ഈ വീടിന് കാഴ്ച്ചയിൽ അല്ല ഉള്ളിലാണ് വലുപ്പം; ആരും ഇഷ്ടപ്പെടും ഇങ്ങനെ ഒരു വീട്; സിമ്പിൾ ആൻഡ് ക്യൂട്ട് വീടിന്റെ ഉള്ളിലേക്ക്!! | Budget home in 5 cent

Budget home in 5 cent malayalam : 5 സെന്റിൽ 1100 സക്വയർ ഫീറ്റിൽ നിർമ്മിച്ച വളരെ സുന്ദരമായ വീടാണ് നോക്കാൻ പോകുന്നത്. കയറുമ്പോൾ തന്നെ ഗ്രാനൈറ്റിന്റെ സിറ്റ്ഔട്ടാണ് കാണാൻ സാധിക്കുന്നത്. പ്രായമായവർക്ക് എളുപ്പത്തിൽ കയറാനുള്ള സൗകര്യം ഇവിടെ നൽകിരിക്കുന്നതായി കാണാം. വലിയ ജനാലുകളാണ് വീടിനു നൽകിരിക്കുന്നത്. ആകെ രണ്ട് കിടപ്പ് മുറികളാണ് ഉള്ളത്. 160 ചതുരശ്ര അടിയാണ് മാസ്റ്റർ ബെഡ്‌റൂം വരുന്നത്.

അറ്റാച്ഡ് ബാത്‌റൂം നൽകിട്ടുള്ളതായി കാണാം. പ്രൊജക്റ്റ്‌ ചെയ്യാത്ത വാർഡ്രോബ് ഒരുക്കിട്ടുണ്ട് 3.6 മീറ്റർ നീളമാണ് ഇതിനുള്ളത്. മോഡേൺ രീതിയാണ് ബാത്‌റൂം ഒരുക്കി വെച്ചിരിക്കുന്നത്. രണ്ടാമത്തെ കിടപ്പ് ആദ്യം കണ്ട അതേ ഡിസൈൻ അല്ലെങ്കിലും മറ്റു എല്ലാ സൗകര്യങ്ങൾ അടങ്ങിട്ടുണ്ട്. അറ്റാച്ഡ് ബാത്രൂം ഇവിടെയുമുണ്ട്. സാധാരണ വീടുകളിലെ അടുക്കള വരുന്നത് സി അല്ലെങ്കിൽ യു ടൈപ്പ് പോലെയുള്ള അടുക്കളയായിരിക്കും കാണാൻ കഴിയുന്നത്.

Budget home in 5 cent

എന്നാൽ ഇവിടെ ചെറിയ അടുക്കള ആയത് കൊണ്ട് ലീനിയറായിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. എല്ലാത്തിനും അത്യാവശ്യം ഇടം നൽകിട്ടുണ്ട്. ഒരു ചെറിയ കട്ട്‌ഔട്ട്‌ നൽകി അതിലേക്ക് ഫ്രിഡ്ജ് കയറ്റി വെച്ചിട്ടുണ്ട്. ഇതിലൂടെ അല്പം സ്ഥലം ലാഭിക്കാം. പോളിഷ് ഗ്രാനൈറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ സ്റ്റോറേജ് യൂണിറ്റ് മറ്റു സൗകര്യങ്ങളും നൽകിരിക്കുന്നതായി കാണാം.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഡൈനിങ് ഏരിയയിലേക്ക് കടക്കുമ്പോൾ അത്യാവശ്യം ഓപ്പൺ രീതിയിലാണ് ഇത് ചെയ്തിരിക്കുന്നത്. ഡൈനിങ് ഹാളിൽ നിന്നുമാണ് മറ്റു മുറികളിലേക്ക് പ്രവേശിക്കുന്നത്. അത്യാവശ്യം ആളുകൾക്ക് ഇരുന്ന് കഴിക്കാനുള്ള ഇടമാണ് ഡൈനിങ് ഏരിയയിലുള്ളത്. ആറ് പേർക്ക് ഇരുന്നു കഴിക്കാനും അടുത്ത് തന്നെ വാഷിംഗ്‌ ഏരിയ നൽകിട്ടുണ്ട്. ജിഐ പൈപ്പു ഉപയോഗിച്ചാണ് പടികൾ നിർമ്മിച്ചിട്ടുള്ളത്.

  • Total Area : 1100 SFT
  • plot – 5 Cent
  • 1) Sitout
  • 2) Living hall
  • 3) Dining Area
  • 4) 2 Bedroom + Bathroom
  • 5) Kitchen
You might also like