
Catering Palappam Recipe Malayalam : യാതൊരു മായവും ഇല്ലാതെ പഞ്ഞിപോലെയുള്ള കാറ്ററിങ് അപ്പം തയാറാക്കാം.. ചെയ്യേണ്ടത് ഈ രീതി വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി എടുക്കാവുന്ന പാലപ്പത്തിന്റെ റെസിപ്പി ആണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഒരു കിലോ അരി കൊണ്ട് 35 പാലപ്പത്തോളം ഉണ്ടാക്കുന്ന രീതിയാണ് ഇത്. വളരെ എളുപ്പത്തിൽ യാതൊരു മായവും ഇല്ലാതെ നല്ല പഞ്ഞി പോലെയുള്ള പാലപ്പം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ വേണ്ടത് നല്ല നൈസ് ആയി പൊടിച്ചെടുത്ത അരിപ്പൊടി ആണ്. അപ്പത്തിന് എടുത്ത പൊടിയിൽ നിന്ന് ആദ്യം തന്നെ ഒരു കപ്പ് അരിപ്പൊടി നമുക്ക് മാറ്റിവെക്കാം. ഇത് മാറ്റിവയ്ക്കുന്നത് പാവ് കാച്ചുന്നതിനു വേണ്ടിയാണ്. പാവ് കാച്ചുന്നതിനായി ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് അത് മൂടിവച്ച് നന്നായി തിളപ്പിച്ചെടുക്കാം. അതിനുശേഷം ഒരു കപ്പ് വെള്ളം ഒഴിച്ചു കൊടുത്ത് ഇതൊന്ന് ലൂസ് ആക്കി എടുക്കാവുന്നതാണ്.

വെള്ളം നന്നായി തിളച്ചതിനു ശേഷം ആയിരിക്കണം അരിപ്പൊടിയിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കാൻ. ഇതൊന്നു ലൂസാക്കി എടുത്തശേഷം നന്നായി വെട്ടി തിളച്ച വെള്ളം ഈ മാവിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. അതിനുശേഷം ഇത് നന്നായി ഒന്ന് ഇളക്കി കൊടുക്കാം. അടുപ്പിൽ വെച്ച് പാവു കാച്ചണമെന്ന് നിർബന്ധമില്ല. ചൂടുവെള്ളം ഉപയോഗിച്ച് മേൽപ്പറഞ്ഞ രീതിയിലും വേണമെങ്കിൽ നമുക്ക് പാവ് കാച്ചി എടുക്കാം. അതല്ല എങ്കിൽ അടുപ്പിൽ വച്ച് പാവ് കാച്ചി എടുക്കാം.
ഇത് നന്നായി ഒന്ന് ഇളക്കി കൊടുത്തശേഷം ചൂടാറാൻ ആയി മാറ്റിവയ്ക്കാം. ഇനി അടുത്തതായി വേണ്ടത് നമ്മൾ ബാക്കി വെച്ചിരിക്കുന്ന അരിപ്പൊടി കുഴച്ച് എടുക്കുകയാണ്. അതിനായി അരിപ്പൊടിയിലേക്ക് അര ലിറ്റർ തേങ്ങാപ്പാൽ ചേർത്ത് കൊടുക്കാം. ഒരു മുറി തേങ്ങയുടെ പാലാണ് കണക്ക്. ഇത് ഒഴിച്ച് കൊടുത്ത് അരിപ്പൊടി കട്ടയില്ലാതെ ഉടച്ചു എടുക്കാം. ബാക്കി അറിയുവാൻ വീഡിയോ കാണുക. Video credit : Anithas Tastycorner