ചക്ക കൊണ്ട് ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ 😋👌 വെറും 5 മിനിറ്റിൽ ചക്ക പഴം കൊണ്ട് ഒരു അടിപൊളി പലഹാരം 👌👌

ഇന്ന് നമ്മൾ ചക്കകൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു അടിപൊളി പലഹാരമാണ് ഉണ്ടാക്കാൻ പോകുന്നത്. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ടാണ് നമ്മൾ ഇത് ഉണ്ടാക്കിയെടുക്കുന്നത്. ഇതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് 5 കപ്പ് ചക്കച്ചുള, 2 കപ്പ് അരിപൊടി, 1 1/2 tbsp പഞ്ചസാര എന്നിവയാണ്. ആദ്യം ചക്ക പഴം മിക്സിയുടെ ജാറിലേക്കിട്ട് പഞ്ചസാര ചേർത്ത് നല്ലപോലെ അരച്ചെടുക്കുക.

എന്നിട്ട് ഇത് ഒരു ബൗളിലേക്ക് മാറ്റുക. പിന്നീട് ഇതിലേക്ക് 1 നുള്ള് മഞ്ഞൾപൊടിയും 1 നുള്ള് ഉപ്പും കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. അടുത്തതായി ഇതിലേക്ക് വറുത്ത അരിപൊടി കുറേശെ ആയി ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ യോജിപ്പിക്കുക. മാവ് നല്ല സോഫ്റ്റ് രൂപത്തിലാക്കിയെടുക്കണം. അരിപൊടി കൂടുതലായി ചേർത്ത് കൊടുത്താൽ കട്ടിയായി പോകും.

അടുത്തതായി ഇത് എണ്ണയില് ഫ്രൈ ചെയ്തെടുക്കണം. അതിനായി ചൂടായ ചട്ടിയിൽ വറുക്കാനാവശ്യമായ എണ്ണ ഒഴിച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് സ്‌പൂൺ ഉപയോഗിച്ച് മാവ് എണ്ണയിലേക്ക് ഇട്ടുകൊടുക്കാം. ഫ്രൈ ചെയ്തശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. അങ്ങിനെ ചക്കപ്പഴം കൊണ്ടുള്ള അടിപൊളി പലഹാരം റെഡിയായിട്ടുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Kitchen ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.