മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത് ലാലേട്ടന്റെ നായികയായി; ഈ നടി ആരെന്ന് പറയുമോ?? | Celebrity Childhood Photo

Celebrity Childhood Photo : പഴയകാല നായികമാർ എല്ലാകാലത്തും സിനിമ പ്രേക്ഷകരുടെ പ്രിയതാരങ്ങളായി തുടരാറുണ്ട്. പ്രത്യേകിച്ച് 80കളിലും 90കളിലും ഇന്ത്യൻ സിനിമകളിൽ തിളങ്ങി നിന്നിരുന്ന നായികമാർ, ഇന്നും സിനിമാപ്രേമികളുടെ ഇഷ്ടതാരമായി തുടരുന്നത് ഒരു സാധാരണ കാഴ്ചയാണ്. അത്രത്തോളം ആരാധകർ അഭിനേതാക്കളെ ഇഷ്ടപ്പെട്ടു എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഇത്തരത്തിൽ, 80കളിലും 90കളിലും തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിൽ തിളങ്ങുകയും ഇന്നും ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ ഇഷ്ട താരമായി തുടരുകയും ചെയ്യുന്ന ഒരു നായികയുടെ ബാല്യകാല ചിത്രമാണ് ഇവിടെ നിങ്ങളെ കാണിക്കുന്നത്.
തങ്ങളുടെ ഇഷ്ടതാരങ്ങളുടെ അപൂർവമായ പഴയകാല ചിത്രങ്ങൾ കാണാനുള്ള ആരാധകരുടെ ആഗ്രഹം, ഇന്ന് സെലിബ്രിറ്റി ചൈൽഡ്ഹുഡ് ചിത്രങ്ങളെ ഇന്റർനെറ്റ് ലോകത്ത് തരംഗമാക്കിയിട്ടുണ്ട്. ഈ ചൈൽഡ്ഹുഡ് ചിത്രവും ആരാധകർ ഏറെ കാണാൻ ആഗ്രഹിച്ചതാണ്. എന്നാൽ, ഈ ചിത്രത്തിൽ കാണുന്ന പെൺകുട്ടിയെ, പഴയകാല ബോളിവുഡ് ചിത്രങ്ങൾ കാണുന്നവരാണ് നിങ്ങളെങ്കിൽ ഇതിനു മുൻപേ സ്ക്രീനിൽ കണ്ടിട്ടുണ്ടാകും.

1980 മുതൽ ബോളിവുഡ് സിനിമകളിൽ ബാലതാരമായി വേഷമിടുകയും, പിന്നീട് തമിഴ് സിനിമകളിലൂടെ നായിക കഥാപാത്രങ്ങളിൽ തിളങ്ങി തെന്നിന്ത്യൻ സിനിമാലോകത്ത് സജീവമായ നടി ഖുശ്ബുവിന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. അമിതാഭ് ബച്ചൻ നായകനായി എത്തിയ നസീബ്, കാളിയ, ബെമിസാൽ തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം കുസു ബാലതാരമായി വേഷമിട്ടിട്ടുണ്ട്. നൂറിലധികം തമിഴ് ചിത്രങ്ങൾ ഉൾപ്പെടെ വിവിധ ഭാഷകളിലായി 200ലധികം ചിത്രങ്ങളിൽ ഖുശ്ബു വേഷമിട്ടിട്ടുണ്ട്. 1988-ൽ പുറത്തിറങ്ങിയ ‘ധർമത്തിൻ തലൈവൻ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഖുശ്ബു നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
1991-ൽ പുറത്തിറങ്ങിയ ‘ചിന്ന തമ്പി’ എന്ന ചിത്രത്തിൽ പ്രഭുവിന്റെ നായികയായി എത്തിയ ഖുശ്ബു, ആ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് സ്വന്തമാക്കി. രണ്ടുതവണ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് സ്വന്തമാക്കിയ ഖുശ്ബുവിന്, ഒരുതവണ തമിഴ്നാട് സംസ്ഥാന പ്രത്യേക ചലച്ചിത്ര അവാർഡും നൽകി. 1991-ൽ പുറത്തിറങ്ങിയ ‘അങ്കിൾ ബൺ’ എന്ന ചിത്രത്തിലൂടെയാണ് ഖുശ്ബു ആദ്യമായി മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ഇന്നും സിനിമയിലും രാഷ്ട്രീയത്തിലുമായി തന്റെ കരിയർ തുടരുകയാണ് ഖുശ്ബു.
