14 വർഷങ്ങൾക്കു മുൻപ് കളഞ്ഞുപോയ വിവാഹ മോതിരം തിരിച്ചുകിട്ടിയത് ക്യാരറ്റിൽ നിന്ന് 😳 ഞെട്ടലോടെ സോഷ്യൽ മീഡിയ.!! 😳👌

84 വയസുകാരി മേരിക്ക് നഷ്ടപ്പെട്ട വിവാഹമോതിരം തിരികെക്കിട്ടിയത് വീട്ടിലേക്ക് വാങ്ങിയ പച്ചക്കറി കിറ്റിലെ ക്യാരറ്റിൽ നിന്ന്! എന്താ, കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നുണ്ടോ.? എന്നാൽ സത്യമാണ്. തന്റെ കൃഷിയിടത്തിൽ എന്തോ നടുമ്പോഴാണ് മേരിക്ക് മോതിരം നഷ്ടപ്പെടുന്നത്. ഒന്നോർക്കണം, അത് വെറുമൊരു മോതിരമല്ല, മറിച്ച് തന്റെ ഹൃദയത്തോട് ചേർത്തുവെച്ച തന്റെ സ്വർണമോതിരം. മേരി ആകെ ടെൻഷനിലായി.

മകനോട് മാത്രം സത്യം പറഞ്ഞു. മറ്റാരോടും അത് പറയാൻ അവർ തുനിഞ്ഞതുമില്ല. പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നൊന്നും മോതിരം കിട്ടാതായപ്പോൾ രണ്ടുപേരും നഗരത്തിലേക്ക് പോയി. രൂപത്തിലും ചേർച്ചയിലും ഒട്ടും വ്യതാസമില്ലാത്ത മറ്റൊരു മോതിരം വാങ്ങി. തൽക്കാലത്തേക്ക് പ്രശ്നം പരിഹരിച്ചെങ്കിലും സ്വന്തം ഭർത്താവിനോട് സത്യം പറയാത്തതിന്റെ കുറ്റബോധം മേരിയെ അലട്ടിക്കൊണ്ടേയിരുന്നു. വർഷങ്ങൾക്ക് ശേഷം

മേരിയുടെ മരുമകൾ കോളിൻ കൊണ്ടുവന്ന ഒരു പച്ചക്കറികിറ്റിലാണ് അപൂർവമായ ആ ക്യാരറ്റ് കണ്ടത്. ക്യാരറ്റിനെ വലയത്തിലാക്കി ആ മോതിരം. അത് കണ്ടതും മകന് അത്ഭുതമായി. സംഭമറിഞ്ഞതും മേരിയും ഞെട്ടിത്തരിച്ചു. അങ്ങനെ വർഷങ്ങൾക്കിപ്പുറം മേരിക്ക് തന്റെ ഹൃദയമോതിരം തിരിച്ചുകിട്ടി. കേട്ടാൽ വിചിത്രമെന്നു തോന്നും, പക്ഷെ സത്യമാണ്. പശ്ചിമ-കാനഡയിലെ ആല്‍ബെര്‍ട്ടയിലെ മേരി ഗ്രാംസ് ആണ് കഥയിലെ നായിക.

മോതിരം തിരിച്ചുകിട്ടിയതോടെ മേരി ഒന്ന് തീരുമാനിച്ചു. ഇനി ഒരിക്കലും പച്ചക്കറിത്തോട്ടത്തിൽ പോകുമ്പോൾ മോതിരം ധരിക്കില്ലെന്ന്. മറ്റൊരു കാര്യമെന്തെന്നു വെച്ചാൽ മോതിരം കിട്ടുന്നതിന് മുന്നേ തന്നെ മേരിയുടെ ഭർത്താവ് മരണ മടഞ്ഞിരുന്നു. സത്യം ഒരിക്കൽ പോലും തുറന്നു പറയാൻ കഴിയാത്തതിന്റെ വേദന മേരിയിൽ അവശേഷിച്ചു. എന്താണെങ്കിലും മോതിരം ക്യാരറ്റിൽ വന്നതിനു പിന്നിലെ കഥ എന്തായിരുന്നിരിക്കണം..

3.9/5 - (7 votes)
You might also like