വിദേശത്തുള്ള അനുരാധ തിരിച്ചു പോരട്ടെ എന്ന് ബിഗ്ഗ്‌ബോസ് ആരാധകർ!! ആരാണ് ഈ അനുരാധ?? ഞെട്ടണ്ട!!! | Bigg Boss Malayalam Season 4 Latest Episode

Bigg Boss Malayalam Season 4 Latest Episode : ബിഗ്ഗ്‌ബോസ് വീടിനുള്ളിൽ മത്സരം അതിശക്തമാകുകയാണ്. ഒപ്പം വീട്ടുകാർക്കിടയിലെ വഴക്കുകളും കൊഴുക്കുന്നുണ്ട്. സുഹൃത്തുക്കൾ പോലും തമ്മിലടിക്കുന്ന കാഴ്ച, ഗ്രൂപ്പുകൾ കടലാസ്സ് കൊട്ടാരം പോലെ തകർന്നടിയുന്ന കാഴ്ച, പുതിയ ഗ്രൂപ്പുകൾ രൂപം കൊള്ളുന്ന കാഴ്ച. ബ്ലെസ്ലിയും ദിൽഷയും അവരുടെ ജയിൽവാസം ആഘോഷമാക്കി എന്ന് തന്നെ പറയാം. ക്യാപ്റ്റൻസി ടാസ്‌കും ഏറെ ശ്രദ്ധ നേടുന്നുണ്ട്. വീട്ടുജോലികളിലെ അതൃപ്തി മുന്നേ തന്നെ ലക്ഷ്മിപ്രിയ ഏവരെയും അറിയിച്ചിരുന്നതാണ്.

Bigg Boss Malayalam Season 4 Latest Episode

എന്നാൽ ലക്ഷ്മിപ്രിയക്കെതിരെ ആഞ്ഞടിക്കുന്ന സുചിത്രയെ ഇപ്പോൾ പ്രേക്ഷകർ കണ്ടു കൊണ്ടിരിക്കുകയാണ്. ഷോ തുടങ്ങുന്ന സമയത്തെല്ലാം ലക്ഷ്മിപ്രിയയും സുചിത്രയും വലിയ സൗഹൃദത്തിലായിരുന്നു. എന്നാൽ പിന്നീട് സുചിത്ര തന്നെയാണ് ലക്ഷ്മിപ്രിയയെ മനഃപൂർവം മാറ്റിനിർത്താൻ തുടങ്ങിയത്. ചേച്ചി ആദ്യം ചേച്ചിയുടെ തന്നെ കുറ്റങ്ങൾ സ്വയം മനസിലാക്കാൻ ശ്രമിക്കൂ എന്നാണ് സുചിത്ര പറയുന്നത്. കസേര തട്ടിയിട്ട് ടാസ്ക്കിൽ നിന്ന് ഇറങ്ങിപ്പോകുന്ന ലക്ഷ്മിപ്രിയയെ

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ
Bigg Boss Malayalam Season 4 Latest Episode

പ്രേക്ഷകർ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. ഇതോട് കൂടി ഇത്തവണ ലക്ഷ്മിപ്രിയ വീടിന്റെ ക്യാപ്റ്റൻ പദവിയിൽ എത്തില്ല എന്ന് ഉറപ്പിച്ചിരിക്കുകയാണ് ബിഗ്ഗ്‌ബോസ് പ്രേക്ഷകർ. ആദ്യദിനങ്ങളിൽ ലക്ഷ്മിപ്രിയയെ ചുറ്റിപ്പറ്റി ഒരു ഗ്രൂപ്പ് തന്നെ ഉണ്ടായിരുന്നു. എന്നാൽ പതുക്കെ പതുക്കെ പലരും ലക്ഷ്മിപ്രിയയിൽ നിന്നും അകന്നു മാറുകയായിരുന്നു. ടോപ് ഫൈവിൽ ഉണ്ടാകുമെന്ന് പ്രേക്ഷകർ ഉറപ്പിച്ചിരിക്കുന്ന ഒരു മത്സരാർത്ഥി കൂടിയാണ് ലക്ഷ്മി.

Bigg Boss Malayalam Season 4 Latest Episode

തന്റേതായ നിലപാടുകൾ തുറന്നു പറയുന്നതിൽ ഒരു മടിയും കാണിക്കാത്ത ലക്ഷ്മിപ്രിയ ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന പളുങ്ക് സീരിയലിൽ അനുരാധ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു വരുന്നതിനിടയിലാണ് ബിഗ്ഗ്‌ബോസിലേക്കെത്തിയത്. താരം ബിഗ്ഗ്‌ബോസിലേക്ക് പോന്നതോടെ പരമ്പരയിലെ അനുരാധ എന്ന കഥാപാത്രത്തെ അണിയറപ്രവർത്തകർ വിദേശത്തേക്ക് കയറ്റിവിട്ടിരിക്കുകയാണ്. സീരിയൽ ഗ്രൂപ്പിലും ബിഗ്ഗ്‌ബോസ് ഫാൻസ്‌ പേജിലുമെല്ലാം വരുന്ന കമന്റുകൾ പലതും വിദേശത്തുള്ള അനുരാധ നാട്ടിലേക്ക് തിരിച്ച് പോന്നോട്ടെ എന്നാണ്.

You might also like