ബ്ലാക്ക് ഗോൾഡൻ കോസ്റ്റ്യൂമിൽ മിന്നി തിളങ്ങി ഭാവന; വൈറലായി താരത്തിന്റെ ഫോട്ടോഷൂട്ട്! ഏറ്റെടുത്ത് ആരാധകർ.!!

മലയാളി എങ്കിലും തെന്നിന്ത്യൻ സിനിമാ ലോകം മുഴുവൻ ഉറ്റുനോക്കുന്ന താരസുന്ദരി ആണ് ഭാവന. മലയാളത്തിൽ ഇപ്പോൾ അത്ര സജീവമല്ല എങ്കിലും മലയാളി പ്രേക്ഷകർക്ക് ഇപ്പോഴും ഏറെ പ്രിയങ്കരിയാണ് ഭാവന. സോഷ്യൽ മീഡിയയിൽ സജീവമായ താരസുന്ദരി തന്റെ സിനിമ വിശേഷങ്ങളും സന്തോഷങ്ങളും മറ്റും പങ്കുവെച്ച് ആരാധകർക്ക് മുൻപിൽ വരാറുള്ളത് പതിവാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ഭാവനയുടെ

ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയുമാണ്. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഭാവന തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഗോൾഡൻ ഷെയ്ഡോടുകൂടിയ ബ്ലാക്ക് സാരിയിൽ ക്ലാസി കൂൾ ലുക്കിലാണ് താരത്തിന്റെ ഫോട്ടോ ഷൂട്ട്. ഫോട്ടോഷൂട്ടിന്റെ വീഡിയോ റീലും താരം പങ്കു വെച്ചിട്ടുണ്ട്. labelmdesigners സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ jaggerantony fashion ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകൾ ആയ sajithandsujith ആണ് ഫോട്ടോഷൂട്ടിന് ഉള്ള മേക്കപ്പും ഹെയർ ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ പോസ്റ്റ് ചെയ്ത നിമിഷങ്ങൾ കൊണ്ടുതന്നെ താരത്തിന്റെ നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. മുമ്പും താരത്തിന്റെ ഫോട്ടോഷൂട്ടുകളും വീഡിയോകളും വൈറലായിരുന്നു. തൻറെ പോസ്റ്റുകൾക്ക് താഴെ കമന്റുകളുമായി എത്തുന്നവർക്ക് മറുപടി നൽകുന്നതും

ഭാവനയുടെ പതിവാണ്. വിവാഹത്തോടെയാണ് ഭാവന മലയാള സിനിമയിൽ നിന്നും ഇടവേള എടുത്തത്. കന്നട പ്രൊഡ്യൂസർ നവീനാണ് ഭാവനയെ വിവാഹം കഴിച്ചിരിക്കുന്നത്. വിവാഹശേഷം ഭാവന മലയാള സിനിമയിൽ സജീവമല്ലെങ്കിലും കന്നട ചിത്രങ്ങളിൽ ഇപ്പോഴും സജീവമാണ്. റിയാലിറ്റി ഷോകളിൽ അതിഥിയായും മറ്റും മലയാളി പ്രേക്ഷകർക്കു മുന്നിൽ ഭാവന ഇപ്പോഴും എത്താറുണ്ട്.

You might also like