5 രൂപയുടെ ബൂസ്റ്റ് മിക്സിയിൽ ഇതുപോലെ ഒന്ന് ചെയ്‌തു നോക്കൂ 😳😋 ബൂസ്റ്റ് ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ ഇതുവരെ തോന്നീലല്ലോ.!! 😋👌

പുഡിങ് എല്ലാവർക്കും ഇഷ്ടമുള്ള സാധനമാണ്. ഭക്ഷണത്തിനു ശേഷം പുഡിങ് കഴിക്കുന്നത് വളരെ നല്ലതാണ്. മുട്ടയും ചൈനാഗ്രാസും ഒക്കെ ചേർത്ത് നല്ല ജെല്ലി കൺസിസ്റ്റൻസിയിൽ ലഭിക്കുന്ന പുഡിങ്. മുട്ടയുടെയും ചൈനാഗ്രാസിൻ്റെയും ഒന്നും ആവശ്യമില്ലാതെ വീട്ടിൽ തന്നെ ഈസിയായി ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ബൂസ്റ്റ്‌ പുഡിങ്. ബൂസ്റ്റ്‌ പുഡ്ഡിംഗ് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. വീട്ടിലുള്ള സാധനങ്ങൾ കൊണ്ട്

തന്നെ നമുക്ക് ഉണ്ടാക്കാം. ആദ്യം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് അഞ്ചു രൂപയുടെ ഒരു ബൂസ്റ്റ്‌ പാക്കറ്റിന്റെ മുക്കാൽ ഭാഗവും ഇടുക. ഇതിലേക്ക് ഒരു കപ്പ് പാൽ ഒഴിക്കാം. ഇതിലേക്ക് രണ്ടു സ്പൂൺ പഞ്ചസാരയും ഒരു സ്പൂൺ പാൽപ്പൊടിയും രണ്ടു സ്പൂൺ മൈദ പൊടിയും ഇട്ടുകൊടുക്കാം. മൈദപ്പൊടിക്ക് പകരം കോൺഫ്ലവറിൻ്റെ പൊടിയും നമുക്ക് ഉപയോഗിക്കാം. ഇതെല്ലാം കൂടി ചേർത്ത് നന്നായി ഒന്ന് അടിച്ചെടുത്തതിനു

ശേഷം ഒരു പാൻ എടുത്ത് അടുപ്പിൽ വെച്ച് അതിലേക്ക് ഇത് ഒഴിച്ചു കൊടുക്കാം. മിശ്രിതം ഒന്ന് തിളക്കുന്നത് വരെ നല്ല തീയിൽ വെച്ച് ഇളക്കി കൊടുക്കാം. ഇത് നന്നായി കുറുകി തുടങ്ങുമ്പോൾ തീ കുറച്ച് ഇളക്കി നന്നായി വറ്റിച്ചെടുക്കുക. പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവമാകുമ്പോൾ അതിലേക്ക് ഒരു സ്പൂൺ നെയ്യോ അല്ലെങ്കിൽ ഡാൽഡയോ ഒഴിച്ചു കൊടുത്തു നന്നായി ഒന്ന് ഇളക്കി മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കാം.

പുഡിങ് നന്നായൊന്ന് തണുത്ത് വരുമ്പോഴേക്കും ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. ശേഷം പുഡിങ്ങിനു പുറത്ത് ബൂസ്റ്റ്‌ പൊടി ഒന്നു വിതറിയ ശേഷം സെർവ് ചെയ്യാം. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. Video credit: ഉമ്മച്ചിന്റെ അടുക്കള by shereena

Rate this post
You might also like