ഭാര്യക്ക് പണികൊടുക്കാൻ നോക്കിയതാ.. അവസാനം മുട്ടൻ പണികിട്ടിയത് ചാക്കോച്ചനും! പെണ്ണുങ്ങളെല്ലാം കൂടെ ചാക്കോച്ചനെ പഞ്ഞിക്കിട്ടു.!!

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയാ കുഞ്ചാക്കോയും ദുബായിൽ എത്തിയപ്പോൾ എടുത്ത വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചാക്കോച്ചൻ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന കുഞ്ചാക്കോ ബോബൻ ഭാര്യയേയും കൂട്ടുകാരികളെയും കളിയാക്കുന്ന വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്യുന്നത്. കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും

അടുത്ത സുഹൃത്തുക്കളാണ് ആർ ജെ മിഥുനും ഭാര്യ ലക്ഷ്മി മേനോനും പ്രിയാ കുഞ്ചാക്കോ, ലക്ഷ്മി മേനോൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ എന്നുവരാണ് വിഡിയോയിൽ ഉള്ളത്. പീച് കളറിൽ ഗോൾഡൻ വർക്ക് ചെയ്ത ലോങ്ങ് കുർത്ത ധരിച്ചാണ് മൂന്നുപേരും പോസ് ചെയ്തത്. ആർ ജെ മിഥുൻ മൂന്നുപേരുടെയും വീഡിയോ എടുക്കുന്നതിനടിയിൽ ‘ഹായ് മൂദേവികൾ’ എന്ന് പറഞ്ഞുകൊണ്ട് കുഞ്ചാക്കോ ഓടിവരുകയായിരുന്നു.

ഇത് കണ്ട് ലക്ഷ്മി മേനോൻ ചാക്കോച്ചന്റെ കഴുത്തിന് പിടിക്കുന്നതും, ചാക്കോച്ചൻ മൂന്ന് ദേവികൾ എന്നാണ് ഉദേശിച്ചത് എന്നുപറഞ്ഞു രക്ഷപ്പെടാൻ നോക്കുന്നതും വീഡിയോയിൽ കാണാം. ‘മൂദേവികൾ എന്ന്’ എന്ന കാപ്ഷ്യനോടെ ലക്ഷ്മി മേനോൻ തന്നെയാണ് ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ‘ടുഗതർ ആഫ്റ്റർ എ ലോങ്ങ് ടൈം’ എന്ന ഹാഷ്ടാഗോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദുബായിൽ സ്ഥിരതാമസക്കാരായ

ആർ ജെ മിഥുനും ഭാര്യയും, അനു ഉമ്മനുമായും കുഞ്ചാക്കോ കുടുംബവുമായും നല്ല സുഹൃത്തുക്കളാണ്. ലക്ഷ്മി മേനോന്റെ പല വിഡീയോകളിലും കുഞ്ചാക്കോ ബോബനും, പ്രിയ കുഞ്ചാക്കോയും കടന്നുവരാറുണ്ട്. മുൻ മുഖ്യമന്ത്രിയുടെ മകളാണെങ്കിലും അതിന്റെ താരപരിവേഷം ഒന്നുമില്ലാത്ത വ്യക്തിയാണ് അനു ഉമ്മൻ. കുടുംബത്തോടൊപ്പം ദുബായിൽ താമസമായ അനു ഉമ്മൻ കൂടി ഉണ്ട് എന്നതാണ് വീഡിയോയുടെ കൗതുകം വർധിപ്പിക്കുന്നത്.

Rate this post
You might also like