കല്യാണ സാരിയുടെ മുകളില്‍ കോട്ട് ധരിച്ച് നവവധു ക്ലാസിലേക്ക്; ചെറു ചിരിയോടെ കൂട്ടുകാരിയെ വരവേറ്റ് സുഹൃത്തുക്കൾ !! | Bride attend exam wearing wedding saree latest viral malayalam
എറണാംകുളം : നിങ്ങളുടെ വിവാഹ ദിനത്തിന്റെ അന്നു തന്നെ പ്രാക്റ്റിക്കൽ പരീക്ഷ വന്നാൽ നിങ്ങൾക്ക് എന്തു സംഭവിക്കും? രണ്ടും ചെയ്യും എന്നാണ് ഈ നവ വധു ഇപ്പോൾ പറയുന്നത്. തന്റെ വിവാഹ വസ്ത്രവും ധരിച്ച് ലാബ് കോട്ടും അണിഞ്ഞ് പ്രാക്റ്റിക്കൽ പരീക്ഷയ്‌ക്ക് എത്തുന്ന നവ വധുവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. നവ വധുവായ ശ്രീലക്ഷ്മി അനിൽ ബേതാനി നവജീവൻ കോളേജിലെ ഫിസിയോതെറാപ്പി വിദ്യാർത്ഥിയാണ്. ശ്രീലക്ഷ്മിയെ ക്ലാസ്‌മുറിയിലേക്ക്
ചെറുചിരിയോടാണ് കൂട്ടുക്കാർ സ്വീകരിക്കുന്നത്. മഞ്ഞ സാരിയും ആഭരണങ്ങളും അണിഞ്ഞെത്തിയ വധു കൂട്ടുക്കാരെ നോക്കി കൈ വീശുന്നതും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ കാണാം. കാറിൽ എക്സാമിനായി ശ്രീലക്ഷ്മി പോകുന്നതും വിഡിയോയിൽ കാണാം. തന്റെ സുഹൃത്തുക്കൾ സാരിയിലെ പ്ലീറ്റ് അഡ്‌ജസ്റ്റ് ചെയ്യുന്നതിൽ ശ്രീലക്ഷ്‌മിയെ സഹായിക്കുന്നുണ്ട്. പരീക്ഷയ്ക്കു ശേഷം പുറത്ത് ഇറങ്ങി അമ്മയെ കെട്ടിപ്പിടിക്കുകയാണ് ശ്രീലക്ഷ്‌മി. ഏഴു ദിവസം മുൻപ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ ഒരു മില്യണിൽ അധികം വ്യൂസ് ഇപ്പോൾ ലഭിച്ചിട്ടുണ്ട്.

ചിലർ ശ്രീലക്ഷ്മിയെ അഭിനന്ദിച്ചപ്പോൾ മറ്റു ചിലർ ആകട്ടെ വിമർശിക്കുകയാണ് ഉണ്ടായത്. പരീക്ഷ ആണെന്ന് അറിഞ്ഞപ്പോൾ വിവാഹം മാറ്റിവയ്ക്കായിരുന്നില്ലേ എന്നായിരുന്നു ഒരു കൂട്ടം ആളുകളുടെ ചോദ്യം. വിവാഹ വസ്ത്രമായ പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ് മുല്ലപ്പൂ ചൂടി ക്ലാസിലെത്തിയ ശ്രീലക്ഷ്മിയെ കണ്ട് സഹപാഠികൾ ആദ്യം അമ്പരക്കുകയാണ് ഉണ്ടായത്. ഗ്രൂസ് ഗേൾസ് എന്ന ഒരു ഇൻസ്റ്റഗ്രാം പേജിൽ ആണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. നിരവധി ആളുകൾ വീഡിയോ ഷെയർ
ചെയ്തിട്ടുണ്ട്. തന്റെ പരീക്ഷയ്ക്ക് മുൻഗണന നൽകിയ വധുവിനെ അഭിനന്ദിച്ച് നിരവധി പേർ ആണ് ഈ വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുള്ളത്. വിവാഹ ജീവിതത്തിന് ശേഷം കരിയർ അവസാനിപ്പിക്കുന്ന സ്ത്രീകൾക്ക് ശ്രീലക്ഷ്മിഒരു മാതൃക ആണെന്നും ചിലർ വിഡിയോയ്ക്ക് താഴെ കമന്റ് നൽകി. Story highlight : Bride attend exam wearing wedding saree latest viral malayalam