രശ്മി ജയഗോപാലിന്റെ വേർപാട് വിശ്വസിക്കാനാകാതെ സീരിയൽ ലോകം; വിയോഗത്തിൽ മനംനൊന്ത് ചന്ദ്ര ലക്ഷ്മൺ !! | Chandra Lakshman In Memory of Rashmi Jayagopal

Chandra Lakshman In Memory of Rashmi Jayagopal : മലയാള ടെലിവിഷൻ രംഗത്തെ നടുക്കം ഉണ്ടാക്കിയ വാർത്തയായിരുന്നു കഴിഞ്ഞദിവസം രാത്രി സിനിമ സീരിയൽ താരം രശ്മി ഗോപാലന്റെ മരണവാർത്ത. 51 വയസ്സായിരുന്ന താരം ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഞായറാഴ്ച വൈകിട്ട് മരണം സ്ഥിരീകരിച്ചത്. സ്വന്തം സുജാത എന്ന സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകപ്രീതി നേടിയെടുക്കുവാൻ രശ്മിക്ക് സാധിച്ചിരുന്നു.

നടൻ കിഷോർ സത്യാ, നടി ചന്ദ്ര ലക്ഷ്മൺ ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിൽ താരത്തിന് അനുശോചനം രേഖപ്പെടുത്തി കുറിപ്പുകൾ പങ്കുവെച്ചിരുന്നു. രശ്മിയുടെ മരണവാർത്ത അറിഞ്ഞപ്പോൾ തന്നെ രശ്മിക്കൊപ്പം ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചന്ദ്ര ലക്ഷ്മൺ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമൻറ് ആയി എത്തിയത്. വിശ്വസിക്കാനാവുന്നില്ല എന്നായിരുന്നു ചിലർ കമൻറ് ആയി കുറിച്ചത്.

rashmi
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

” എൻറെ വിചിത്രമായ സ്വപ്നങ്ങളിൽ പോലും ഇത് ഞങ്ങൾ ഒരുമിച്ചുള്ള അവസാന ചിത്രമായിരിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഞങ്ങളുടെ പ്രിയപ്പെട്ട രശ്മി ചേച്ചി, എൻറെ ചേച്ചി എന്നെന്നേക്കുമായി അവളുടെ കൃഷ്ണന്റെ കൂടെ ഇരിക്കാൻ പോയി. അവൾ സ്നേഹത്തിൻറെ പ്രതിരൂപമാണ്. അവൾ കരുതലോടെ എല്ലാവരുടെയും ജീവിതത്തിൽ സ്പർശിച്ചിരുന്നു. എന്നാൽ ഇന്ന് നമുക്ക് അവളെ നഷ്ടപ്പെട്ടു. അവളുടെ സാന്നിധ്യമില്ലാതെ ഷൂട്ടിംഗ് സ്പോട്ടിൽ കഴിയുന്നത് ചിന്തിക്കുക എന്നത് ഞങ്ങൾക്കെല്ലാവർക്കും വളരെ ബുദ്ധിമുട്ടാണ്.

സ്വന്തം സുജാതയിലെ എല്ലാവരും അവളെ വളരെയധികം മിസ് ചെയ്യും. വ്യക്തിപരമായ നോക്കുമ്പോൾ ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു കുടുംബാംഗത്തെ ഞങ്ങൾക്ക് നഷ്ടപ്പെട്ടതുപോലെയാണ്. കഴിയുമെങ്കിൽ മടങ്ങിവരു ചേച്ചി” എന്നാണ് ചന്ദ്ര ലക്ഷ്മൺ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. രശ്മിക്കൊപ്പം അവസാനമായി പകർത്തിയ ചിത്രത്തിന് താഴെയാണ് താരം ഇത്തരത്തിൽ ഒരു പോസ്റ്റ് ഇട്ടിരിക്കുന്നത്.

You might also like