ജാസ്മിനെപ്പോലെ ആകണം ഏതൊരു പെണ്ണും.. എല്ലാം വെറുതെ വിടാൻ ഞങ്ങൾ തയ്യാറല്ല.. റിയാസിന്റെ ഉമ്മ മനസ് തുറക്കുന്നു!! | Bigg Boss Riyas Mother opens her mind
Bigg Boss Riyas Mother opens her mind : “ഞാൻ കുലസ്ത്രീ ആണോ എന്നൊക്കെ ചോദിച്ചാൽ എനിക്ക റിയില്ല… അത്തരത്തിൽ ഒരു ഉത്തരം തരാനൊന്നും എനിക്ക് അറിയില്ല…. കഷ്ടപ്പെട്ട് പണിയെടുത്തി ട്ടാണ് ജീവിക്കുന്നത്”. ബിഗ്ഗ്ബോസ് ഷോയിലെ കുലസ്ത്രീ വിവാദത്തെക്കുറിച്ച് ചോദിക്കുമ്പോൾ മറുപടി പറയുന്നത് റിയാസിന്റെ അമ്മ യാണ്. “ആൾക്കാർ പറയും പോലെ അമ്മയെക്കൊണ്ട് പണിയെടുപ്പിച്ച് ജീവിക്കുന്ന മകൻ അല്ല റിയാസ്. അത് ആരെയും ബോധ്യ പ്പെടുത്തേണ്ട കാര്യമില്ല.
പണ്ട് മുതലേ ട്യൂഷൻ പഠിപ്പിച്ചും മറ്റും സ്വന്തം കാര്യങ്ങൾക്ക് പണം കണ്ടെത്തുമായി രുന്നു അവൻ. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കും. എന്തിന് എല്ലാ മാസവും ഇലക്ട്രിസിറ്റി ബില്ല് അടക്കുന്നത് പോലും റിയാസ് ആണ്.” എല്ലാം തുറന്നുസംസാരിക്കുന്ന റിയാസിന്റെ സ്വഭാവം ചെറുപ്പം മുതലേ ഉള്ളതാ ണെന്ന് റിയാസിന്റെ ഉമ്മ പറയുന്നു. “ഞാനും അങ്ങനെ തന്നെയാണ്. എന്തുണ്ടെങ്കിലും തുറന്നു ചോദിക്കും. മടിയില്ലാതെ സംസാരിക്കും. ജാസ്മിനെപ്പോലെയുള്ള സ്ത്രീകളെ എനിക്ക് ഇഷ്ടമാണ്.
ഒരു സ്ത്രീ യായാൽ അത്തരത്തിൽ ധൈര്യവും ചങ്കൂറ്റവും വേണം എന്ന് തന്നെയാണ് ഞാൻ ചിന്തിക്കുന്നത്”. വലിയ സൈബർ ആക്രമണം നേരിടുന്നുവെന്നും റിയാസിന്റെ ഉമ്മ പറയുന്നുണ്ട്. ” അത് ഒരു ഗെയിം ഷോ ആണ്. അതിനെ അങ്ങനെ കാണാത്ത ആളുകൾ ഉണ്ട്. ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നുണ്ട്. റിയാസിന്റെ ബാപ്പക്ക് പലതും താങ്ങാൻ സാധിക്കുന്നില്ല. റിയാസ് ബിഗ്ഗ് ബോസി ലേക്ക് പോയ സമയം മുതൽ ബാപ്പ ആശു പത്രിയും വീടും എന്ന നിലയിൽ കഴിച്ചുകൂട്ടുകയാണ്.”
സഹിക്കുന്നതിന് ഒരു പരിധി ഉണ്ടെന്ന് പറയുകയാണ് റിയാസ്. ചിലതൊന്നും വെറുതെ തള്ളിക്കള യാൻ പറ്റില്ല.ഒരു ഇരുപത്തിനാല് വയസുകാരനെ എന്തൊക്കെ യാണ് പറയുന്നത്? ഇത്ര ക്രൂരമാകാൻ മനുഷ്യർക്ക് എങ്ങനെ കഴിയുന്നു? സമാധാനപരമായി, അന്തസ്സോടെ ഞങ്ങൾക്കും ജീവിച്ചേ പറ്റൂ… റിയാസിന്റെ ഉമ്മയുടെ വാക്കുകൾ ഇപ്പോൾ ബിഗ്ഗ്ബോസ് പ്രേക്ഷകരെ ഇരുത്തിച്ചിന്തിപ്പിക്കുകയാണ്. ടോപ് ഫൈവിൽ സ്ഥാനമുറപ്പിച്ചിരിക്കുന്ന മത്സരാർത്ഥിയാണ് റിയാസ് സലിം.