Electric Scooter : റോഡുകൾ കീഴടക്കാൻ അവൻ എത്തി! ബൗൺസ് ഇനിഫിനിറ്റി E1 ഇ-സ്കൂട്ടർ ! Bounce Infinity E1 electric scooter

ഇന്ത്യയിലെ ഇലക്ട്രിക്ക് വാഹന വിപണി പിടിച്ചെടുക്കാൻ ബൗണ്‍സ് എത്തി. പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ‘ഇന്‍ഫിനിറ്റി’ കഴിഞ്ഞ ദിവസമാണ് ബൗണ്‍സ് അവതരിപ്പിച്ചത്. പെട്രോളിന് തീപിടിച്ച വിലയിലേക്ക് ഉയരുമ്പോൾ ഇന്ത്യയിലെ ടൂവീലർ മേഖല ഇലക്ട്രിക് വാഹനങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ. ഒന്നിന് പുറകെ ഒന്നായി നിരവധി ഇലക്ട്രിക് സ്കൂട്ടറുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്.

ബൗൺസ് ഇന്‍ഫിനിറ്റി E1 എന്ന പേരിലാണ് ഇലക്ട്രിക് സ്‌കൂട്ടറുകൾ പുറത്തിറക്കുന്നത്. ചാർജ് തീർന്നാൽ നമ്മൾ ഗ്യാസ് സിലിണ്ടർ മാറ്റുന്നതുപോലെ പോലെ ഇതിന്റെ ബാറ്ററിയും മാറ്റം എന്നതും ഇതിന്റെ എടുത്തു പറയേണ്ട ഒരു കാര്യമാണ്. ഓല എസ്1, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് ഇലക്ട്രിക്, ഏത്തര്‍ 450എക്‌സ് തുടങ്ങിയ സ്‌കൂട്ടറുകൾക്ക് ഇത് ഒരു വെല്ലുവിളിയാകും എന്നതിൽ സംശയമില്ല.

Bounce Infinity electric scooter
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

രണ്ട് രീതിയിലാണ് ബൗൺസ് ഇന്‍ഫിനിറ്റി E1 നിങ്ങൾക്ക് സ്വന്തമാക്കാൻ ഒരുക്കിയിരിക്കുന്നത്. ബാറ്ററിയും ചാർജറും അടക്കമുള്ള ഇ-സ്‌കൂട്ടറിന് 68,999 രൂപയും ബാറ്ററിയില്ലാതെ ബൗൺസ് ഇന്‍ഫിനിറ്റി E1 സ്വന്തമാക്കാന്‍ 36,000 രൂപയുമാണ് വരുന്നത്. ഇപ്പോൾ 499 രൂപ ടോക്കണ്‍ തുകയായി അടച്ച് ബൗൺസ് ഇന്‍ഫിനിറ്റി E1 സ്‌കൂട്ടറിനായുള്ള ബുകിംഗ് ചെയ്യാവുന്നതാണ്.

ഇന്‍ഫിനിറ്റിക്ക് രണ്ട് kWh ലിഥിയം – അയണ്‍ ബാറ്ററിയാണ് ഉള്ളത്. പരമാവധി 65 കിലോമീറ്റര്‍ വേഗതയാണ് മണിക്കൂറില്‍ ഈ വണ്ടിക്ക് കൈവരിക്കാന്‍ സാധിക്കുന്നത്. ബാറ്ററി പാക്ക് എടുക്കാത്തവർക്ക് ഇൻഫിനിറ്റി E1 വാങ്ങുകയാണെങ്കിൽ ബൗൺസ് സ്ഥാപിക്കുന്ന ബാറ്ററി സ്വാപ്പിംഗ് നെറ്റ്‌വർക്ക് വഴി ബാറ്ററികൾ വാടകയ്‌ക്ക് എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം. Video credit: Tech Teller

You might also like