ബിഗ്ഗ്‌ബോസിൽ ഡബിൾ എവിക്ഷൻ.. ഭീഷ്മ സ്റ്റൈലിൽ ജാവോ ഡയലോഗ് പറഞ്ഞ് ഡെയ്സിയെ യാത്രയാക്കി ബ്ലെസ്ലി.!! | Bigg Boss Malayalam Season 4

Bigg Boss Malayalam Season 4 : പ്രവചനങ്ങൾക്കപ്പുറമാണ് ബിഗ്ഗ്‌ബോസ് ഷോയുടെ മുന്നോട്ടുപോക്ക്. നാലാം സീസൺ ആരംഭിച്ച ദിനം മുതൽ തന്നെ തീർത്തും വേറിട്ട രീതിയിലാണ് ഷോയുടെ പാറ്റേൺ കണ്ടുവരുന്നത്. ഈയാഴ്ച്ച രണ്ട് മത്സരാർത്ഥികളാണ് ബിഗ്ഗ്‌ബോസ് വീടിന്റെ പടിയിറങ്ങിയത്. തീർത്തും അപ്രതീക്ഷിതമായിരുന്നു അങ്ങനെയൊരു എവിക്ഷൻ പ്രക്രിയ. കഴിഞ്ഞയാഴ്ച അശ്വിൻ ബിഗ്‌ബോസ് വീടിനോട് വിട പറഞ്ഞപ്പോൾ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മണികണ്ഠൻ ആരോഗ്യകാരണങ്ങൾ കൊണ്ട് ഷോയിൽ നിന്ന് പിന്മാറുകയായിരുന്നു.

Bigg Boss Malayalam Season 4

കഴിഞ്ഞയാഴ്ച രണ്ട് മത്സരാർത്ഥികൾ വീട്ടിൽ നിന്നും പുറത്തേക്ക് പോയത് കൊണ്ടുതന്നെ ഇത്തവണ ഒരു ഡബിൾ എവിക്ഷൻ ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. നവീൻ അറയ്ക്കലും ഡെയ്‌സിയുമാണ് ഇത്തവണ ബിഗ്ഗ്‌ബോസ് വീട്ടിൽ നിന്നും ഔട്ടായ മത്സരാർത്ഥികൾ. ബ്ലെസ്ലിയുമായുള്ള പൊരിഞ്ഞ വഴക്ക് ഡെയ്സിക്ക് ദോഷം ചെയ്തുവെന്ന് പറയാം. വീട്ടുകാരെ വരെ വിളിച്ചധിക്ഷേപിച്ച് ഡെയ്‌സി അസഭ്യം വിളമ്പാൻ തുടങ്ങിയത് വീടിന് പുറത്ത് പലരെയും പ്രകോപിപ്പിച്ചു.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ
Bigg Boss Malayalam Season 4 Latest Episode May1

മുൻ മത്സരാർത്ഥി ടിമ്പൽ ഭാൽ ഉൾപ്പെടെയുള്ളവർ ഡെയ്സിയെ ഷോയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചെത്തിയിരുന്നു. ഭീഷ്മ സ്റ്റൈലിൽ “ജാവോ” ഡയലോഗ് പറഞ്ഞാണ് ബ്ലെസ്ലി ഡെയ്സിയെ യാത്രയാക്കിയത്. ഷോയിലുണ്ടായിരുന്ന സമയം ബ്ലെസ്ലിയെ അത്രത്തോളം ഡെയ്‌സി അധിക്ഷേപിച്ചിരുന്നു എന്ന് പ്രേക്ഷകരും ശരിവെക്കുന്നുണ്ട്. അതേ സമയം ഷോയിൽ നിന്ന് പുറത്താകുമ്പോൾ താൻ ഏറ്റവും കൂടുതൽ മിസ് ചെയ്യുക സൂരജിനെ ആയിരിക്കും എന്നാണ് ഡെയ്‌സി മോഹൻലാലിനോട് പറഞ്ഞത്.

Bigg Boss Malayalam Season 4

ഡെയ്‌സി പോയതിന് ശേഷം വിങ്ങിപ്പൊട്ടുന്ന സൂരജിനെ പ്രേക്ഷകർ കണ്ടിരുന്നു. ഷോയിൽ ഈയിടെയായി വേറിട്ട സ്വഭാവരീതികളായിരുന്നു നവീന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്. ഓവർ എക്സ്പ്രഷന്റെ പേരിൽ വിമർശനങ്ങൾ വരെ നവീൻ ഏറ്റുവാങ്ങി. പോകുന്നതിന് തൊട്ടുമുമ്പും സുചിത്രയെയും ധന്യയെയും കണക്കിന് വിമർശിച്ചിട്ടാണ് നവീൻ പടിയിറങ്ങിയത്. രണ്ട് പേർ ഔട്ടായെങ്കിലും വൈൽഡ് കാർഡ് എൻട്രിയൊന്നും തന്നെ ഉണ്ടായിട്ടുമില്ല എന്നത് പ്രേക്ഷകരെ അൽപ്പം നിരാശയിലാക്കിയിട്ടുണ്ട്. സാധാരണഗതിയിൽ രണ്ട് വൈൽഡ് കാർഡ് എങ്കിലും വരേണ്ട സമയം അതിക്രമിച്ചു എന്നാണ് ബിഗ്ഗ്‌ബോസ് ആരാധകർ പറഞ്ഞുവെക്കുന്നത്.

You might also like