ബ്രെഡും റവയും കൊണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ 😋 ഇതുവരെ രുചിച്ചിട്ടില്ലാത്ത ഒരു അ ടിപൊളി വിഭവം.!! 😋👌

വീട്ടിൽ സ്ഥിരമായി കാണുന്ന സാധനങ്ങളാണ് മുട്ടയും റവയും ബ്രെഡുംമൊക്കെ. അത്തരത്തിൽ
വീട്ടിൽ സ്ഥിരമായി കാണുന്ന ഈ സാധനങ്ങൾ വെച്ച് ഒരു വെറൈറ്റി ഈവനിംഗ് സ്നാക്സ് ഉണ്ടാക്കി നോക്കിയാലോ. എന്നെ ഒട്ടും തന്നെ ചേർക്കാതെ ആവിയിൽ പുഴുങ്ങി എടുക്കുന്നതിനാൽ ആരോഗ്യത്തിന് അത്യുത്തമം ആണിത്. ഇതിനായി ആദ്യം ആവശ്യമുള്ള ബ്രെഡ് എടുക്കാം. (ഏകദേശം ഒരു ആറ് ബ്രെഡ്) നന്നായി ഒന്ന്

കട്ട് ചെയ്തതിനു ശേഷം മിക്സിയുടെ ജാറിൽ ഇട്ട് ചെറുതായൊന്ന് പൊടിച്ചെടുക്കാം. ഇത് ഒരു ബൗളിലേക്ക് മാറ്റിവെച്ചിട്ട് അതിൽ തന്നെ മൂന്നു കോഴിമുട്ടയും മധുരത്തിന് ആവശ്യമായി ആറ് ടീസ്പൂൺ പഞ്ചസാരയും കാൽ ടീസ്പൂൺ വാനില എസൻസും കൂടി ചേർത്ത് നന്നായി അടിച്ചെടുക്കാം. വാനില എസൻസ് ഇല്ലെങ്കിൽ പകരം ഏലയ്ക്ക പൊടിച്ചത് ചേർത്ത് കൊടുത്താലും മതി. ഈ മിക്സ് ബ്രെഡിലേക്ക്

ഒഴിച്ചതിനു ശേഷം ഇതിലേക്ക് അരക്കപ്പ് റവ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കാം. ഇതിലേക്ക് അര ടീസ്പൂൺ ബേക്കിംഗ് പൗഡർ കൂടി ചേർത്ത് നന്നായി ഇളക്കുക. ബേക്കിംഗ് പൗഡർ ചേർക്കണം എന്ന് നിർബന്ധം ഇല്ല, പലഹാരം കൂടുതൽ സോഫ്റ്റ് ആകാൻ വേണ്ടിയാണ് ബേക്കിംഗ് പൗഡർ ചേർക്കുന്നത്. നന്നായി കുറുകി മിശ്രിതത്തിലേക്ക് അരക്കപ്പ് പാലും കൂടി ചേർത്ത് നന്നായി ഇളക്കി ലൂസ് ആക്കാം. ഒരു പ്ലേറ്റ്

എടുത്ത് അതിനു മുകളിൽ നന്നായി നെയ്യ് തടവിയ ശേഷം ഒരു ചെറിയ വാഴയിലെ കട്ട് ചെയ്ത് അതിനകത്ത് വെച്ചിട്ട് നമ്മൾ ഉണ്ടാക്കിയെടുത്ത മിശ്രിതം അതിലേക്ക് ഒഴിച്ച് ആവി കയറ്റി എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. എന്നിട്ട് ഇതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. വീഡിയോ ഇഷ്ടമായാൽ ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Ladies planet By Ramshi

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe