ഇത് മലയാളികളുടെ ലേഡീ ബിഗ്ഗ്‌ബോസ്.. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദിൽഷക്ക് വമ്പൻ സ്വീകരണം.!! | Bigg Boss Winner Dilsha Prasanann success celebration

Bigg Boss Winner Dilsha Prasanann success celebration : ബിഗ്ബോസ് മലയാളം നാലാം സീസൺ ഗ്രാൻഡ്ഫിനാലെ കഴിഞ്ഞ് മത്സരാർത്ഥികളെല്ലാം നാട്ടിലേക്ക് മടങ്ങിയെത്തി കഴിഞ്ഞു. വിമാനത്താവളത്തിലെത്തിയ മത്സരാർത്ഥികളെയെല്ലാം മാധ്യമങ്ങൾ വളഞ്ഞിട്ട് പിടികൂടിയിരുന്നു. എന്നാൽ ഒന്നാം സ്ഥാനക്കാരിയായ ദിൽഷയെ മാത്രം ആരും കണ്ടില്ല… എവിടെയാണ് ദിൽഷ? ഇനിയും ദിൽഷ തിരികെ എത്തിയില്ലേ? ബിഗ്ബോസ് പ്രേക്ഷകർ ഒന്നടങ്കം ചോദിക്കുന്ന ഈ ചോദ്യത്തിന് ഇനിയും ഉത്തരം ആയിട്ടില്ല എന്നതാണ് സത്യം. ഇപ്പോഴിതാ ദിൽഷയുടെ വിജയാഘോഷത്തിന്റെ

ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. അതെ, ദിൽഷ ആഘോഷത്തിലാണ്. ബിഗ്ബോസ് ഷോയുടെ ഒന്നാം സ്ഥാനത്തിന്റെ സമ്മാനം 50 ലക്ഷം രൂപ ലഭിച്ചതിൻറെ ആഘോഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല എന്ന് തന്നെ പറയാം. താരത്തിന്റെ കുടുംബവും ആഘോഷലഹരിയിൽ തുടരുകയാണ്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദിൽഷയുടെ കുടുംബം താരത്തിന് നൽകുന്ന സ്വീകരണത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയ വഴി പുറത്തിറങ്ങിയിരിക്കുന്നത്.

Dilsha Prasanann

ചെണ്ട കൊട്ടും മാസ്മരിക സംഗീതവുമൊക്കെയായി താരത്തിന് വമ്പൻ സ്വീകരണമാണ് കുടുംബം നൽകിയത്. അതോടൊപ്പം കേക്ക് കൂടി മുറിച്ചു കൊണ്ടാണ് അവർ ഈ വിജയം ആഘോഷിക്കുന്നത്. എന്താണെങ്കിലും ആഘോഷങ്ങളെല്ലാം കഴിഞ്ഞിട്ട് താരം മാധ്യമങ്ങളെ വീണ്ടും അഭിമുഖീകരിക്കും എന്നും ആരാധകർ കാത്തിരിക്കുന്ന ആ ചോദ്യത്തിന് മറുപടി നൽകുമെന്നും തന്നെയാണ് മലയാളികൾ പ്രതീക്ഷിക്കുന്നത്. ഡോക്ടർ റോബിന്റെ കാര്യത്തിൽ താരം നൽകുന്ന

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ആ മറുപടിയാണ് ഇനി പ്രേക്ഷകർക്ക് അറിയേണ്ടത്. ബിഗ്ഗ്‌ബോസ് പ്രേക്ഷകരെ ഏറെ ആകർഷിച്ച പ്രണയമാണ് ഡോക്ടർ റോബിന്റെയും ദിൽഷയുടെയും. ദിൽഷ ഇതുവരെയും ഡോക്ടറെ ഒരു ബെസ്റ്റ് ഫ്രണ്ടായി മാത്രമേ വെളിപ്പെടുത്തിയിട്ടുള്ളൂ. ദിൽഷയുടെ വിജയത്തിന് കാരണമായത് ഡോക്ടർ റോബിൻ ആരാധകരുടെ വോട്ടുകളാണ്. ദിൽഷയ്ക്ക് ഡോക്ടറോട് പ്രണയമുണ്ടെന്ന് പലപ്പോഴും ആരാധകർക്ക് തോന്നിയിട്ടുമുണ്ട്. എന്താണെങ്കിലും ദിൽഷയുടെ ഈ വിജയത്തിൽ ഏറെ സന്തോഷിക്കുന്നത് ഡോക്ടർ റോബിൻ തന്നെയാണ്.

You might also like