കൂണിന് മറവിൽ നിന്ന് എത്തിനോക്കുന്ന എലിയെ 20 സെക്കന്റിൽ കണ്ടെത്താൻ ആകുമോ.? | Can you spot a hidden Rat in this optical illusion

Can you spot a hidden Rat in this optical illusion : നിങ്ങളുടെ കണ്ണുകളെ കബളിപ്പിക്കുന്നതും വെല്ലുവിളിക്കുന്നതുമായ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഇന്ന് ഇന്റർനെറ്റ് ലോകത്ത് ട്രെൻഡിങ് ആണ്. വെല്ലുവിളികളെ നിർഭയം നേരിടാനും അത് മറികടന്ന് വിജയിക്കുവാനുമുള്ള വ്യക്തികളുടെ മനോഭാവമാണ്, അവരെ കൂടുതൽ സമയം ഒപ്റ്റിക്കൽ ഇല്യൂഷനുകൾക്ക് മുൻപിൽ ചെലവഴിക്കാൻ പ്രേരിപ്പിക്കുന്നത്.

ഇത്തരത്തിൽ നിങ്ങളുടെ കാഴ്ച ശക്തിയെ പരീക്ഷിക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നിറയെ വർണ്ണ കൂണുകളാൽ മനോഹരമായ ഒരു ചിത്രമാണ് ഇവിടെ നിങ്ങൾക്ക് കാണാൻ കഴിയുക. ഹംഗേറിയൻ ചിത്രകാരനായ ഗെർഗെലി ഡൂഡാസാണ് ഈ മനോഹരമായ ചിത്രം വരച്ചിരിക്കുന്നത്. ചിത്രത്തിൽ കാണുന്ന എണ്ണമറ്റ കൂണുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന ഒരാളെ കണ്ടെത്താനാണ് ഈ ചിത്രം നിങ്ങൾക്ക് മുന്നിൽ വെക്കുന്ന വെല്ലുവിളി.

optical illusion
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

അതിന് 20 സെക്കന്റ്‌ സമയവും അനുവദിക്കുന്നു. ഒരു കൂണിന് പിറകിൽ നിന്ന് തല പുറത്തേക്കിട്ട് എത്തിനോക്കുന്ന എലിയെ കണ്ടെത്താനാണ് ഈ ചിത്രം നിങ്ങളോട് ആവശ്യപ്പെടുന്നത്. 20 സെക്കന്റ് സമയത്തിനുള്ളിൽ എലിയെ കണ്ടെത്താമോ എന്നാണ് നിങ്ങൾ ഏറ്റെടുക്കേണ്ട വെല്ലുവിളി. വളരെ ക്ഷമയോടെയും ശ്രദ്ധയോടെയും ചിത്രത്തിലേക്ക് നോക്കിയാൽ മാത്രമേ നിങ്ങൾക്ക് ചിത്രത്തിൽ മറഞ്ഞിരിക്കുന്ന എലിയെ കണ്ടെത്താനാകു. എന്നാൽ, ഇനി ഈ വെല്ലുവിളി ഏറ്റെടുത്ത്

നിങ്ങൾ ചിത്രത്തിലേക്ക് ശ്രദ്ധയോടെ ഒന്നു നോക്കിയേ. മറഞ്ഞിരിക്കുന്ന എലിയെ കണ്ടെത്തിയവർ എത്ര സമയത്തിനുള്ളിലാണ് നിങ്ങൾ എലിയെ കണ്ടെത്തിയത് എന്ന് കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. ഇനിയും എലിയെ കണ്ടെത്താത്തവർക്കായി ഞങ്ങൾ ഒരു സൂചന നൽകാം. ചിത്രത്തിന്റെ മധ്യഭാഗത്തിന്റെ താഴെയായി നിങ്ങളുടെ ഇടതുവശത്തേക്ക് ശ്രദ്ധ പുലർത്തുക. അവിടെ കാണുന്ന ഒരു ഓറഞ്ച് കൂണിന്റെ പിറകിലേക്ക് ഒന്നു നോക്കിയേ. ഇപ്പോൾ നിങ്ങൾക്ക് എലിയെ കണ്ടെത്താൻ സാധിച്ചു എന്ന് കരുതുന്നു.

optical illusion
You might also like