ഇത് പെയിൻറിങ്ങോ അതോ ഫോട്ടോയോ!! വൈറലായി മഡോണയുടെ പുതിയ മേക്ക് ഓവർ ചിത്രങ്ങൾ.!! | Can’t get over these stunning looks of Actress Madonna Sebastian

Can’t get over these stunning looks of Actress Madonna Sebastian : മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഡോണ സെബാസ്റ്റ്യൻ. പ്രേമം സിനിമയിലെ സെലിൻ ആയെത്തിയാണ് മഡോണ സിനിമ പ്രേമികളുടെ മനം കവർന്നത്. ആദ്യ ചിത്രത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട താരം പിന്നീട് മലയാളത്തിലെ നായിക പദവിയിലേക്ക് ഉയർന്നത് വളരെ വേഗത്തിലാണ്. മലയാളത്തിൽ മാത്രമല്ല ഇപ്പോൾ തെന്നിന്ത്യൻ ഭാഷകളിലും സജീവമാണ് താരം. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെല്ലാം

നിരവധി ആരാധകരുള്ള താരസുന്ദരിയാണ് മഡോണ ഇപ്പോൾ. പ്രേമത്തിന് പുറമേ ബ്രദേഴ്സ് ഡേ, വൈറസ്, കിംഗ് ലയർ എന്നിവയാണ് മഡോണയുടെ മലയാളത്തിലെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം കൂടിയാണ് മഡോണ. അഭിനയത്തിന് പുറമേ നല്ലൊരു ഗായികയും മോഡലും കൂടിയായ മഡോണ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. മഡോണയുടെ ഫോട്ടോ ഷൂട്ടുകൾക്ക് ഏറെ ആരാധകരാണ് ഉള്ളത്. താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ എല്ലാം വളരെ വേഗത്തിലാണ് വൈറലാകാറുള്ളത്.

Madonna Sebastian

പതിവുപോലെ ഇക്കുറിയും വേറിട്ടൊരു ഫോട്ടോഷൂട്ടുമായാണ് താരം എത്തിയിരിക്കുന്നത്. തൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെ മഡോണ പുറത്തുവിട്ട പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയ ലഭിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ മനോഹരമായ ഒരു ക്യാൻവാസിൽ വരച്ചിരിക്കുന്ന ചിത്രങ്ങൾ പോലെയെ ഫോട്ടോസ് കണ്ടാൽ തോന്നുകയുള്ളൂ. painted in pastals എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്. വ്യത്യസ്തമായ ഒരു വെഡിങ് ഔട്ട്ഫിറ്റിൽ ആണ് താരം ഇക്കുറി തിളങ്ങി ഇരിക്കുന്നത്. labelmdesigners ആണ് ഔട്ട്ഫിറ്റ് തയ്യാറാക്കിയിരിക്കുന്നത്.

laxmi.saneesh ആണ് താരത്തിന്റെ ഹെയറും മേക്കപ്പും ചെയ്തിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫേഴ്സ് ആയ ഷബീർ സൈദും അനീസ് അസീസും ചേർന്നാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഏതായാലും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. സിനിമ മേഖലയിൽ നിന്നുള്ള സുഹൃത്തുക്കൾ ഉൾപ്പെടെ നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്. സ്വീറ്റ് മദർ ഓഫ് ഗോഡ് എന്നാണ് ഐശ്വര്യ ലക്ഷ്മി ചിത്രത്തിന് താഴെ കമൻറ് ചെയ്തിരിക്കുന്നത്. ഏതായാലും ഇക്കുറിയും മുൻപത്തെ ഫോട്ടോഷൂട്ടുകൾ പോലെ തന്നെ മഡോണയുടെ പുതിയ മേക്ക് ഓവറും ആരാധകർ സ്വീകരിച്ചു കഴിഞ്ഞു.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

“>

 

View this post on Instagram

 

A post shared by Label’M (@labelmdesigners)

You might also like