Chakka Ada Recipe : വാഴയിലയിൽ ചക്ക അട ഇങ്ങനെ ഉണ്ടാക്കി നോക്കൂ! 10 മിനിറ്റിൽ വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന സോഫ്റ്റ് ഇല അട റെഡി; ഇതിന്റെ രുചി അറിഞ്ഞാൽ വീണ്ടും ചോദിച്ച് വാങ്ങി കഴിക്കും. ചക്ക ഇഷ്ടം ഇല്ലാത്തവരായി ആരും ഉണ്ടാകില്ല. ചക്ക വിഭവങ്ങൾ ഒരുപാട് പരീക്ഷിച്ചു നോക്കുന്നവരാണ് നമ്മൾ. ഇതിൽ ചക്ക പായസം, ചക്ക അപ്പവും ചക്ക അടയും ഒക്കെ ഉൾപ്പെടും. ആ കൂട്ടത്തിൽ വാഴയിലയിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഏറെ രുചികരമായ ഒരു ചക്ക അട എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
Ingredients
- Jackfruit
- Rice flour(fried) – 2 1/2 cup
- Jaggery powder- 2 Big spoon
- Cardamom – 20 nos
- Dry ginger- 1 peice
- Cumin seeds – 1 spoon
- Ghee – 1 spoon ( if needed)
- Salt – one pinch
- Coconut – 1
- Water – 1 cup
- Banana leaves
How To Make Chakka Ada
ഇതിന് ഏറ്റവും ആദ്യം ആവശ്യം നല്ല പഴുത്ത ചക്കയാണ്. ചക്ക തൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കുക. ഈ അട ഉണ്ടാക്കാൻ ആവശ്യമായ മറ്റു വസ്തുക്കൾ അരിപ്പൊടി, തേങ്ങാ ചിരകിയത്, ശർക്കര, ഏലക്ക, നെയ്യ്, ഉപ്പ്, ജീരകം എന്നിവയാണ്. ആദ്യം നന്നായി പഴുത്ത ചക്കച്ചുള എടുത്ത് മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക. പേസ്റ്റ് പരുവത്തിൽ അരച്ചെടുത്തതിനു ശേഷം അതിലേക്ക് നന്നായി പൊടിച്ച ശർക്കര ചേർത്ത് കൊടുക്കുക. ചക്കച്ചുളയ്ക്ക് മീഡിയം സൈസ് ഉള്ള രണ്ട് ഉണ്ട ശർക്കര ആണ് ആവശ്യം. ശേഷം ചിരകിയ തേങ്ങ മിക്സിയിലിട്ട് ചെറുതായി അരച്ചെടുക്കുക.
Advertisement
ഇനി ഇവ മൂന്നും ചേർത്ത് നന്നായി ഇളക്കുക. ഏലയ്ക്ക, ചെറിയ കഷണം ചുക്ക് എന്നിവ നന്നായി ചേർക്കുക. ഇനി അൽപ്പം വെള്ളവും നെയ്യും ചേർത്ത് ഇളക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക. വാഴ ഇലയിൽ ആണ് ഈ വിഭവം പാകം ചെയ്യുന്നത്. പഴുത്ത ചക്ക ഉപയോഗിച്ചുള്ള രുചികരമായ ഈ ഇലയടയെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക. വീഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്. ഇതുപോലെ ചക്ക കൊണ്ട് രുചിയൂറും അട നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ. അടിപൊളിയാണേ. Video credit : The Cooking Freaks