
ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന രണ്ടാമത്തെ കടുവയെ കാണുന്നുണ്ടോ?? ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കൂ!! | Can you Spot the hidden tiger in this Optical Illusion
Can you Spot the hidden tiger in this Optical Illusion : ഒപ്റ്റിക്കൽ ഭ്രമം ഇന്ന് ഇന്റർനെറ്റിൽ ആളുകളെ ഏറ്റവും കൂടുതൽ സമയം ചെല വഴിക്കാൻ പ്രേരിപ്പിക്കുന്ന ആകർഷകമായ വിനോദമാണ്. വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, മെസ്സഞ്ചർ തുടങ്ങിയ ജനപ്രിയ സാമൂഹ്യ മാധ്യമങ്ങളിൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും എല്ലാം പരസ്പരം ഒപ്റ്റിക്കൽ മിഥ്യകൾ കൈമാറി അവ കണ്ടെത്താൻ ചലഞ്ച് ചെയ്ത് അതിനെ ഒരു രസകരമായ നേരമ്പോക്കായി കണക്കാ ക്കുന്നു. വ്യത്യസ്തതരം ഒപ്റ്റിക്കൽ മിഥ്യകൾ ഇന്ന് ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്.
അവയിൽ ചിലത് ഒപ്റ്റിക്കൽ ടെസ്റ്റുകളായി കണക്കാക്കുമ്പോൾ മറ്റുചിലത് നിങ്ങളുടെ കണ്ണുകളെ അമ്പരപ്പിക്കുന്നതും ആകർഷിക്കുന്നതുമായവയാണ്. ഇത്തരത്തിൽ നിങ്ങളുടെ കണ്ണുകളെ വെല്ലുവിളിക്കുന്ന ഒരു ഒപ്റ്റിക്കൽ മിഥ്യയാണ് ഇന്ന് ഞങ്ങൾ ഇവിടെ കാണിക്കുന്നത്. പ്രഥമ ദൃഷ്ടിയാൽ ഒരു വനാന്തരീക്ഷത്തിൽ നിൽക്കുന്ന ഒരു കടുവയുടെ ചിത്രം ആയിരിക്കാം നിങ്ങൾക്ക് കാണാൻ കഴിയുന്നത്. എന്നാൽ, ഈ ചിത്രത്തിൽ രണ്ടാമതൊരു മറഞ്ഞിരിക്കുന്ന

കടുവയെ കണ്ടെത്താമോ എന്നാണ് നിങ്ങളുടെ മുന്നിൽ നിൽക്കുന്ന വെല്ലുവിളി. ഈ ഒപ്റ്റിക്കൽ മിഥ്യയുടെ മറ്റൊരു പ്രത്യേകത എന്തെന്നാൽ, സാധാരണ ഇത്തരത്തിലുള്ള കണ്ണുകളെ വെല്ലുവിളിക്കുന്ന ഒപ്റ്റിക്കൽ മിഥ്യകൾ പരിഹരിക്കാൻ നിങ്ങളുടെ കാഴ്ചശക്തിയും ഏകാഗ്രതയും ആണ് ഉപയോഗിക്കേണ്ടതെങ്കിൽ ഇവിടെ അൽപ്പം ബുദ്ധി കൂടി ഉപയോഗിക്കേണ്ടതുണ്ട്. അതായത് നിങ്ങൾ രണ്ടാമതൊരു കടുവയുടെ
ചിത്രമാണ് ഈ ഒപ്റ്റിക്കൽ മിഥ്യയിൽ തിരയുന്നതെങ്കിൽ അത് ഒരിക്കലും നിങ്ങൾക്ക് കണ്ടെത്താൻ സാധ്യമാകില്ല. പകരം, മറഞ്ഞിരിക്കുന്ന കടുവ എന്ന അർത്ഥം വരുന്ന ഇംഗ്ലീഷ് പദമായ ‘THE HIDDEN TIGER’ എന്ന ടെക്സ്റ്റ് നിങ്ങൾ ചിത്രത്തിൽ കണ്ടെത്താൻ ശ്രമിക്കുക. ചിത്രത്തിൽ ദൃശ്യമാകുന്ന കടുവയുടെ ഉടലിൽ നിങ്ങളുടെ ശ്രദ്ധ പതിപ്പിക്കുക. മാത്രമല്ല, കടുവയുടെ പിൻവശത്തെ കാലിലും നിങ്ങൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കുക അപ്പോൾ നിങ്ങൾക്ക് ഈ പദം കണ്ടെത്താവുന്നതാണ്.