Bullseye Mixi jar Item Recipe: സോഷ്യൽ മീഡിയയിൽ ഇപ്പൊ വളരെ ട്രെൻഡിംഗ് നിൽക്കുന്ന ഒരു വിഭവമാണ് ബുൾസൈ മിക്സിജാർ എന്നത്. കൂടാതെ ബുൾസൈ കൊണ്ടൊരു മയോണിസ് എന്നതും അത്ഭുതം തന്നെ. എന്തായാലും ഞാൻ ഉണ്ടാക്കി എനിക്ക് ഇഷ്ട്ടപെട്ടു. ഇനി നിങ്ങളും ഉണ്ടാക്കി നോക്കൂ. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന സംഭവം ആണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ട്ടപെടുന്ന ഒരടിപൊളി മയോന്നിസിന്റെ റെസിപി ആയാലോ ഇനി. വീട്ടിലുള്ള കുറച്ച് സാധനങ്ങൾ കൊണ്ട് വളരെഎളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരടിപൊളി ഐറ്റം. ഇനി ഹെൽത്തി ആയിട്ടും മയോണിസ് ഉണ്ടാക്കാം. ടേസ്റ്റ് വലിയ മാറ്റം ഒന്നും ഇല്ല എന്നാലും ഹെൽത്തി ആയിട്ടുള്ള മയോനിസ് ആയതിനാൽ പേടിക്കാതെ ഇനി കുട്ടികൾക്കു ഉണ്ടാക്കി കൊടുക്കാവുന്നതാണ്.
Ingredients
- മുട്ടബുൾസൈ-2
- ഉരുളകിഴങ്ങ്-1
- ഉപ്പ്
- മുളക്
- വിനാഗിരി
- ഒലിവ് ഓയൽ
- പാൽ
- വെളുത്തുള്ളി
How To Make
2 മുട്ട എടുത്ത് ബുൾസൈ അടിക്കുക. ബുൾസൈ റെസിപ്പി പിന്നെ എല്ലാർക്കും അറിയാലോ. ഇനി മിക്സിയുടെ ചെറിയ ജാർ എടുത് രണ്ട് ബുൾസൈ അതിലേക് ഇട്ട് കൊടുക്കുക. പിന്നെ ഉരുളക്കിഴങ് നന്നായി തൊലികളഞ്ഞ് ബോയിൽ ചെയ്തത് ചെറിയ പീസ് ആയി ചേർത്ത് കൊടുകാം. രണ്ട് സ്പൂൺ വിനാഗിരി, അര കപ്പ് തിളപ്പിച് അറിയ പാൽ, പിന്നെ 3 വെളുത്തുള്ളി, കാൽ സ്പൂൺ മുളക്, ഉപ്പ്. ഇവ നല്ലപോലെ അരച്ചെടുക്കുക. പിന്നെ ഇതിലേയ്ക് വേണ്ടത് ഒലിവ് ഓയൽ ആണ്. ഒലിവ് ഓയൽ ഇല്ലത്തവർക് 3 സ്പൂൺ സൺഫ്ലവർ ഓയൽ എടുത്താൽ മതി. അപ്പൊ സംഭവം നമ്മൾ ഉണ്ടാക്കിയത് ഒരടിപൊളി മയോണിസ് റെസിപിയാണ്.
നല്ല കട്ടിയുള്ള രീതിയിൽ എന്നാൽ ടേസ്റ്റിയായിട്ടുള്ള ഒരടിപൊളി മയോണിസ് ഇനി വീട്ടിൽ തന്നെ ഉണ്ടാക്കിയെടുകാം. നമ്മൾ പുറത്ത് നിന്ന് വാങ്ങുന്ന മയോണിസിന്റെ രുചി ഇല്ലങ്കിലും വേറൊരു രീതിയിൽ നല്ല ടേസ്റ്റി ആയിട്ടുള്ളതാണ്. കുട്ടികൾക്കു വളരെ ഹെൽത്തി ആയിട്ട് കൊടുക്കാൻ പറ്റിയ ഒരു ഐറ്റം. ഒലിവ് ഓയൽ മാക്സിമം കിട്ടുന്നതാണെങ്കിൽ ചേർക്കാൻ നോക്കുക. കാരണം നമുടെ ശരീരത്തിന് ഏറ്റവും ഗുണം ഉള്ളതും, ഹെൽത്തി ആയിട്ടുള്ളതുമാണ്. ഇനി വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഈ ഒരടിപൊളിയായിട്ടുള്ള മയോണിസ് തയ്യാറാക്കി നോക്കാം. Credit: Dians kannur kitchen