ഒരു കാറിൽ ഭക്ഷണവും താമസവും യാത്രയും ചെയ്ത് ഇന്ത്യ മുഴുവൻ ചുറ്റി സഞ്ചരിച്ച മലയാളി ദമ്പതികൾ! 😳🔥 [വീഡിയോ]

ദമ്പതിമാരായ സോനയ്ക്കും മാത്യുവിനും ‘ഒരാഗ്രഹം കാറിൽ ഉണ്ടുറങ്ങി ഒരു യാത്ര പോകണം. എവിടേയ്ക്ക് എന്ന് ഒന്നുമില്ല എവിടേയ്കക്കെങ്കിലും. അങ്ങനെ ഇപ്പം വരാമെന്ന് പറഞ്ഞ് വണ്ടിയെടുത്ത് ഇറങ്ങിയ അവരുടെ യാത്ര അവസാനിച്ചത് എവിടെയാണന്നോ, അങ്ങ് ജമ്മു കാശ്മീരിൽ. തയാറെടുപ്പുകൾ ഒന്നുമില്ലാതെ നടത്തിയ സാഹസികതയും കൗതുകവും നിറഞ്ഞ ആ യാത്രയെക്കുറിച്ച് പറയുമ്പോൾ ഇരുവരുടെയും മുഖത്ത് അഭിമാനം. സോനയുടെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ ഇന്ത്യയുടെ മേപ്പ്‌ പോലും മുഴവനറിയാതെ ഇന്ത്യ കണ്ടു വന്ന രണ്ടു മലയാളികൾ അതാണ് മാത്യുവും സോനയും . മൂന്ന് ദിവസത്തെ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ മാത്രം നടത്തി ബാംഗ്ലൂർ വരെ പോയിട്ട് മടങ്ങിവരാമെന്നു പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്ന് ഇറങ്ങിയത്. പക്ഷേ ബാംഗ്ലൂർ എത്തിയപ്പോൾ അവർക്ക് തോന്നി വണ്ടി കുറച്ചു കൂടി ഓടും

238649058 1504565513210822 6585630369576332014 n

പിന്നെ ഇപ്പോൾ എന്തിന് റിവേഴ്സ് ഗിയർ ഇടണം. അവിടെ തുടങ്ങുന്നു സോനയുടെയും മാത്യുവിന്റെയും ഭാരതപര്യടനം. അഞ്ചു കിലോയുടെ ഗ്യാസ് സിലണ്ടർ, അടുപ്പ്,10 കിലോ അരി,വീട്ടിലുണ്ടാക്കിയ മൂന്ന് കൂട്ടം അച്ചാർ പിന്നെ മാസ്റ്റർപീസ് ഉണക്കമീനും ഇത്രയുമായിരുന്നു ഭക്ഷണാവശ്യത്തിനായി വണ്ടിയിൽ കരുതിയിരുന്നത്. പോയ സ്ഥലങ്ങളിലെ ഒക്കെ ഭക്ഷണം കഴിക്കാൻ ശ്രമിച്ചെങ്കിലും നിർണായക നിമിഷങ്ങളിൽ രക്ഷയായത് ഉണക്ക മീനും ചോറും ആണെന്ന് ഇരുവരും പറയുന്നു. യാത്ര ചെയ്ത് മുകളിലേക്ക് ചെല്ലും തോറും നൂഡിൽസും ബ്രെഡ് റോസ്റ്റും മാത്രമാണ് ആകെ കിട്ടുന്ന ഭക്ഷണം. അപ്പോൾ നമ്മുടെ ഉണക്കമീനും കഞ്ഞിയും അമൃതാണന്ന് ഇരുവരും പറയുന്നു. യാത്രയിൽ ആയിരുന്നപ്പോഴും യാത്ര കഴിഞ്ഞ് വന്നപ്പോഴും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ആശങ്കകളും സംശയങ്ങളും മുഴുവൻ

