹനം വാങ്ങുന്നെങ്കിൽ അത് സ്വപ്ന തുല്യമായൊരു വാഹനമായിരിക്കണം എന്ന നിലപാടിലായിരുന്നു ഷെഫ് സുരേഷ് പിള്ള. ഒരു സൈക്കിൾ

പോലും സ്വന്തമായില്ലാത്ത ഷെഫ് സുരേഷ് പിള്ള ആദ്യമായി വാങ്ങിയ വാഹനം റോഡിലെ ആഡംബരത്തിന്റെ അവസാന വാക്കായ മെഴ്സിഡീസ് ബെൻസ് ‘എസ്’ ക്ലാസ് ആയിരുന്നു. ഇപ്പോൾ തന്റെ രണ്ടാമത്തെ വാഹനം സ്വന്തമാക്കിയ സന്തോഷത്തിലാണ് അദ്ദേഹം.

5/5 - (1 vote)
You might also like