തെറിപറയാൻ മടിയില്ലാത്തവരും പുക വലിക്കുന്ന പെണ്ണുങ്ങളും.. ബിഗ്ഗ്‌ബോസ് ഷോയെ കുറിച്ചുളള രസികൻ കുറിപ്പ് വൈറൽ.!! | Bigg Boss Malayalam Season 4 Latest Episode

Bigg Boss Malayalam Season 4 Latest Episode : ഇത്തവണത്തെ ബിഗ്ഗ്‌ബോസ് ഷോയെ മറ്റ് സീസണുകളിൽ നിന്ന് വ്യത്യസ്തമാക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ബി ബി ആരാധകർ ഇപ്പോൾ ചർച്ച ചെയ്യുന്നത്. ഓരോ ആഴ്ചയും ടൈറ്റ് ഷെഡ്യൂളുകൾ കൊടുത്ത് ബിഗ്ഗ്‌ബോസ് മത്സരം മുറുക്കുകയായിരുന്നു. മമ്മിയെ കാണണം, അമ്പൂച്ചനെ കാണണം എന്നൊക്കെ പറഞ്ഞ് തൊട്ടതിനും പിടിച്ചതിനും കരയുന്ന,

Bigg Boss Malayalam Season 4

വീട്ടിൽ പോകണമെന്ന് വാശിപിടിക്കുന്ന മത്സരാർത്ഥികൾ ഇത്തവണ ഷോയിൽ ഇല്ല. പബ്ലിക്കായി ഇത്രയും തെറിപറയുന്ന മത്സരാർത്ഥികളെ നമ്മൾ ബിഗ്‌ബോസ് ഷോയുടെ മറ്റൊരു സീസണിലും കണ്ടിട്ടില്ല. ചിലപ്പോഴെങ്കിലും പഴയ മലയാളി ഹൗസ് ഷോയോട് ഇത്തവണത്തെ ബിഗ്ഗ്‌ബോസിനെ താരതമ്യം ചെയ്യാൻ തോന്നിയാൽ തെറ്റ് പറയാനുമാവില്ല. ബിഗ്ഗ്‌ബോസിനെ വക വെക്കാത്ത, ബിഗ്ഗ്‌ബോസ് സംസാരിക്കുമ്പോൾ പോലും ലാഘവത്തോടെയുള്ള സമീപനം

Bigg Boss Malayalam Season 4
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

സ്വീകരിക്കുന്നവർ ഈ സീസണിൽ മാത്രമാണുള്ളത്. പുരുഷന്മാരേക്കാൾ കൂടുതൽ നേരം സ്ത്രീകൾ സ്‌മോക്ക് റൂമിൽ ചിലവഴിക്കുന്ന മറ്റൊരു സീസൺ ഉണ്ടായിട്ടേ ഇല്ല. ഇത്തരത്തിൽ ഇത്തവണത്തെ ബിഗ്ഗ്‌ബോസ് ഷോയും വീടും ഏറെ വേറിട്ടു നിൽക്കുന്നു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ജാസ്മിനെയും നിമിഷയെയും പോലുള്ള മത്സരാർത്ഥികൾ ഒരു ഭാഗത്ത് വ്യത്യസ്തത തീർക്കുന്നത് അവരുടെ സംസാരം കൊണ്ടാകുമ്പോൾ ഷോയിലെ ഗ്രൂപ്പിസവും

Bigg Boss Malayalam Season 4

ഗ്രൂപ്പ് തകർച്ചയും ത്രികോണ പ്രണയവും ഗേ-ലെസ്ബിയൻ തരംഗവുമെല്ലാം ഇത്തവണത്തെ ബിഗ്ഗ്‌ബോസ് ഷോയുടെ മാത്രം പ്രത്യേകതകളാണ്. ഇനി വരും ആഴ്ചയിൽ എന്ത് സംഭവിക്കും എന്ന് ഒന്ന് എത്തിനോക്കാം. ബിഗ്ഗ്‌ബോസ് വീട് ഇനി മുട്ടിന്മേൽ നിന്ന് വിറച്ചാലും അതിശയിക്കേണ്ട. അങ്ങനെയൊരു ക്യാപ്റ്റനെയാണ് ഇപ്പോൾ വീടിന് ലഭിച്ചിരിക്കുന്നത്. ട്രോളിന്റെ ഭാഷയിൽ പറഞ്ഞാൽ സാക്ഷാൽ ബിഗ്ഗ്‌ബോസിനു പോലും പേടിയുള്ള ജാസ്മിനാണ് ഇനി ബിഗ്ഗ്‌ബോസ് വീട് ഭരിക്കുക.

Bigg Boss Malayalam Season 4

അതായത് ബിഗ്ഗ്‌ബോസ് പോലും ഇനി ജാസ്മിൻ പറയുന്നതനുസരിച്ച് മുന്നോട്ടു പോകേണ്ടി വരുമോ? എല്ലാം കഴിഞ്ഞ് ഈ ക്യാപ്റ്റൻ എന്തൊക്കെ ചെയ്തെന്നാലും ഒടുവിൽ അവതാരകൻ വന്നിട്ട് ബിരിയാണി എങ്ങനെയുണ്ടായിരുന്നു, ഇഷ്ടപ്പെട്ടില്ലേ? എന്ന് മാത്രമായിരിക്കുമല്ലോ ചോദിക്കുക എന്നും ആരാധകർ ചർച്ച ചെയ്യുന്നുണ്ട്.

You might also like