ബ്രെയിൻ ടീസർ പിക്ചർ പസിൽ: ലിവിംഗ് റൂമിൽ ഒളിഞ്ഞിരിക്കുന്ന 6 വാക്കുകളും കണ്ടെത്താൻ കഴിയൂമോ!! | Can you spot all 6 words hidden in Living Room Picture within 9 seconds?

Can you spot all 6 words hidden in Living Room Picture within 9 seconds : രസകരമായ ഗെയിമുകളും പസിലുകളും കളിക്കുന്നത് ആസ്വദിക്കുന്നവർക്കുള്ള ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ആണ് ഇന്ന് ഇവിടെ കാണിക്കുന്നത്. ഇത് ഒരു ബ്രെയിൻ പസിൽ ആണ്. ഈ ഗെയിമുകൾ ക്രിയാത്മകമായ ചിന്തയിലൂടെയാണ് പരിഹരിക്കാൻ സാധിക്കുക. ഇത്തരം ഗെയിമുകൾ നിങ്ങളുടെ ക്രിയാത്മക ചിന്തയെ ഉണർത്തുകയും വളർത്തുകയും ചെയ്യുന്നു. ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ പരിഹരിക്കുന്നതിന് ഒരു സർഗാത്മക മനസ്സ് ഉപയോഗിക്കേണ്ടതുണ്ട്.

ഈ ചിത്രത്തിൽ ഒരു കുടുംബം അവരുടെ ഒഴിവുസമയം ചിലവഴിക്കുന്ന സ്വീകരണ മുറിയിൽ ഇരിക്കുന്നതായിയാവും നിങ്ങൾക്ക് കാണാൻ കഴിയുക. ചിത്രത്തിലെ പുരുഷനും സ്ത്രീയും കസേരകളിൽ ഇരുന്ന് പുസ്തകം വായിക്കുകയാണ്. ആൺകുട്ടി സോഫയിൽ കിടന്നും പെൺകുട്ടി നിലത്ത് കിടന്നും പുസ്തകം വായിക്കുന്നു. ഒരു പൂച്ച സോഫയുടെ മുകളിൽ ഉറങ്ങുന്നതായും, ഒരു നായ പെൺകുട്ടിയുടെ അരികിൽ ഇരിക്കുന്നതായി കാണാൻ സാധിക്കുന്നു. എന്നാൽ ഇവർക്കിടയിൽ 6 വാക്കുകൾ ഒളിച്ചിരിപ്പുണ്ട്. ഇവ 10 സെക്കൻഡ് സമയത്തിനുള്ളിൽ കണ്ടെത്തുക എന്നതാണ് ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ഉയർത്തുന്ന വെല്ലുവിളി.

OPTICAL ILLUSION 2

ഇത്‌ വളരെ ലളിതമാണ്, എന്നാൽ അതുപോലെ തന്ത്രപരവുമാണ്. അതുകൊണ്ടുതന്നെ ശ്രദ്ധാപൂർവ്വം ചിത്രത്തിലേക്ക് നോക്കിയാൽ മാത്രമേ ആറ് വാക്കുകളും കണ്ടെത്താൻ സാധിക്കു. ചിത്രത്തിൽ മറഞ്ഞിരിക്കുന്ന ആറ് രഹസ്യ വാക്കുകൾ ഓരോന്നായി കണ്ടെത്തേണ്ട നേരമാണിത്. ഒറ്റനോട്ടത്തിൽ തന്നെ വാക്കുകൾ ചിലപ്പോൾ നിങ്ങൾക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല, എന്നിരുന്നാലും വളരെ സൂക്ഷ്മതയോടെ ചിത്രം പരിശോധിച്ചാൽ തീർച്ചയായും നിങ്ങൾക്ക് എല്ലാ വാക്കുകളും കണ്ടെത്താൻ സാധിക്കും.

ഇനിയും വാക്കുകൾ കണ്ടെത്താത്തവർക്കായി, ഞങ്ങൾ ഓരോ വാക്കുകളും പറഞ്ഞുതരാം. ഈ വാക്കുകൾ എല്ലാം തന്നെ നിങ്ങൾക്ക് കണ്ടെത്താൻ സാധിച്ചിട്ടുണ്ടോ എന്ന് നോക്കണേ. ചിത്രത്തിൽ കണ്ണട വെച്ചിരിക്കുന്ന പുരുഷന്റെ മുഖത്ത് BOOK എന്ന വാക്ക് നിങ്ങൾക്ക് കാണാൻ സാധിക്കും. അദ്ദേഹം ഇരിക്കുന്ന കൗച്ചിൽ NOVEL എന്നും, അദ്ദേഹത്തിന്റെ അടുത്തിരിക്കുന്ന സ്ത്രീ വായിക്കുന്ന പുസ്തകത്തിന്റെ മുകളിലൂടെ STORY എന്നും എഴുതിയിരിക്കുന്നു. മുറിയുടെ കോർണറിൽ ഇരിക്കുന്ന പ്ലാന്റിൽ WORDS എന്നും കാണാം. പുസ്തകം വായിച്ചു കിടക്കുന്ന ആൺകുട്ടിയുടെ വസ്ത്രത്തിൽ PAGE എന്നും, നിലത്ത് കിടക്കുന്ന പെൺകുട്ടിയുടെ തലയുടെ ഭാഗത്തായി READ എന്നും എഴുതിയിരിക്കുന്നു.

OPTICAL ILLUSION 1
Rate this post