എന്റെ ഈശ്വരാ.. വലിച്ചെറിയുന്ന ചകിരിക്ക് ഇത്രയും ഗുണങ്ങളോ! 😳 ചകിരിയുടെ ആരും ഞെട്ടിപ്പോകും 7 സൂത്രങ്ങൾ.!! 😳👌

നമ്മുടെ വീട്ടിൽ സുലഭമായി കാണുന്ന ഒന്നാണ് തേങ്ങ പൊതിച്ചതിനുശേഷമുള്ള ചകിരി. വെറുതെ കത്തിച്ചു കളയാനും തെങ്ങിൻ ചുവട്ടിൽ ഇടാനും മാത്രമാണ് അതിനെ നമ്മൾ ഉപയോഗിക്കാറുള്ളത്. എന്നാൽ ഈ ചകിരി വെച്ച് കുറെ ഗുണങ്ങളുണ്ട്. ചകിരി വെച്ച് ചെയ്യാൻ പറ്റുന്ന കുറച്ച് ടിപ്സുകൾ ആണ് ഇന്ന് പങ്കു വെക്കുന്നത്. ആദ്യ ഒരു മുറം എടുത്ത് അതിലേക്ക് ചകിരി ഇടുക. നീളമുള്ള ഭാഗത്തുനിന്ന് വിടർത്തി എടുക്കുവാണെങ്കിൽ

നന്നായിട്ട് ചകിരി വിടർത്തിയെടുക്കാം. ചകിരി വിടർത്തും തോറും കൂടുതൽ സോഫ്റ്റായിട്ട് മാറും. വിടർത്തി എടുത്ത ചകിരി നന്നായിട്ട് ചുറ്റി എടുത്തിട്ട് അതിൽ നൂൽ ചുറ്റുക. ഇത് നമുക്ക് കുളിക്കുമ്പോൾ ശരീരം തേക്കാനുള്ള സ്ക്രബറായി ഉപയോഗിക്കാം. നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന രാമച്ചം പോലെ തന്നെ ആയിരിക്കും ചകിരിയുടെ സ്ക്രബ്ബറും. അടുത്തത് നമ്മുടെ വീട്ടിലൊക്കെ വിളക്ക് കത്തിക്കാറുണ്ടാകും. വിളക്കിലെ എണ്ണ കറ

എത്ര തവണ കഴുകിയാൽ പോവില്ല. അങ്ങനെ കറ പിടിച്ചിരിക്കുന്ന വിളക്ക് കഴുകാൻ ഏറ്റവും നല്ലതാണ് ചകിരി. നമ്മൾ പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്‌ക്രബർ ഉപയോഗിച്ചു വൃത്തിയാക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ ചകിരി ഉപയോഗിച്ച് വളരെ നന്നായിട്ട് നമുക്ക് വിളക്ക് വൃത്തിയാക്കി എടുക്കാം. അടുത്ത ഒരു ഗുണം എന്ന് പറയുന്നത് നമ്മുടെ വീട്ടിലെ കൊതുകിനെ ശല്യം കൂടുതലായിരിക്കും. അങ്ങനെ ഉള്ളപ്പോൾ നന്നായിട്ട് ഉണങ്ങിയ ചകിരി

ചെറുതായിട്ട് കട്ട് ചെയ്ത് എടുക്കുക. ഒരു ചെറിയ മൺകലത്തിലോ ഇരുമ്പിന്റെ പാത്രത്തിലോ ഇട്ടതിനുശേഷം ഒരു ചെറിയ കർപ്പൂരം കത്തിച്ച ഈ ചട്ടിയിലേക്ക് ഇടുക. കർപ്പൂരത്തിൽ നിന്ന് ചകിരിയിലേക്ക് തീപിടിച്ച് കുറച്ചു സമയത്തിനുള്ളിൽ ഇതിൽ നിന്നും പുക വരാൻ തുടങ്ങും. കൊതുകിനെ ഓടിക്കാൻ ഉള്ള ഏറ്റവും നല്ല മാർഗമാണിത്. ചകിരിയുടെ കൂടുതൽ ഗുണങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായും കാണുക. Video credit: PRARTHANA’S WORLD

Rate this post
You might also like