സംയുക്ത വർമ്മ തിരിച്ചു വരുമോ.? എന്ന ചോദ്യത്തിന് ബിജു മേനോന്റെ രസകരമായ മറുപടി കേട്ടോ!! അത് കലക്കിയെന്ന് ആരാധകർ.!! [വീഡിയോ] | Biju Menon talks about Samyukta

Biju Menon talks about Samyukta malayalam : സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ” വീണ്ടും ചില വീട്ടുകാര്യ ങ്ങൾ” എന്ന ചിത്രം മലയാള സിനിമാലോകത്തിന് സമ്മാനിച്ച അഭിനേത്രി യാണല്ലോ സംയുക്ത വർമ്മ. ഈയൊരു ചിത്രത്തിൽ ജയറാമിന്റെ നായികയായി തകർത്ത ഭിനയിച്ചതോടെ നിരവധി അവസരങ്ങളായിരുന്നു ഇവരെ തേടിയെത്തി യിരുന്നത്. തുടർന്നിങ്ങോട്ട് നിരവധി സിനിമകളിൽ വ്യത്യസ്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുകയും ചെയ്യുകയായിരുന്നു. മാത്രമല്ല സിനിമയിൽ അരങ്ങേറി

ചെറിയ കാലയളവിനുള്ളിൽ തന്നെ മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന അവാർഡും ഇവർ കരസ്ഥമാക്കി യിരുന്നു. തുടർന്ന് മലയാള സിനിമയിലെ യുവതാരമായിരുന്ന ബിജു മേനോനെ 2002 ൽ സംയുക്ത വിവാഹം ചെയ്യുകയും ചെയ്തത് സിനിമാ ലോകത്തും ആരാധകർക്കിടയിലും ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു. വളരെ കുറച്ചു സിനിമകളിൽ മാത്രം അഭിനയിച്ച കൊണ്ട് സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ സംയുക്ത സിനിമ യിൽ നിന്നും ഒഴിഞ്ഞു മാറിയത്

biju menon talks about samyukta

ഭർത്താവായ ബിജുമേനോൻ കാരണമാണ് എന്ന തരത്തിലുള്ള വിമർശനങ്ങളും ഒരുവേള ഉയർന്നുവന്നിരുന്നു. മാത്രമല്ല സംയുക്തക്കുള്ള അവസരങ്ങൾ ബിജു മേനോൻ നിരാകരി ക്കുകയാണ് എന്നുള്ള ആരോപണം വർഷ ങ്ങൾ കഴിഞ്ഞിട്ടും ഈ താര ദമ്പതികൾ നേരി ട്ടിരുന്നു. എന്നാൽ ഇപ്പോഴിതാ ഒരു പ്രസ് മീറ്റിന് നൽകിയ അഭിമുഖത്തിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യമുയർന്നപ്പോൾ ബിജുമേനോൻ പ്രതികരിച്ച രീതിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ വൈറലായി കൊണ്ടിരിക്കുന്നത്. മഞ്ജു വാര്യർക്കൊപ്പം ഉള്ള ഈ ഒരു

അഭിമുഖത്തിൽ നവ്യാനായരുടെ തിരിച്ചുവരവിനെപ്പറ്റി മഞ്ജു സംസാരിക്കുമ്പോൾ സംയുക്ത വർമ്മയും തിരിച്ചു വരുമോ എന്നായിരുന്നു ബിജുമേനോൻ നേരിട്ട ചോദ്യം. എന്നാൽ ഈ ഒരു ചോദ്യത്തിന് വളരെ രസകരമായ മറുപടിയായിരുന്നു താരം നൽകിയി രുന്നത്. തിരിച്ചുവരാൻ അവൾ എവിടെ പോയി, അവൾ അവിടെ തന്നെയുണ്ട് എന്നാ യിരുന്നു ബിജു മേനോന്റെ രസകരമായ മറുപടി. മാത്രമല്ല തങ്ങൾക്ക് ഒരുപാട് കുടുംബ കാര്യങ്ങളുണ്ട് എന്നും മക്കളുടെ കാര്യങ്ങൾക്കാണ് തങ്ങൾ ഇരുവരും ഇപ്പോൾ പ്രാമുഖ്യം നൽകുന്നത് എന്നും ബിജു മേനോൻ മറുപടിയായി പറയുന്നുണ്ട്.

5/5 - (1 vote)
You might also like