നിമിഷയെ വീണ്ടും ബിഗ്ഗ്ബോസ് രക്ഷിക്കുന്നുവോ? ബിഗ്ഗ്ബോസിൽ ഇന്ന് സസ്പെൻസ് പൊളിയുന്ന നിമിഷങ്ങൾ.!! | Bigg Boss Malayalam Season 4 Latest Episode
Bigg Boss Malayalam Season 4 Latest Episode : ആവേശം അലതല്ലുന്ന എപ്പിസോഡുകളുമായി ബിഗ്ഗ്ബോസ് മലയാളം ജൈത്രയാത്ര തുടരുകയാണ്. ഈയാഴ്ച രണ്ട് വൈൽഡ് കാർഡ് എൻട്രികളാണ് ഷോയിലേക്ക് എത്തിയത്. വീഡിയോ ക്രിയേറ്ററും സോഷ്യൽ മീഡിയ താരവുമായ റിയാസ് സലീമും ഷെഫായും നടനായും മികവ് തെളിയിച്ചിട്ടുള്ള വിനയ് മാധവുമാണ് ബിഗ്ബോസ് ഷോയിലെ പുതിയ അംഗങ്ങൾ. ഇരുവരെയും ആദ്യം തന്നെ സീക്രട്ട് റൂമിലാണ് പാർപ്പിച്ചിരിക്കുന്നത്.
വൈൽഡ് കാർഡുകൾ വന്നതോ അവർ സീക്രട്ട് റൂമിൽ താമസിക്കുന്നു എന്നതോ ആദ്യഘട്ടത്തിൽ വീട്ടുകാരെ അറിയിച്ചിട്ടില്ല. നോമിനേഷനിൽ വന്നിരിക്കുന്ന മത്സരാർത്ഥികളിൽ ഒരാളെ റിയാസിനും വിനയ് മാതാവിനും ചേർന്ന് രക്ഷിക്കാം. നിമിഷയെ രക്ഷിക്കാനാണ് ഇവർ തീരുമാനിക്കുന്നത്. എന്നാൽ ഈ തീരുമാനം പ്രേക്ഷകരെ അതൃപ്തരാക്കിയിട്ടുണ്ട്. ജാസ്മിനെയും നിമിഷയെയും ബിഗ്ഗ്ബോസ് ടീം മനഃപൂർവം രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞുള്ള ആരോപണം പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ശ്കതമാകുന്നുണ്ട്.
നിമിഷയ്ക്ക് പ്രേക്ഷക പിന്തുണ കുറവാണെന്ന് ബിഗ്ഗ്ബോസിന് അറിയാമെന്നും പുതിയ മത്സരാർത്ഥികൾ ജാസ്മിന്റെ പക്ഷക്കാർ എന്ന് മനസിലാക്കി നിമിഷയെ രക്ഷിക്കാൻ ഇങ്ങനെയൊരു നോമിനേഷൻ ഫ്രീ നാടകം ഉണ്ടാക്കുന്നു എന്നും പ്രേക്ഷകർ പരാതിപ്പെടുന്നു. ആദ്യതവണ നിമിഷ പുറത്തുപോകേണ്ട സമയത്ത് സീക്രട്ട് റൂം ഡ്രാമ ഉണ്ടാക്കി സേഫ് ആക്കി. ഇപ്പോൾ വൈൽഡ് കാർഡ് ആളുകളെ വെച്ച് അടുത്ത നാടകം. ബിഗ്ഗ്ബോസ് വീട്ടിൽ പലരും സേഫ് ഗെയിം കളിക്കുന്നുണ്ടെന്നും
അവരെയെല്ലാം ആ സേഫ് സോണിൽ നിന്നും പുറത്തു ചാടിക്കുമെന്നും പറഞ്ഞുകൊണ്ടുമാണ് പുതിയ ആൾക്കാർ രംഗപ്രവേശം ചെയ്തിരിക്കുന്നത്. അതേ സമയം റോൻസന്റെ ഇടപെടലുകളും ദിൽഷയുടെ പ്രണയവുമെല്ലാം ഇപ്പോൾ പ്രേക്ഷകരിൽ കൂടുതൽ ആശങ്കകളും ചർച്ചകളും സൃഷ്ടിച്ചിക്കുകയാണ്. എന്തായാലും സീക്രട്ട് റൂമിലുള്ള ആൾക്കാർ ഇന്ന് ബിഗ്ഗ്ബോസ് വീട്ടിലേക്ക് എത്തുമെന്നാണ് പുതിയ പ്രോമോ വിഡിയോയിൽ നിന്ന് മനസിലാകുന്നത്. അവർ കൂടി എത്തുന്നതോടെ കളി കൂടുതൽ കളറാകും.