സേഫ്റ്റിയെക്കുറിച്ച് ആയിരുന്നു. യഥാർത്ഥത്തിൽ ഞങ്ങൾ അതിനെക്കുറിച്ച് അത്രമാത്രം ചിന്തിച്ച് ആശങ്കപ്പെട്ടിരുന്നില്ല എന്നതാണ് സത്യം. ആശങ്കപ്പെടുത്തുന്നതോ ഭീതിപ്പെടുത്തുന്ന തോ ആയ യാതൊരു അനുഭവങ്ങളും യാത്രയിൽ എവിടെ നിന്നും ഞങ്ങൾക്ക് ഉണ്ടായില്ല. രാത്രിയിൽ യാത്രയില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഏഴുമണി എട്ടുമണിയോടെ എല്ലാ ദിവസത്തെയും യാത്രകൾ അവസാനിപ്പിക്കും പിന്നെ സുരക്ഷിതമായ ഇടം കണ്ടെത്തി വണ്ടി അവിടെ പാർക്ക് ചെയ്യും. ആളുകൾ ഇല്ലാത്ത ഇടങ്ങളിൽ വണ്ടി പാർക്ക് ചെയ്തിട്ടില്ല പെട്രോൾ പമ്പുകളിലും ക്യാമറയുള്ള സ്ഥലങ്ങളിലും ആയിരുന്നു വണ്ടി പാർക്ക് ചെയ്തിരുന്നത്. രാത്രി വണ്ടിക്കുള്ളിൽ സെറ്റ് ചെയ്തിട്ടുള്ള ബെഡിൽ കിടന്നുറങ്ങും.

jdutryj

കുളിക്കാനും മറ്റു പ്രാഥമിക ആവശ്യങ്ങൾക്കും പെട്രോൾ പമ്പിലെയും മറ്റു പൊതുഇടങ്ങളിലെയും ടോയ്‌ലറ്റുകൾ ആണ് ആശ്രയിച്ചത്. യാത്ര ചെയ്ത സ്ഥലങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ജമ്മുകാശ്മീരിലെ ജനങ്ങളെയും അവിടുത്തെ രീതികളുമാണ്. അതിഥികളെ സ്വീകരിക്കുന്നതിൽ മുൻപന്തിയിലാണ് ജമ്മുകാശ്മീരികാർ. പിന്നെ അവിടെ ഓരോ കിലോമീറ്റർ ഇടവിട്ടും പട്ടാളക്കാർ ഉണ്ടായിരിക്കും നമുക്ക് എന്ത് സഹായം വേണമെങ്കിലും ചെയ്തു തരാൻ മനസ്സുള്ളവരാണ് അവർ. യൂട്യൂബേർസിന്റെ വീഡിയോ കണ്ട് ഇൻസ്പെയറായി യാത്രയ്ക്ക് ഇറങ്ങിത്തിരിച്ച വരാണ് ഞങ്ങൾ . 16000 കിലോമീറ്റർ സഞ്ചരിച്ചു.യാത്ര ഒരിക്കലും ഒരു നഷ്ടമായിരുന്നില്ല. ഒരുപാട് പുതിയ തിരിച്ചറിവുകൾ ഈ യാത്ര സമ്മാനിച്ചു.

ഓരോ യാത്രകളും നമ്മെ പുതിയ മനുഷ്യനാക്കി തീർക്കുന്നു എന്നതാണ് സത്യം . യാത്ര ചെയ്യണം എന്നുള്ള ഒരു ആഗ്രഹം ഉണ്ടെങ്കിൽ പിന്നെ മറ്റൊന്നും നമുക്ക് മുൻപിൽ തടസ്സമായി വരില്ല. വെറും 3000 രൂപ കൊണ്ട് കേരളത്തിൽ നിന്നും ജമ്മു കാശ്മീരിലേക്ക് യാത്ര ചെയ്തു വരുന്നവരുണ്ട്. അതൊക്കെ വെച്ച് നോക്കുമ്പോൾ ഞങ്ങളുടെ യാത്ര കുറച്ചു കൂടി കംഫർട്ട് സോണിലായിരുന്നു. ഇനിയും യാത്ര പോകണം എന്ന് തന്നെയാണ് ആഗ്രഹം. അടുത്ത തവണ ട്രാക്കിൽ ഇന്ത്യ കാണാൻ ഇറങ്ങണം എന്നാണ് ആഗ്രഹം. മാത്യുവും സോനയും പറയുന്നു. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നൽകാനുള്ള ഏക ഉപദേശം കൈയിൽ പോകാനുള്ള സ്ഥലങ്ങളുടെ ഒരു മാപ്പ് കരുതുക എന്നത് മാത്രമാണ്.

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe