ഗ്രോ ബാഗ് വേണ്ടാ.. മണ്ണ്, വളം ലാഭം.. നൂറുമേനി വിളവ്!! ചീര കൃഷി ഇനി ഒട്ടും സ്ഥലമില്ലാത്തവർക്കും ചെയ്യാം!! | Cheera krishi space saving technique

ഒട്ടും സ്ഥലമില്ലാത്ത ആളുകൾക്ക് പോലും ചീര കൃഷി ഈ രീതിയിൽ ചെയ്ത് എടുക്കാവുന്നതാണ്. സാധാരണയായി മണ്ണിൽ തടമെടുത്തും ഗ്രോബാഗുകളിൽ നിറച്ചു വെച്ചും ഒക്കെയാണ് ചെയ്യാറുള്ളത്. എന്നാൽ ഈ രീതി ഇവയിൽ നിന്നും എല്ലാം വ്യത്യസ്തമാണ്. ഇതിനായി ഒരു ചാക്കിൽ കുറച്ച് മണ്ണും ചാണകപ്പൊടിയും കരിയിലയും കൂടി മിക്സ് ചെയ്തു നിറയ്ക്കുക. നിറക്കുമ്പോൾ മുക്കാൽ ഭാഗത്തോളം നിറച്ചാൽ മതിയാകും.

ജൈവവളങ്ങൾ ഇട്ടുകൊടുക്കുക എന്നത് ചീരക്ക് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. പച്ച ചാണകം കലക്കിയിട്ട് അതിന്റെ തെളി ഒഴിച്ചു കൊടുക്കുന്നത് വളരെ നല്ലതാണ്. ചാക്കിൽ നാല് വശവും മണ്ണിൽ ചെറുതായി കുഴിയെടുത്ത് അതിൽ തൈകൾ നടാവുന്നതാണ്. ഒരു കുഴിയിൽ രണ്ടു തൈ എന്ന രീതിയിൽ നമുക്ക് നട്ടു എടുക്കാവുന്നതാണ്. ചാക്കിലെ സൈഡിൽ കുറച്ച് അകലത്തിൽ ചെറിയ ചെറിയ ഹോളുകൾ

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഇട്ടു കൊടുത്തതിനു ശേഷം അവിടെയും ചീരത്തൈകൾ നടാവുന്നതാണ്. ഇവ വളർന്നു വരുമ്പോൾ മുകളിലേക്ക് സൈഡിൽ കൂടി വളർന്നു നിന്നോളും. നനച്ച് കൊടുക്കുമ്പോൾ മുകൾ ഭാഗത്ത് നനച്ചു കൊടുത്താൽ മതിയാകും. ഇതുപോലെ ചാക്കിനു ചുറ്റും ചീര നടാവുന്നതാണ്. ഏകദേശം 50 തൈകൾ ഓളം നമുക്ക് ചാക്കിന് ചുറ്റുമായി നടാവുന്നതാണ്. വളരെ കുറഞ്ഞ സ്ഥല പരിമിതിയുള്ള

ആളുകൾക്ക് ചെയ്യാവുന്ന വളരെ നല്ലൊരു കൃഷിരീതിയാണിത്. മുകൾഭാഗം നനച്ചു കൊടുക്കുന്നതിലൂടെ താഴെ നട്ടിട്ടുള്ള എല്ലാ ചീരകളിലേക്കും നനവ് എത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.. Cheera krishi space saving technique. Video credit : Spoon And Fork

You might also like