സിനിമ ലോകത്തിന്റെ തീര നഷ്ട്ടം താങ്ങാൻ ആവാതെ താരങ്ങൾ; മനസ്സ് വിങ്ങി പൊട്ടി ഇന്നസെന്റിന് അരികിൽ !! | Celebrities Pay Tribute To Innocent Viral Malayalam

Celebrities Pay Tribute To Innocent Viral Malayalam : നാലു പതിറ്റാണ്ടായി സിനിമ ലോകത്ത് നിറഞ്ഞുനിന്ന സജീവ സാന്നിധ്യമാണ് പ്രിയ നടൻ ഇന്നസെന്റ്. 500ലധികം മലയാള ചിത്രങ്ങളിൽ ഇതിനോടകം തന്നെ താരം വേഷമിട്ടിട്ടുണ്ട്. നൃത്തശാലയാണ് ആദ്യം അഭിനയിച്ച ചിത്രം. പിന്നീട് അങ്ങോട്ട് ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ പ്രേക്ഷകരുടെ മുൻപിൽ എത്തിയ താരം. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളോടും ഒപ്പം മികച്ച പ്രകടനമാണ് ഇന്നസെന്റ് കാഴ്ച വെച്ചിട്ടുള്ളത്.

ചിരിക്കുക മാത്രമല്ല തന്റെ മുൻപിലുള്ള കാണികളെ ചിരിപ്പിക്കുകയും ചെയ്യുന്നതിൽ പ്രഗൽഭൻ ആയിരുന്നു അദ്ദേഹം. ഇദ്ദേഹത്തിന്റെ വിയോഗത്തോടെ മലയാള സിനിമയ്ക്ക് ഉണ്ടായിരിക്കുന്നത് ഒരു തീരാനഷ്ടമാണ്. ഒരു നടൻ മാത്രമല്ല നല്ലൊരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയായിരുന്നു ഇന്നസെന്റ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ആയിരുന്നു താരം.നിരവധി താരങ്ങളാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ നേർന്നുകൊണ്ട് എത്തുന്നത്.

Celebrities Pay Tribute To Innocent Viral Malayalam

സമൂഹമാധ്യമങ്ങളിൽ നിറയുന്നത് ഇന്നസെന്റിന്റെ വിശേഷങ്ങൾ ആണ്. കൊച്ചിയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ ആണ് പൊതുദർശനം നടക്കുന്നത്.അവസാനമായി ഒരു നോക്ക് കാണാൻ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത് നിരവധി ആരാധകരും താരങ്ങളും ആണ്.ദുൽഖർ സൽമാൻ, മമ്മൂട്ടി, ജയറാം, ജനാർദ്ദനൻ , ദിലീപ്, തുടങ്ങി നിരവധി താരങ്ങൾ ഇന്നസെന്റിനെ കാണാൻ എത്തിയിരിക്കുന്നു. എല്ലാവരും നിറകണ്ണുകളോടു കൂടിയാണ് ഇന്നസെന്റിന് യാത്ര നേരുന്നത്. ഇന്നസെന്റ് ജയറാമും നിരവധി സിനിമകളിലാണ് ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. ഇരുവരും തമ്മിലുള്ള സ്നേഹം ഇവർ അഭിനയിച്ചിട്ടുള്ള ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. ഇന്നസെന്റിന് യാത്രാമംഗളങ്ങൾ നൽകുന്ന ഈ നിമിഷത്തിൽ ഒരു വാക്ക് പോലും മിണ്ടാൻ ആകാതെ വിങ്ങിപ്പൊട്ടുകയാണ് ജയറാം.

അതുപോലെതന്നെ ഇന്നസെന്റിനെ കുറിച്ചുള്ള തന്റെ നല്ല ഓർമ്മകൾ രക്ഷകർക്ക് മുൻപിൽ തുറന്നു പറയുകയാണ് പ്രിയ നടൻ ജനാർദ്ദനൻ. നല്ലൊരു മനുഷ്യനായിരുന്നു, സഹോദരനെ പോലെ ആയിരുന്നു എന്നെല്ലാം ജനാർദ്ദനൻ താരത്തെക്കുറിച്ച് പറയുന്നുണ്ട്. വിനീത് സായികുമാർ,ബിന്ദു പണിക്കർ, ലാൽ, ഇടവേള ബാബു,എംജി ശ്രീകുമാർ,ലാൽ ജോസ്…. തുടങ്ങി സിനിമ മേഖലയിലെ എല്ലാവരും താരത്തെ കാണാൻ എത്തിയിട്ടുണ്ട്. നിറകണ്ണുകളോടെ അല്ലാതെ പ്രിയ താരത്തിന് വിട നൽകാൻ ആവില്ല ഈ സഹപ്രവർത്തകർക്ക് .

5/5 - (1 vote)
You might also like