നുറുക്ക് ഗോതമ്പു കൊണ്ടുള്ള ഈ മധുരം ഒരു തവണ ഉണ്ടാക്കി നോക്കൂ.. പിന്നെ ഇങ്ങനെയേ ഉണ്ടാക്കൂ!! | Brocken Wheat Caramel Payasam Recipe

Brocken Wheat Caramel Payasam Recipe Malayalam : നുറുക്ക് ഗോതമ്പു കൊണ്ടുള്ള ഈ മധുരം ഒരുതവണയെങ്കിലും ഒന്നുണ്ടാക്കി നോക്കണേ 😋😋 പിന്നെ ഇങ്ങനെയേ ഉണ്ടാക്കൂ 😋👌 ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് നുറുക്ക് ഗോതമ്പ് കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന ഒരു അടിപൊളി കാരമൽ പായസത്തിന്റെ റെസിപ്പിയാണ്. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ് ഇത്. അതിനായി 1 കപ്പ് നുറുക്ക് ഗോതമ്പ് കഴുകി വൃത്തിയാക്കി 1 മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർക്കാൻ വെക്കുക.

അടുത്തതായി ചൂടായ ഒരു പാനിലേക്ക് 5 tbsp പഞ്ചസാര ചേർത്ത് ചൂടാക്കി ഉരുക്കിയെടുക്കുക. എന്നിട്ട് അതിലേക്ക് 1ltr പാൽ ഒഴിച്ച് കൊടുത്ത് ചൂടാക്കുക. ഇടക്കിടക്ക് ഇളക്കികൊടുക്കാൻ മറക്കരുത്. മധുരം കുറവാണെങ്കിൽ കുറച്ചുകൂടി പഞ്ചസാര ചേർത്തുകൊടുക്കാവുന്നതാണ്. അടുത്തതായി ഇതിലേക്ക് 2 ഏലക്കായ ചതച്ചത് ചേർത്ത് നല്ലപോലെ ഇളക്കുക. അതിനുശേഷം ഇതിലേക്ക് നേരത്തെ കുതിർത്തി വെച്ചിരിക്കുന്ന നുറുക്ക് ഗോതമ്പ് വെള്ളത്തിൽ നിന്നും

Brocken Wheat Caramel Payasam

ഊറ്റിയെടുത്ത് ഇട്ടുകൊടുക്കാവുന്നതാണ്. എന്നിട്ട് എല്ലാകൂടി നല്ലപോലെ ഇളകിക്കൊണ്ടേ ഇരിക്കുക. അതിനുശേഷം ഇത് കുറച്ചു നേരം മൂടിവെച്ച് ഒന്ന് കുറുക്കിയെടുക്കുക. അടുത്തതായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക. പാൻ ചൂടായി വരുമ്പോൾ അതിലേക്ക് 1 tbsp നെയ്യ് ചേർത്ത് ചൂടാക്കുക. നെയ്യ് ചൂടായി വരുമ്പോൾ ഇതിലേക്ക് കുറച്ച് അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, തേങ്ങാക്കൊത്ത് എന്നിവ ഓരോന്നായി ചേർത്ത് ഒന്ന് ഫ്രൈ ചെയ്തെടുക്കാവുന്നതാണ്.

അതിനുശേഷം പായസം കുറുകി വരുമ്പോൾ അതിലേക്ക് 2 നുള്ള് ഉപ്പ് ചേർത്ത് ഇളക്കുക. മധുരം ബാലൻസ് ചെയ്യാനാണ് ഇങ്ങനെ ചെയ്യുന്നത്. എന്നിട്ട് ഇതിലേക്ക് ഫ്രൈ ചെയ്തെടുത്ത അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, തേങ്ങാക്കൊത്ത് എന്നിവ ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്. അതിനുശേഷം തീ ഓഫ് ചെയ്‌ത്‌ ഇറക്കിവെക്കാവുന്നതാണ്. അങ്ങിനെ നുറുക്ക് ഗോതമ്പ് കൊണ്ടുള്ള അടിപൊളി ടേസ്റ്റിയായ പായസം റെഡ്‌യായിട്ടുണ്ട്. Video credit: Mums Daily

Rate this post
You might also like