ഈ ചിത്രത്തിൽ സൂക്ഷിച്ചു നോക്കുക.. ഇതിൽ മറഞ്ഞ് ഇരിക്കുന്ന മൂങ്ങയെ കണ്ടെത്താൻ നിങ്ങൾക്ക് ആകുമോ.? | Can you spot a Hidden Owl in this Optical Illusion Malayalam

Can you spot a Hidden Owl in this Optical Illusion Malayalam

Can you spot a Hidden Owl in this Optical Illusion Malayalam : ഒപ്റ്റിക്കൽ മിഥ്യാധാരണകളെ പോലെ തന്നെ മിക്കവാറും എല്ലാ ഇന്റർനെറ്റ്‌ ഉപയോക്താക്കളും ഏർപ്പെടാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ ഒന്നാണ് പസിലുകൾ. എന്നാൽ, ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായിരിക്കുന്നത് പസിലുകളെ പോലെ കണ്ടെത്താൻ വെല്ലുവിളി ഉയർത്തുന്ന ഒപ്റ്റിക്കൽ മിഥ്യാധാരണകളാണ്. ഈ വെല്ലു വിളികൾ ഏറ്റെടുത്ത് അതിനെ വിജയകരമായി മറികടക്കാൻ ഇഷ്ടപ്പെടുന്നവർക്കായി ആണ് ഞങ്ങൾ ഇന്ന് ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ പരിചയപ്പെടുത്തുന്നത്.

ഇത്തരം ഒപ്ടിക്കൽ മിഥ്യാധാരണകൾ കണ്ടെത്തുന്നതിലൂടെ നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കുകയും നിങ്ങളുടെ കണ്ണുകളെ കൂടുതൽ കാര്യങ്ങൾ തേടാൻ പ്രാപ്തരാക്കുകയും ചെയ്യും. മാത്രമല്ല, ഒരു ഒപ്റ്റിക്കൽ മിഥ്യ കണ്ടു പിടിക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തി മറ്റൊന്നിൽ നിന്നും ലഭിക്കുകയുമില്ല. അതിനാൽ, ഇതാ നിങ്ങൾക്കായി ഒരു ഒപ്റ്റിക്കൽ ചലഞ്ച്. ചിത്രത്തിൽ കാണുന്ന കല്ലുകൾക്കിടയിൽ മറഞ്ഞിരിക്കുന്ന മൂങ്ങയെ കണ്ടെത്തുക എന്നതാണ് ഈ ഒപ്റ്റിക്കൽ മിഥ്യ നിങ്ങൾക്കു മുന്നിൽ വെക്കുന്ന വെല്ലുവിളി.

Can you spot a Hidden Owl in this Optical Illusion Malayalam

യുകെയിലെ ഡെർബിഷയർ പീക്ക് ഡിസ്ട്രിക്റ്റിലെ ഫൂലോ ഗ്രാമത്തിലെ കല്ല് ഭിത്തിയാണ്‌ ചിത്രത്തിൽ കാണാൻ കഴിയുന്നത്. അതിലെ ഒരു കല്ലിന് മുകളിൽ, നിങ്ങളുടെ കണ്മുന്നിലായി ഇരിക്കുന്ന മൂങ്ങയെ ആണ് നിങ്ങൾക്ക് കണ്ടെത്താനാകുമോ എന്ന് ചോദിക്കുന്നത്. പകൽ വെളിച്ചമാണെങ്കിലും മൂങ്ങയുടെ തവിട്ടു നിറത്തിലുള്ള തൂവലുകൾ കൗശലപൂർവം കല്ലുകൾക്കിടയിൽ പക്ഷിയെ മറയ്ക്കുന്നു. എങ്കിലും, ആ പക്ഷിയെ സ്വയം കണ്ടെത്താൻ ശ്രമിക്കുക. അതിന് സാധിച്ചില്ലെങ്കിൽ മാത്രം ചുവടെ വായിക്കുക.

ചിത്രത്തിൽ, മൂങ്ങ തന്റെ കണ്ണുകൾ കൊണ്ട് ഫോട്ടോഗ്രാഫർക്ക് നേരെ നോക്കുന്നതായി തോന്നുന്നു. ഇത് കണ്ടെത്താൻ പ്രയാസമാണ്, പക്ഷേ നിങ്ങൾ സൂക്ഷിച്ചു നോക്കിയാൽ, ചിത്രത്തിന്റെ വലതു ഭാഗത്ത് മതിലിന്റെ ഉയർന്ന ഭാഗവും താഴ്ന്ന ഭാഗവും വന്നുചേരുന്ന കോണിലായി ഇത്രയും നേരം നിങ്ങളെ കബളിപ്പിച്ച മൂങ്ങ ഇരിക്കുന്നതായി നിങ്ങൾ കണ്ടെത്തും. നിങ്ങൾക്ക് അത് കണ്ടെത്താൻ കഴിഞ്ഞെങ്കിൽ, തീർച്ചയായും നിങ്ങൾ അഭിനന്ദനമർഹിക്കുന്നു.

Rate this post
You might also like