ലക്ഷ്മിപ്രിയയും നിമിഷയും തമ്മിലുള്ള അങ്കം മുറുകുന്നു.. വഴിയിൽ കൂടിപോയ വയ്യാവേലി എടുത്തു വെച്ച പാവം ദിൽഷ!!! | Bigg Boss Malayalam Season 4
Bigg Boss Malayalam Season 4 : 100 ദിനം പൂർത്തിയാക്കി അവസാന അഞ്ച് പേരിൽ ഒരാളാകുക. ഒടുവിൽ ഫൈനൽ കിരീടം ചൂടി കപ്പടിക്കുക. ഈയൊരു ലക്ഷ്യം വെച്ച് മുന്നോട്ടുപോകവേയാണ് കലഹങ്ങളും പോർവിളികളും വീട്ടിൽ ശക്തമാകുന്നത്. ലക്ഷ്മിപ്രിയയും നിമിഷയും തമ്മിലുള്ള വഴക്ക് വീട്ടിൽ വലുതായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മോഹൻലാലിൻറെ മുൻപിൽ വെച്ച് ലക്ഷ്മിപ്രിയയെ നിമിഷ ‘നീ’ എന്ന് വിളിച്ചതും ഉടനടി നിമിഷ പൊട്ടിത്തെറിച്ചതും പ്രേക്ഷകർ കണ്ടതാണ്.
‘നീ’ എന്നൊക്കെയുള്ള വിളി നീ നിന്റെ അമ്മയെ പോയി വിളിക്കെന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. ഡിബേറ്റ് വേദിയിൽ ലക്ഷ്മിപ്രിയ പറഞ്ഞത് ഇങ്ങനെ “സമൂഹത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ നിലപാടുള്ള ഒരാളാണ് ഞാൻ. എന്റെ എഴുത്തുകളിൽ അത് വ്യക്തമാണ്” താൻ ഉറച്ച നിലപാടുള്ള ഒരാളാണെന്ന് മനസിലാക്കിയാണ് ലാലേട്ടൻ പോലും തന്നെ പ്രശംസിച്ചതെന്നും ലക്ഷ്മിപ്രിയ അവകാശപ്പെട്ടു. അപ്പോൾ കാണുന്നവനെ അപ്പൻ എന്ന് വിളിച്ചെന്ന് പറഞ്ഞു കൊണ്ട്
റോബിനെതിരെ തിരിഞ്ഞ ലക്ഷ്മിപ്രിയയാണ് കഴിഞ്ഞ ദിവസം തന്റെ അമ്മക്ക് വിളിച്ചതെന്ന് നിമിഷയും പറഞ്ഞു. തന്റെ അമ്മക്ക് വിളിച്ചപ്പോൾ നിങ്ങളുടെ മൊറാലിറ്റി എവിടെപ്പോയി എന്നായിരുന്നു നിമിഷയുടെ ചോദ്യം. കഴിഞ്ഞ ഒരാഴ്ചയായി നിമിഷ തന്നെ ടോർച്ചർ ചെയ്യുന്നുവെന്ന് ലക്ഷ്മിപ്രിയ ബിഗ്ഗ്ബോസിനോട് പരാതിപ്പെട്ടിരുന്നു. പ്രായത്തിന് മൂത്ത തന്നെ ബഹുമാനിക്കാതെ എടീ പോടീ എന്നൊക്കെ വിളിച്ചത് കൊണ്ടാണ് വീട്ടിൽ പോയി അങ്ങനെ വിളിക്കാൻ
പറഞ്ഞതെന്നും തെറ്റിൽ ക്ഷമ ചോദിക്കുന്നുവെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. വായ് തുറന്നാൽ ലക്ഷ്മിപ്രിയ കള്ളം മാത്രമാണ് പറയുന്നതെന്നാണ് നിമിഷയുടെ ആരോപണം. സെൽഫി ടാസ്ക്കിൽ അച്ഛനെയും അമ്മയെയും തള്ളിപ്പറഞ്ഞ നിമിഷ ഇപ്പോൾ ഇങ്ങനെ പറയുന്നതിലെ ഔചിത്യം ദിൽഷ ചോദ്യം ചെയ്തു. ഞാൻ അവരെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ നിങ്ങൾക്ക് അവരെ എന്തും പറയാനുള്ള ലൈസൻസാണോ എന്നായിരുന്നു നിമിഷയുടെ മറുചോദ്യം. ഇതിനെത്തുടർന്ന് ദിൽഷ ക്ഷമ പറയുകയും ചെയ്തു.