ക്യാരറ്റ് വീട്ടിൽ ഉണ്ടായിട്ടും ഇങ്ങനെ ഒന്ന് തയ്യാറാക്കാൻ ഇതുവരെ തോന്നീല്ലല്ലോ 😋😋 അടിപൊളിയാണേ 😋👌

ക്യാരറ്റ് വീട്ടിൽ ഉണ്ടായിട്ടും ഇങ്ങനെ ഒന്ന് തയ്യാറാക്കാൻ ഇതുവരെ തോന്നീല്ലല്ലോ 😋😋 കണ്ടു നോക്കൂ.. അടിപൊളിയാണേ 😋👌 ക്യാരറ്റുംമുരിങ്ങയിലയും ഇതു പോലെ തയ്യാറാക്കി നോക്കൂ.. ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് സവാളയും ക്യാരറ്റുംമുരിങ്ങയിലയും കൊണ്ട് ഒരു അടിപൊളി തോരന്റെ റെസിപ്പിയാണ്. മുരിങ്ങയിലക്കുപകരം നമുക്കിവിടെ ചീര ചേർത്തും ഈ തോരൻ ഉണ്ടാക്കാവുന്നതാണ്. അപ്പോൾ എങ്ങിനെയാണ്

ഈ അടിപൊളി തോരൻ ഉണ്ടാകുന്നത് എന്ന് നോക്കാം.? അതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് 1 സവാള അരിഞ്ഞത്, 2 ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്, 1 കപ്പ് മുരിങ്ങയിലഅടർത്തിയെടുത്തത്, 1 കപ്പ് തേങ്ങചിരകിയത്, പച്ചമുളക്, വേപ്പില ഒക്കെ ആണ്. തോരൻ തയ്യാറാക്കാനായി ആദ്യം ചട്ടി അടുപ്പത്തു വെച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. വെളിച്ചെണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ 1 tsp കടുക് ചേർത്ത് ഒന്ന് പൊട്ടിച്ചെടുക്കുക.


അതിനുശേഷം ഇതിലേക്ക് സവാള അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, ആവശ്യത്തിന് കുറച്ചു ഉപ്പ് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. പിന്നീട് ഇതിലേക്ക് 1/2 tsp മഞ്ഞൾപൊടി ചേർത്ത് നന്നായി ഇളക്കുക. അടുത്തതായി ഇതിലേക്ക് തേങ്ങചിരകിയത്, മുരിങ്ങയിലഅടർത്തിയെടുത്തത് എന്നിവ ചേർത്ത് നല്ലപോലെ ഇളക്കി കൊടുക്കുക. ഇനി ഇതിലേക്ക് ഗ്രേറ്റ് ചെയ്‌തിട്ടുള്ള ക്യാരറ്റും വേപ്പിലയും ചേർത്ത് നന്നായി ഇളക്കി അടച്ചു വെച്ച് വേവിച്ചെടുക്കുക.

ബാക്കി വരുന്ന തോരന്റെ പാചകരീതി വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ ഒരു പ്രാവശ്യം നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. അടിപൊളി ടേസ്റ്റാണേ ഈ തോരന്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: NEETHA’S TASTELAN

You might also like