ക്യാരറ്റും മുട്ടയും ഇനി ഇങ്ങനെയൊന്ന് ചെയ്‌തു നോക്കൂ.. ഒരിക്കൽ ഉണ്ടാക്കിയാൽ വിണ്ടും വീണ്ടും കഴിക്കാൻ തോന്നും.!!

ക്യാരറ്റും മുട്ടയും ഇനി ഇങ്ങനെയൊന്ന് ചെയ്‌തു നോക്കൂ.. ക്യാരറ്റും മുട്ടയും വീട്ടിൽ ഉണ്ടായിട്ടും ഈ ട്രിക് ഇതുവരെ അറിയാതെ പോയല്ലോ.? ഒരിക്കൽ ഉണ്ടാക്കിയാൽ വിണ്ടും വീണ്ടും കഴിക്കാൻ തോന്നും. ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ക്യാരറ്റും മുട്ടയും കൊണ്ട് വളരെ ടേസ്റ്റിയായിട്ടുള്ള മധുരത്തിന്റെ റെസിപ്പിയാണ്. വായിലിട്ടാൽ അലിഞ്ഞു പോകുന്ന സോഫ്റ്റായ ഈ മധുര പലഹാരം എങ്ങിനെയാണ് ഉണ്ടാകുന്നത് എന്ന് നോക്കിയാലോ.?

അതിനായി ആദ്യം മീഡിയം വലിപ്പത്തിലുള്ള 2 ക്യാരറ്റ് കഴുകി തൊലിയെല്ലാം കളഞ്ഞ് വൃത്തിയാക്കി ഒരു ബൗളിലേക്ക് ഗ്രേറ്ററിൽ നല്ലപോലെ ഗ്രേറ്റ് ചെയ്തെടുക്കുക. അതിനുശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് കുറച്ച് നെയ്യ് ചേർത്ത് ചൂടാക്കുക. നെയ്യ് ചൂടായി വരുമ്പോൾ അതിലേക്ക് കുറച്ച് അണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേർത്ത് ഫ്രൈ ചെയ്തെടുക്കുക. എന്നിട്ട് ഒരു ബൗളിലേക്ക് മാറ്റുക. അടുത്തതായി ആ പാനിലേക്ക്

3 tbsp റവ നെയ്യിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കികൊടുക്കുക. അതിനുശേഷം അതിലേക്ക് നേരത്തെ ഗ്രേറ്റ് ചെയ്തു വച്ചിട്ടുള്ള ക്യാരറ്റ് ചേർത്തുകൊടുക്കാവുന്നതാണ്. ഏകദേശം 2 മിനിറ്റോളം ഇത് നല്ലപോലെ ഇളക്കി കൊടുക്കുക. എന്നിട്ട് ഇതിലേക്ക് ആവശ്യത്തിനുള്ള പഞ്ചസാര ചേർത്തു കൊടുക്കുക. ഇവിടെ 4 tbsp പഞ്ചസാര ചേർത്തിട്ടുണ്ട്. ഇത് ഉരുകിവരുമ്പോൾ തീ ഓഫ് ചെയ്യാവുന്നതാണ്. അടുത്തതായി ഒരു ബൗളിലേക്ക് 4 കോഴിമുട്ട പൊട്ടിച്ചൊഴിക്കുക.

എന്നിട്ട് ഇതിലേക്ക് 1 tbsp പഞ്ചസാര, 1 നുള്ള് ഉപ്പ്, 2 tbsp പാൽ, 3 ഏലക്കായ എന്നിവ ചേർത്ത് എല്ലാംകൂടി നല്ലപോലെ മിക്സ് ഒന്ന് ചെയ്തെടുക്കുക. അതിനുശേഷം ഇതിലേക്ക് തയ്യാറാക്കിയ ക്യാരറ്റിന്റെ മിക്സ് ചേർത്ത് കൊടുത്ത് മിക്സ് ചെയ്യുക. ഇനി ഇത് നെയ്യ് പുരട്ടിയ ഒരു ചൂടായ പാനിലേക്ക് ഇട്ടുകൊടുക്കുക. എന്നിട്ട് മൂടിവെച്ച് നല്ലപോലെ വേവിച്ചെടുക്കുക. ശേഷം ഫ്രൈ ചെയ്‌ത അണ്ടിപരിപ്പും മുന്തിരിയും ഇട്ടു കൊടുക്കാവുന്നതാണ്. Video credit: Ladies planet By Ramshi

Rate this post
You might also like