ചിത്രത്തിൽ സൂക്ഷിച്ചു നോക്കുക.. ഇതിൽ മറഞ്ഞ് ഇരിക്കുന്ന മനുഷ്യന്റെ മുഖം കണ്ടെത്താൻ ആകുമോ.? | Can you spot a hidden Man Face in this optical illusion

Can you spot a hidden Man Face in this optical illusion : നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനം ശരിയായ രീതിയിലാണോ നടക്കുന്നത് എന്ന് പരിശോധിക്കാനുള്ള ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ആണ് ഞങ്ങൾ ഇന്ന് നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്. നിങ്ങളുടെ തലച്ചോർ ശരാശരിയേക്കാൾ കൂടുതൽ വികസിച്ചിട്ടുണ്ടോ, അതല്ലെങ്കിൽ പൂർണ്ണമായി വികസിച്ചിട്ടുണ്ടോ, അതോ ഇപ്പോഴും സാവധാനത്തിലാണോ പ്രവർത്തിക്കുന്നത് എന്ന് ‘മാൻസ് ഫെയ്‌സ് ഇൻ കോഫി ബീൻസ്’ എന്ന ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ഉയർത്തുന്ന വെല്ലുവിളി നിങ്ങൾ എത്ര സമയമെടുത്തതാണോ പൂർത്തിയാക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി വിശകലനം ചെയ്യുന്നു.

ഒരു ഒപ്റ്റിക്കൽ മിഥ്യാധാരണയെ നാം എങ്ങനെ കാണുന്നു എന്നത് നമ്മുടെ മസ്തിഷ്കത്തിന്റെ പ്രവർത്തന രീതിയെക്കുറിച്ച് ധാരാളം കാര്യങ്ങൾ പറയുന്നു. നിങ്ങൾ ഇപ്പോൾ കാണുന്ന ഈ ഒപ്റ്റിക്കൽ ഭ്രമത്തിൽ കാപ്പിക്കുരുക്കൾക്കിടയിൽ ഒരു മനുഷ്യന്റെ മുഖം മറഞ്ഞിരിക്കുന്നു. നിങ്ങളുടെ വലത് മസ്തിഷ്കം എത്രത്തോളം വികസിച്ചുവെന്ന്, മുഖം കണ്ടെത്താൻ നിങ്ങൾ എടുക്കുന്ന സമയം വെളിപ്പെടുത്തുമെന്ന് വിദഗ്ധർ പറയുന്നു. തന്നിരിക്കുന്ന ചിത്രം ശ്രദ്ധാപൂർവ്വം പരിശോധിക്കുകയും, മുഖം കണ്ടെത്താൻ നിങ്ങൾ എടുക്കുന്ന സമയം നിരീക്ഷിക്കുകയും ചെയ്യുക.

optical illusion
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

നിങ്ങൾ ശ്രദ്ധയോടെ നോക്കിയാൽ, ചിത്രത്തിലെ കാപ്പിക്കുരുക്കൾക്കിടയിൽ ഒരു പുരുഷന്റെ മുഖം ദൃശ്യമാകും. ഇനിയും നിങ്ങൾക്ക് മുഖം കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ, വിഷമിക്കേണ്ട. ഞങ്ങൾ കുറച്ച് സൂചനകൾ നൽകാം, ആ സൂചനകളിലൂടെ നിങ്ങൾക്ക് തീർച്ചയായും ആ മുഖം കണ്ടെത്താൻ കഴിയും. ചിത്രത്തിന്റെ താഴത്തെ പകുതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കാപ്പിക്കുരുകളിലൊന്ന് യഥാർത്ഥത്തിൽ ഒരു പുരുഷന്റെ മുഖം പൂർണതയോടെ കൂടിച്ചേർന്നതായിരിക്കാം. താഴെ പകുതിയിൽ നിങ്ങളുടെ ഇടത് ഭാഗത്ത്‌ കണ്ണോടിച്ചുനോക്കു, തീർച്ചയായും മറഞ്ഞിരിക്കുന്ന മുഖം നിങ്ങൾക്ക് കണ്ടെത്താം.

ഇനി ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനത്തെക്കുറിച്ച് എന്താണ് പറയുന്നത് എന്ന് നോക്കാം. മൂന്ന് സെക്കൻഡിനുള്ളിൽ നിങ്ങൾക്ക് പുരുഷന്റെ മുഖം കണ്ടെത്താൻ കഴിഞ്ഞാൽ, നിങ്ങളുടെ വലത് മസ്തിഷ്കം നിങ്ങളുടെ സമപ്രായക്കാരേക്കാൾ കൂടുതൽ വികസിച്ചിട്ടുണ്ട് എന്ന് മനസിലാക്കാം. മൂന്ന് സെക്കൻഡിനും ഒരു മിനിറ്റിനുമിടയിലാണ് മുഖം കണ്ടെത്തിയതെങ്കിൽ, നിങ്ങളുടെ വലത് മസ്തിഷ്കം നിങ്ങളുടെ പ്രായത്തിന് അനുസൃതമായി പൂർണമായി വികസിച്ചിട്ടുണ്ടെന്നും വിദഗ്ധർ പറയുന്നു. ഈ വ്യായാമം പൂർത്തിയാക്കാൻ നിങ്ങൾക്ക് ഒരു മിനിറ്റിനും മൂന്ന് മിനിറ്റിനും ഇടയിൽ സമയമെടുത്താൽ, നിങ്ങളുടെ വലത് മസ്തിഷ്കം വിവരങ്ങൾ സാവധാനത്തിൽ വിശകലനം ചെയ്യുന്നു എന്ന് കരുതാം. അവസാനമായി, നിങ്ങൾക്ക് മൂന്ന് മിനിറ്റ് മതിയാകുന്നില്ലെങ്കിൽ, ഇത്തരത്തിലുള്ള കൂടുതൽ ബ്രെയിൻ ടീസറുകൾ ഉപയോഗിച്ച് നിങ്ങളുടെ തലച്ചോറിനെ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നത് നല്ലതായിരിക്കും.

You might also like