ചിത്രത്തിൽ സൂക്ഷിച്ചു നോക്കുക.. ഇതിൽ മറഞ്ഞ് ഇരിക്കുന്ന ജീവികളെ കണ്ടെത്താൻ ആകുമോ.? | Can you spot 6 animals in this optical illusion

Can you spot 6 animals in this optical illusion : ഒപ്റ്റിക്കൽ ഇല്ല്യൂഷനുകൾ എല്ലായിപ്പോഴും കാഴ്ചക്കാരന്റെ കണ്ണുകളെ കൗതുകപ്പെടുത്തുന്നതും വെല്ലുവിളിക്കുന്നതും ആയിരിക്കും. ഓരോ ചിത്രത്തിലും പ്രഥമദൃഷ്ടിയാൽ നാം എന്ത് കാണുന്നു, അതിനെ മറികടന്ന് ചിത്രത്തിൽ മറഞ്ഞിരിക്കുന്ന ചിത്രങ്ങൾ കണ്ടെത്തുമ്പോഴാണ് ഓരോ ഒപ്റ്റിക്കൽ ഇല്യൂഷനുകളും ഉയർത്തുന്ന വെല്ലുവിളികൾ കാഴ്ചക്കാരൻ മറികടക്കുക. ഇവിടെ നൽകിയിട്ടുള്ള ചിത്രത്തിൽ മരങ്ങളും പർവ്വതനിരകളും കുറ്റിക്കാടുകളും നിറഞ്ഞ ഒരു പ്രകൃതി രമണീയമായ കാഴ്ചയായിരിക്കും നിങ്ങൾക്ക് കാണാൻ കഴിയുക.

എന്നാൽ ഈ ചിത്രം 6 ജീവികളെ മറച്ചുവെച്ചിട്ടുണ്ട് എന്നതാണ് വസ്തുത. ചിത്രത്തിൽ മറഞ്ഞിരിക്കുന്ന 6 ജീവികളെയും കണ്ടെത്താൻ സാധിക്കുമോ? എന്നാണ് ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ നിങ്ങൾക്ക് മുന്നിൽ വെക്കുന്ന വെല്ലുവിളി. ഈ വെല്ലുവിളി ഏറ്റെടുത്തവരിൽ 17% ആളുകൾക്ക് മാത്രമാണ് വിജയം കണ്ടെത്താനായത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മാത്രമല്ല ആറുമൃഗങ്ങളെയും ആറു സെക്കൻഡിനുള്ളിൽ കണ്ടെത്താൻ ആയാൽ അത് ഒരു ലോക റെക്കോർഡ് ആയി വരെ പരിഗണിച്ചേക്കാം.

optical illusion

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഇനി നിങ്ങൾ ചിത്രത്തിലേക്ക് ശ്രദ്ധയോടെ നോക്കുക, ചിത്രത്തിൽ നിങ്ങൾക്ക് എത്ര മൃഗങ്ങളെ കണ്ടെത്താൻ സാധിക്കുന്നുണ്ട് എന്ന് കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. 6 ജീവികളെ നിങ്ങൾക്ക് കണ്ടെത്താൻ ആയില്ലെങ്കിൽ വിഷമിക്കേണ്ട, ഞങ്ങൾ ചില സൂചനകൾ നൽകാം. ചിത്രത്തിൽ കാണുന്ന പർവ്വത നിരകളിൽ ഒരു ഒട്ടകം ഒളിച്ചിരിപ്പുണ്ട്. ഇനി ചിത്രത്തിന്റെ ഇടതുവശത്തുള്ള മരത്തിലേക്ക് ശ്രദ്ധിക്കുക, അതിൽ ഒരു മുതല ഉണ്ട്.

ആ മരത്തിന് ചുവടെയുള്ള പൂന്തോട്ടത്തിൽ ചിത്രശലഭങ്ങൾ ഉണ്ട്. അതിന്റെ എതിർവശത്തുള്ള മരത്തിന്റെ ചുവടെയായി നിരവധി പാമ്പുകൾ ഉണ്ട്. ആ മരത്തിന് പിൻവശത്തായി ഒരു മാൻ ഒളിച്ചിരിപ്പുണ്ട്. ഇനി ചിത്രത്തിൽ നിങ്ങൾ കണ്ടെത്താൻ ഏറ്റവും പ്രയാസപ്പെടുക, ഒട്ടകത്തിന് മുകളിലായി മരത്തിന്റെ ഇലകൾക്കിടയിൽ ഒളിച്ചിരിക്കുന്ന മുയലിനെ കണ്ടെത്താൻ ആയിരിക്കും. ഇപ്പോൾ നിങ്ങൾക്ക് 6 ജീവികളെയും കണ്ടെത്താൻ സാധിച്ചു എന്ന് കരുതുന്നു.

You might also like