ദിൽഷയോട് എനിക്ക് പ്രണയമല്ല, പ്രേമമാണ്.. മോഹൻലാലിനോട് തുറന്നു പറഞ്ഞ് ബ്ലെസ്ലി.!! | Blesslee talks about love to Dilsha Bigg Boss Malayalam Season 4

Blesslee talks about love to Dilsha Bigg Boss Malayalam Season 4 : ബി​ഗ് ബോസ് നാലാം സീസൺ വരുന്ന ഞായറാഴ്ച്ച അവസാനിക്കും. ഇത്തവണ ആരാകും ടൈറ്റിൽ വിന്നറാകുക എന്നത് ഏവരും ഉറ്റുനോക്കുന്ന ഒന്ന് തന്നെ. കഴിഞ്ഞ ദിവസം മോഹൻലാൽ ലില്ലിപ്പൂക്കൾ എന്ന ടാസ്കിനെ കുറിച്ച് മത്സരാർത്ഥികളോട് നേരിട്ട് സംസാരിച്ചിരുന്നു. ടാസ്കിനിടയിൽ ദിൽഷയോട് ഇഷ്ടമാണെന്ന് പറഞ്ഞ് ബ്ലെസ്ലി പൂവ് കൊടുത്തതാണ് മോഹൻലാൽ ചർച്ചയാക്കിയത്. സ്നേഹിക്കപ്പെടാൻ ഒരു ഭാ​ഗ്യം വേണമെന്നായിരുന്നു ബ്ലെസ്ലിയുടെ മറുപടി.

“ദിൽഷ ഉദ്ദേശിക്കുന്നത് സഹോദര സ്നേഹമായിരിക്കാം. എന്നാൽ എന്റെ മനസ്സിൽ പ്രണയമാണ്”.. ഇങ്ങനെയായിരുന്നു ബ്ലെസ്ലിയുടെ വാക്കുകൾ. പ്രണയവും സഹോദരനും, അതെങ്ങനെ ശരിയാകുമെന്നും മോഹൻലാൽ ചോദിച്ചു. ആർക്ക് ആരെ വേണമെങ്കിലും പ്രണയിക്കാമല്ലോ. പ്രണയം എന്നത് പ്രേമം ആകുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത്. ബ്ലെസ്ലിക്ക് പ്രണയമാണോ പ്രേമമാണോ ദിൽഷയോടുള്ളതെന്നും മോഹൻലാൽ ചോദിക്കുന്നു. തനിക്കുള്ളത് പ്രേമം തന്നെയെന്നായിരുന്നു ബ്ലെസ്ലിയുടെ മറുപടി.

Blesslee talks about love to Dilsha Bigg

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

എന്നാൽ ഇതൊക്കെ കേൾക്കുമ്പോൾ പല പ്രേക്ഷകർക്കും ബ്ലെസ്ലിയോട് നീരസമാണ് തോന്നുന്നത്. ദിൽഷയുടെ തീരുമാനം ഒന്നറിയാൻ വേണ്ടി മാത്രം ഡോക്ടർ റോബിൻ പുറത്ത് കാത്തിരിക്കുന്നു എന്നറിഞ്ഞിട്ടും എന്ത് പ്രഹസനമാണ് ബ്ലെസ്ലി കാണിച്ചു കൂട്ടുന്നത് എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ഇതൊക്കെയും ബ്ലെസ്ലിയുടെ ഒരു ഗെയിം സ്‌ട്രേറ്റജി തന്നെയാണെന്ന് ഉറപ്പിച്ചു പറയുന്നുമുണ്ട് ചിലർ. കഴിഞ്ഞ ദിവസം വിവാഹം കഴിച്ചു കഴിഞ്ഞാൽ തന്റെ പേരിനൊപ്പം ഭാര്യയുടെ പേര് കൂടി ചേർക്കുമെന്ന് പറഞ്ഞ

ബ്ലെസ്ലി ആ സമയം എന്തുകൊണ്ട് ദിൽഷ എന്ന പേര് എടുത്തു പറഞ്ഞില്ല എന്നും പ്രേക്ഷകർ ചോദിക്കുന്നു. മാത്രമല്ല, പ്രണയമല്ല പ്രേമമാണ് തനിക്കെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ ബ്ലെസ്ലിയുടെ മാനസിക നിലവാരവും പ്രേക്ഷകർ ചർച്ച ചെയ്യുകയാണ്. ഒന്നാം സ്ഥാനത്തിന് വേണ്ടി പലവിധത്തിലുള്ള തന്ത്രങ്ങളാണ് ബ്ലെസ്ലി പയറ്റുന്നത് എന്നാണ് പൊതുവേയുള്ള ചർച്ച. ഇങ്ങനെയൊരാൾ ഒന്നാം സ്ഥാനം നേടുന്നത് ഷോയ്ക്ക് എത്രത്തോളം നീതി ഉറപ്പാക്കുമെന്ന തരത്തിലും വിമർശനങ്ങൾ ഉയരുന്നുണ്ട്.

You might also like