ചൈതന്യ ഞെട്ടിച്ചു കളഞ്ഞല്ലോ! പുഷ്‌പയിലെ ഐറ്റം ഡാൻസിൽ തകർത്ത് ചൈതന്യ; സാമന്ത ഇനി മാറി നിക്കും.. അത്രക്കും പൊളിച്ചെന്ന് ആരാധകർ.!! [വീഡിയോ] | Chaithanya Prakash Pushpa Dance Video Viral

സോഷ്യൽ മീഡിയ ആരാധകരുടെ പ്രിയതാരമാണ് ചൈതന്യ പ്രകാശ്. കഴിവും സൗന്ദര്യവും കൊണ്ട് ഏറെ ആരാധകരെയാണ് താരം സ്വന്തമാക്കിയത്. ടിക്ടോക്ക് വഴിയാണ് ചൈതന്യ സോഷ്യൽ മീഡിയയിൽ സജീവമായത്. സ്റ്റാർ മാജിക് ഷോയിൽ തിളങ്ങിയ ചൈതന്യക്ക് ഏറെ ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്.

Chaithanya Prakash Pushpa Dance Video Viral

താരം പങ്കുവെക്കുന്ന ഇൻസ്റ്റാഗ്രാം റീലുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറൽ ആകാറുള്ളത്. ഡാൻസ് വീഡിയോകളാണ് ഇപ്പോൾ താരം കൂടുതലും പങ്കുവെക്കാറുള്ളത്. ‘ഓ ആണ്ടവ’ എന്ന ഗാനത്തിനൊപ്പം നൃത്തം ചെയ്തുള്ള ഒരു ഡാൻസ് റീലാണ് ഇപ്പോൾ ചൈതന്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വളരെപ്പെട്ടെന്നാണ് പുതിയ റീൽ ആരാധകർ ഏറ്റെടുത്തത്. അതിസുന്ദരിയായാണ് താരം നൃത്തച്ചുവടുകൾ വെക്കുന്നത്.

പതിവ് റീലുകളിൽ നിന്ന് വ്യത്യസ്തയായി ഇത്തവണ ചൈതന്യയെ കൂടുതൽ സുന്ദരിയായി കാണുന്നു എന്നാണ് ആരാധകരുടെ കമന്റ്. ഗ്ലാമറസ് ഔട്ട്ലുക്കിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. സ്റ്റാർ മാജിക്കിൽ കുറെ എപ്പിസോഡുകളിൽ തിളങ്ങിയിരുന്നു ചൈതന്യ പ്രകാശ്. ഇൻസ്റ്റഗ്രാമിൽ 10 ലക്ഷത്തിലധികം ആരാധകരാണ് ഇപ്പോൾ ചൈതന്യയ്ക്കുള്ളത്.

ടിക് ടോക്കിന്‍റെ പ്രവര്‍ത്തനം അവസാനിച്ചതോടെ ഇൻസ്റ്റഗ്രാം റീൽസിലേക്ക് ചേക്കേറുകയായിരുന്നു താരം. ട്രെൻഡിങ് റീൽസുമായി നിരന്തരം എത്താറുള്ള താരം ഇപ്പോൾ കൂടുതലും ചെയ്യുന്നത് റിക്രിയേറ്റിങ് വീഡിയോകളാണ്. കഴിഞ്ഞയിടെ പ്രണവ് മോഹൻലാലിൻറെ ദർശന വേർഷൻ ചൈതന്യ അവതരിപ്പിച്ചിരുന്നു. എന്താണെങ്കിലും ഒട്ടേറെ ആരാധകരാണ് ഇപ്പോൾ ചൈതന്യ പ്രകാശിനുള്ളത്. ഇത്തരത്തിലുള്ള ശ്രമങ്ങൾ ഇനിയും തുടരണമെന്നാണ് ആരാധകർ അവരുടെ പ്രിയതാരത്തോട് വീണ്ടും ആവശ്യപ്പെടുന്നത്.

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe