ബിസ്‌ക്കറ്റും കോഫി പൗഡറും കൂടി മിക്സിയുടെ ജാറിൽ കറക്കിയപ്പോൾ.. കാണു മാജിക്!! 😳 അടിപൊളിയാണേ 😋👌

ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് ബിസ്‌ക്കറ്റും കോഫി പൗഡറും ഉപയോഗിച്ച് കൊണ്ടുള്ള ഒരു കിടിലൻ ഐറ്റമാണ്. വളരെ എളുപ്പത്തിൽ നമുക്കിത് ഉണ്ടാക്കിയെടുക്കുവാൻ പറ്റും. ഇത് എങ്ങിനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് ബിസ്‌ക്കറ്റ് (ആരോറൂട്ട് ബിസ്‌ക്കറ്റ് ആണ് ഇവിടെ എടുത്തിരിക്കുന്നത്; ബൂസ്റ്റ് ആയാലും കുഴപ്പമില്ല) ഇട്ട് നല്ലപോലെ പൊടിച്ചെടുക്കുക.

എന്നിട്ട് അതിലേക്ക് 1/4 spn ബേക്കിംഗ് സോഡ, 1 spn കോഫി പൗഡർ (ബ്രൂ കോഫി പൗഡർ ആണ് ഇവിടെ എടുത്തിരിക്കുന്നത്) എന്നിവയും കൂടി ചേർത്ത് നല്ലപോലെ പൊടിച്ചെടുക്കുക. അടുത്തതായി മറ്റൊരു മിക്സി ജാറിൽ 4 spn പഞ്ചസാര പൊടിച്ചെടുക്കുക. എന്നിട്ട് അതിലേക്ക് 1 കോഴിമുട്ട പൊട്ടിച്ചൊഴുക്കുക. അടുത്തതായി അതിലേക്ക് വാനില എസൻസ് കുറച്ച് ഒഴിച്ച് അടിച്ചെടുക്കുക. ഇത് ഒരു ബൗളിലേക്ക് മാറ്റുക.

എന്നിട്ട് അതിലേക്ക് ബിസ്ക്കറ്റ് പൊടിച്ചത്, 4 spn ബട്ടർ അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ എന്നിവ ചേർത്ത് നല്ലപോലെ ഇളക്കുക. പിന്നീട് ഇത് ഒരു പാത്രത്തിലേക്കോ അല്ലെങ്കിൽ കേക്ക് ഉണ്ടാകുന്ന പാത്രത്തിൽ ബട്ടർ പേപ്പർ വിരിച്ച് അതിലേക്കോ മാറ്റുക. നല്ലപോലെ തട്ടികൊടുത്ത് പാത്രത്തിൽ സെറ്റാക്കിയെടുക്കുക. എന്നിട്ട് ചൂടായ ഒരു ഫ്രൈപാനിൽ ഇത് വെച്ച് ചൂടാക്കിയാൽ നമ്മുടെ ഐറ്റം റെഡി. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത്

എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Grandmother Tips

Rate this post
You might also like