അനേകം സസ്പെൻസ് ഒളിപ്പിച്ച് ബിഗ് ബോസ് മലയാളം സീസൺ 5 എത്തി മക്കളെ!! ആകാംഷയോടെ ബിഗ് ബോസ് ആരാധകർ.!! | Bigg Boss Malayalam Season 5

Bigg Boss Malayalam Season 5 : ലോകത്താകമാനമുള്ള മലയാളികളുടെ സ്വന്തം റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. ഇത് വരെ പൂർത്തിയായ ബിഗ്‌ബോസ് നാല് സീസണുകളും വലിയ തരംഗമാണ് സൃഷ്ടിച്ചത്. മിനിസ്‌ക്രീൻ ആരാധകർക്കിടയിൽ എല്ലാം തന്നെ അതിവേഗം തരംഗമായി മാറിയ ബിഗ്‌ബോസ് പുത്തൻ സീസണിനായി തുടക്കം കുറിക്കുകയാണ്. ഏറെ നാളത്തെ ആകാംക്ഷകൾക്ക് ഒടുവിൽ ബിഗ്‌ബോസ് സീസൺ അഞ്ചിന്റെ കാഹളം മുഴങ്ങുകയാണ്.

ബിഗ് ബോസ് മലയാളം സീസണ്‍ 5 ഉടൻ തന്നെ ഏഷ്യാനെറ്റില്‍ സംപ്രേഷണം ആരംഭിക്കുമെന്നുള്ള സൂചനയായി മാറുകയാണ് ഇപ്പോൾ പുറത്തിവന്ന പ്രോമോ വീഡിയോ. അഞ്ചാം സീസൺ ബിഗ്‌ബോസ് എന്നാണ് ആരംഭം കുറിക്കുകയെന്നുള്ള ചോദ്യങ്ങൾക്ക് വിരാമം കുറിച്ചാണ് പുതിയ ലോഗോ വീഡിയോ പുറത്ത് വരുന്നത്. എന്നാകും പുത്തൻ സീസൺ ആരംഭിക്കുക, ആരൊക്കെയാകും ഇത്തവണത്തെ സീസണിൽ പങ്കെടുക്കുക

Bigg Boss Malayalam Season 5

എന്നുള്ള ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം കഴിഞ്ഞ ദിവസങ്ങളിൽ സജീവമാണ്. എല്ലാവരുടെയും സജീവ ആകാംക്ഷകൾക്കും ഒടുവിൽ ഇതാ ഉടനെ സംപ്രേക്ഷണം ആരംഭിക്കുന്ന സീസൺ 5ന്റെ ലോ​ഗോ അടങ്ങുന്ന വീഡിയോ ഇതാ പുറത്തു വിട്ടിരിക്കുകയാണ് ഏഷ്യാനെറ്റ് ചാനൽ. ചാനലിൽ അടക്കം ഇതിനകം സംപ്രേക്ഷണം ചെയ്ത ലോഗോ അനേകം സസ്പെൻസ് അടക്കം ഒളിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ വർഷങ്ങളിൽ നടന്ന സീസണുകളിൽ നിന്നും മാറി ഇത്തവണ ഗോൾഡൻ ലുക്കിലാണ് ബിഗ്‌ബോസ് ലോ​ഗോ തയ്യാറാക്കിയിരിക്കുന്നത്. നൂറ്‌ ദിനങ്ങൾ ബിഗ്‌ബോസ് വീട് ഉള്ളിൽ വ്യത്യസ്ത ആശയങ്ങൾ പിന്തുടരുന്ന മത്സരാർഥികൾ എത്തുമ്പോൾ ഓരോ ദിനവും പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് നാടകീയ നിമിഷങ്ങൾ തന്നെ. കഴിഞ്ഞ തവണ മലയാളം ബിഗ്ബോസ്സ് ചരിത്രത്തിൽ ആദ്യമായി ഒരു ലേഡി വിന്നർ (ദിൽഷ) വന്നപ്പോൾ ഇത്തവണ ആരൊക്കെ ഈ മത്സരം ഭാഗമായി എത്തുമെന്നത് സസ്പെൻസ്.

Bigg Boss Malayalam Season 5
Rate this post
You might also like