സാബുമോൻ ചെയ്തത് ശരിയോ.? തനിക്ക് കിട്ടിയ ട്രോഫി മറ്റൊരാൾക്ക് കൊടുക്കുന്നത് എവിടത്തെ ശരിയെന്ന് പ്രേക്ഷകർ.!! | Bigg boss Sabumon gave his title winner trophy to Blesslee

Bigg boss Sabumon gave his title winner trophy to Blesslee : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ബിഗ്ഗ്‌ബോസ് താരമാണ് ബ്ലെസ്ലി. ഒന്നാം സ്ഥാനം ലഭിക്കുമെന്ന് പലരും പ്രവചിച്ചിരുന്നതും ബ്ലെസ്ളിയെ തന്നെയാണ്. ബ്ലെസ്ലിയുടെ അവിടുത്തെ പ്രകടനം നിരവധി ആരാധകരെയാണ് നേടിയെടുത്തത്. ഫൈനൽ ഫൈവിൽ വിജയിച്ച് ഗ്രാൻഡ് ഫിനാലെയിൽ ദിൽഷയോടൊപ്പം ലാലേട്ടന്റെ കൂടെ സ്റ്റേജിൽ ഉണ്ടായിരുന്നത് ബ്ലസ്‌ലി ആയിരുന്നു. ദിൽഷയെ ഇഷ്ടം ആണെന്നും ബിഗ്ബോസ് കഴിഞ്ഞ്

വീട്ടുകാരോടൊപ്പം പെണ്ണ് ചോദിക്കാൻ ചെല്ലുമെന്നും ബ്ലസ്‌ലി പറഞ്ഞിരുന്നു. എന്തോ, ഒരു വിഭാഗം ആളുകൾക്ക് ബ്ലെസ്ലിയുടെ ഗെയിം വളരെ മികച്ചതെന്ന് തോന്നിയിരുന്നു എന്നത് തന്നെയാണ് സത്യം. മറ്റ് ഫൈനലിസ്റ്റുകൾക്ക് ട്രോഫികൾ നൽകി ആദരിച്ചപ്പോൾ ബ്ലെസ്ലിക്ക്‌ ഒന്നും കൊടുത്തതായി കണ്ടില്ല. അതുകൊണ്ട് തന്നെയാകണം മുൻ ബിഗ്ഗ്‌ബോസ് താരം സാബുമോൻ ഒരു സാഹസത്തിന് തയ്യാറായത്. ഒന്നാം സീസണിൽ വിജയിയായ സാബു അന്ന് തനിക്ക് കിട്ടിയ

Bigg boss Sabumon Blesslee

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ട്രോഫി ബ്ലെസ്ലിക്ക്‌ സമ്മാനിച്ചിരിക്കുകയാണ്. നിനക്ക് ഒരു സാധനത്തിന്റെ കുറവുണ്ട് ബ്ലെസ്ലീ, എന്നു പറഞ്ഞു കൊണ്ടാണ് ലൈവിൽ സാബുമോൻ ട്രോഫി എടുത്തു കാണിച്ചത്. ഇത് വെറുതെ കാണിക്കുകയാണോ അതോ തരാൻ പോവുകയാണോ എന്ന് ബ്ലെസ്ലി എടുത്തു ചോദിക്കുന്നുണ്ട്. ഈ സംഭവത്തോട് കൂടി വലിയ ട്രോളുകളും വിമർശനങ്ങളും പുറത്തു വരികയാണ്. ട്രോഫി മാത്രം പോരാ, നിങ്ങൾ ബ്ലെസ്ലിയെ ആത്മാർഥമായി അംഗീകരിക്കുന്നുവെങ്കിൽ

അന്ന് ഒന്നാം സ്ഥാനം കിട്ടിയ ഫ്ലാറ്റ് കൂടി പാവം ബ്ലെസ്ലിക്ക് കൊടുത്ത് മാതൃകയാവൂ എന്നാണ് ചിലരുടെ കമന്റ്. എന്നാൽ ട്രോഫി താൻ വാങ്ങിയത് സ്നേഹത്തിൻറെ അംഗീകാരം എന്ന നിലയിലാണ് എന്ന് ബ്ലെസ്ലി പ്രേക്ഷകരെ അറിയിച്ചിരുന്നു. അതേസമയം ബ്ലെസ്ലിക്ക് സാബു നൽകിയത് അന്നത്തെ ആ ഒറിജിനൽ ട്രോഫി അല്ലെന്നും ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്തായാലും ബ്ലെസ്ലിക്ക് ഒരു കപ്പ് കിട്ടിയല്ലോ എന്ന സന്തോഷത്തിലാണ് ആരാധകർ.

You might also like