ചെറുപയറും സേവനാഴിയും ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഒന്ന് ചെയ്‌തു നോക്കൂ.. ഇനി ഇതുമതി ഒരു മാസത്തേക്ക്.!!

  • കടലമാവ് – 1 കപ്പ്‌
  • അരിപ്പൊടി – 1/4 കപ്പ്‌
  • ഉപ്പ് – 1/2 ടീസ്പൂൺ
  • ചെറുപയർ – 1/2 കപ്പ്‌
  • വെളിച്ചെണ്ണ – ആവശ്യത്തിന്
  • വെള്ളം – ആവശ്യത്തിന്
  • മഞ്ഞൾപൊടി – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം : ആദ്യം ഒരു കപ്പ്‌ കടലമാവ് അരിച്ചു ഒരു ബൗളിലേക്ക് മാറ്റി വെക്കുക. ഇതിലേക്ക് കാൽ കപ്പ്‌ അരിപ്പൊടി ചേർക്കുക. എന്നിട്ട് അര ടീസ്പൂൺ ഉപ്പും ലേശം ഫുഡ്‌ കളറും ലേശം മഞ്ഞൾപൊടിയും ചേർത്ത് ഇളക്കി കുറേശ്ശേ വെള്ളം ഒഴിച്ച് കുഴച്ചു എടുക്കുക. എന്നിട്ട് സേവനഴിയിൽ ഇടിയപ്പത്തിന്റ അച്ച് ഇട്ടിട്ട് കുഴച്ചു വെച്ച മാവ് അതിൽ നിറക്കുക. അര കപ്പ്‌ ചെറുപയർ നാലു മണിക്കൂർ കുതിർത്തിട്ട് നല്ല പോലെ

കഴുകി ഊറ്റി വെക്കുക. എന്നിട്ട് ഒരു പാനിൽ നല്ല പോലെ എണ്ണ ഒഴിച്ച്, എണ്ണ ചൂടായ ശേഷം സേവനാഴിയിൽ നിറച്ചു വെച്ചിരിക്കുന്ന മാവ് ചുറ്റിച്ചു ഇടുക. അര മിനിറ്റിനു ശേഷം തിരിച്ചു ഇട്ടു ഫ്രൈ ആക്കിയ ശേഷം എണ്ണ പോകാൻ വേണ്ടി മാറ്റി വെക്കുക. ശേഷം ചെറു തീയിൽ 5-10 മിനിറ്റിൽ മാറ്റി വെച്ചിരിക്കുന്ന ചെറുപയർ ഫ്രൈ ചെയ്തെടുക്കുക. ചെറുപയർ ഫ്രൈ ആകുമ്പോഴക്കും മാറ്റി വെച്ചിരിക്കുന്ന സേവ ഒരു പാത്രത്തിൽ

ഇട്ടു പൊടിച്ചു എടുക്കുക. ഇതിലേക്കു ഫ്രൈ ചെയ്ത ചെറുപയർ കൂടി ചേർത്ത് നന്നായി ഇളക്കി മിക്സ്‌ ചെയ്തെടുക്കുക. അവസാനം കുറച്ചു കറിവേപ്പില കൂടിയും വറുത്തു ഇതിലേക്ക് മിക്സ്‌ ചെയ്താൽ സ്വദിഷ്ടമായ ബോംബെ മിക്സ്ചർ തയ്യാർ. എങ്ങിനെയാണ് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. Video credit: Ladies planet By Ramshi

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe