കറിവേപ്പ് കാടുപോലെ വളരാൻ വീട്ടിലുള്ള ഈ ഒരു കാര്യം ചെയ്താൽ മതി.. ഇനി കറിവേപ്പില പറിച്ചു മടുക്കും.!! | Care of Curry Leaves Plant

അടുക്കളത്തോട്ടങ്ങളിൽ കൃഷി ചെയ്യുന്നവർ പൊതുവേ പറയുന്ന ഒരു പരാതിയാണ് കറിവേപ്പില നട്ടു എന്നാൽ വേണ്ടപോലെ വളരുന്നില്ല, ഉള്ള ഇലകളിൽ ഇലപ്പുള്ളിരോഗം ഉണ്ടാവുക, ഇലകളിൽ മഞ്ഞളിപ്പ് ഉണ്ടാവുക എന്നുള്ളതൊക്കെ. എന്നാൽ ഇവയൊന്നും ഉണ്ടാകാതെ കറിവേപ്പില എങ്ങനെ നല്ല രീതിയിൽ നട്ടുവളർത്തി എടുക്കാം എന്നു നോക്കാം. കടുത്ത വേനൽ സമയങ്ങളിൽ ചെറിയൊരു ശ്രദ്ധ കൊടുത്തെങ്കിൽ മാത്രമേ കറിവേപ്പ്

നട്ടുവളർത്താൻ കഴിയുള്ളൂ. കറിവേപ്പിലയിൽ ഉണ്ടാകുന്ന കീടങ്ങളെ നശിപ്പിക്കാൻ ആയി എടുക്കേണ്ടത് കുറച്ചു ചോറാണ്. ഇത് നല്ലൊരു ഫെർട്ടിലൈസർ ഉം പെസ്റ്റിസൈഡും ആണ്. ചോറിലേക്ക് കുറച്ച് കഞ്ഞി വെള്ളം ഒഴിച്ച് രണ്ട് ദിവസം മാറ്റി വയ്ക്കുകയാണെങ്കിൽ നല്ലപോലെ പുളിച്ച് കിട്ടുന്നതാണ്. ശേഷം ഇത് നല്ലപോലെ മിക്സിയിലിട്ട് ഒരു പശയുടെ രൂപത്തിൽ ഒന്ന് അടിച്ചു എടുക്കേണ്ടതാണ്. ചെടികളുടെ വളർച്ചയ്ക്ക്

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

നല്ലതുപോലെ ഹെൽപ്പ് ചെയ്യുന്ന ഒന്നാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം പുളിക്കുമ്പോൾ ആണ് കഞ്ഞി വെള്ളത്തിന് ഗുണങ്ങൾ കൂടുന്നത്. മിക്സിയിലിട്ട് അരച്ചെടുക്കുമ്പോൾ അതിലേക്ക് ഒരു നുള്ളു കായവും നാലഞ്ച് അല്ലി വെളുത്തുള്ളിയും ഇട്ടു കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എന്നിട്ട് ഇവ ഒന്നു കൂടി നല്ലതുപോലെ പുളിപ്പിക്കാൻ ഒരു രണ്ടുദിവസം മാറ്റി വെച്ച ശേഷം അതിലേക്ക്

വെള്ളം ഒഴിച്ച് നേർപ്പിച്ച് ആയിരിക്കണം ചെടികളിൽ ഒഴിച്ചു കൊടുക്കാൻ. നേർപ്പിക്കാതെ ഒഴിച്ചു കഴിഞ്ഞാൽ ചെടിയുടെ വേരുകൾ ചീഞ്ഞു പോകാൻ സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണൂ. Care of Curry Leaves Plant. Video credit : Poppy vlogs

You might also like