ലക്ഷ്മിപ്രിയക്ക് കണക്കിന് കൊടുത്ത് റിയാസ്.. ടാസ്ക്കിൽ വൻ ആക്ര മണം നേരിട്ട് ലക്ഷ്മിപ്രിയ.!! | Bigg Boss Malayalam Season 4 Latest Episode

Bigg Boss Malayalam Season 4 Latest Episode : ബിഗ്ഗ്‌ബോസ് പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ ഒരു കോൾ സെന്റർ ടാസ്ക്കാണ് ഇന്നലെ നടന്നത്. ലക്ഷ്മിപ്രിയ റിയാസിനെ കീറിമു റിച്ചു. എന്നാൽ ഒരു കോൾ സെന്റർ ജീവനക്കാരൻ എന്ന നിലയിൽ ക്ഷമയുടെ അങ്ങേയറ്റം പോയി റിയാസ്. ടാസ്ക്കിന് ശേഷം ലക്ഷ്മിപ്രിയക്ക് കണക്കിന് കൊടുക്കാനും റിയാസ് മറന്നില്ല. റിയാസിനെ വെറുത്തവർ പോലും ഒരുവേള ആ മത്സരാർത്ഥിയെ ഇന്നലെ ഇഷ്ടപ്പെട്ടിട്ടുണ്ടോ എന്നത് സംശയമാണ്.

ദിൽഷയും ബ്ലെസ്ലിയും പരമാവധി ശ്രമിച്ചു വെങ്കിലും എവിടെയൊക്കെയോ കൈവിട്ടു പോയി. ഇന്നത്തെ എപ്പിസോഡിന്റെ പ്രൊമോ പുറത്തു വന്നതോടെ ബിഗ്ഗ്‌ബോസ് പ്രേക്ഷകർ അൽപ്പം നിരാശയിലാണ്. ഇന്ന് പലരും ടാർജറ്റ് ചെയ്തിരിക്കുന്നത് ലക്ഷ്മിപ്രിയയെ ആണ്. പരമാവധി പിടിച്ചു നിൽക്കുന്നുണ്ട് എങ്കിലും കൈവിട്ടു പോകുമോ എന്നാണ് ഇനി അറിയേണ്ടത്. റിയാസും അഖിലും കിട്ടിയ അവസരം പരമാവധി ഉപയോഗിക്കുന്നുണ്ട്. ലക്ഷ്മിപ്രിയ കരച്ചിലിന്റെ വക്കിലെത്തുന്നുണ്ടോ എന്നതും സംശയിക്കേണ്ടിയിരിക്കുന്നു.

Bigg Boss Malayalam Season 4
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഇന്നലെ നിർത്താതെ വാചകക്കസർത്ത് നടത്തിയ ലക്ഷ്മിപ്രിയ ഇന്ന് എന്തു ചെയ്യുമെന്ന് കണ്ടുതന്നെ അറിയണം. ജാസ്മിന്റെ കോഫീ പൌഡർ വിഷയവും വീട്ടിൽ കുറച്ചധികം പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. റിയാസ് ആണ് പ്രശ്നം പൊക്കിപ്പിടിച്ച് കൊണ്ടുവന്നത് എങ്കിലും റോൻസൺ കട്ടക്ക് കൂടെയുണ്ട്. ഈയാഴ്ച്ച ആരാകും ബിഗ്ഗ്‌ബോസ് വീടിനോട് വിട പറയുക എന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. വിനയുടെ പേരാണ് കൂടുതൽ പറഞ്ഞു കേൾക്കുന്നത്. അതേ സമയം ഡെയ്സിയോ സുചിത്രയോ തിരിച്ചുവരും എന്നതും പറഞ്ഞു കേൾക്കുന്നുണ്ട്.

ഡെയ്‌സി വന്നാൽ മത്സരം കടുക്കുമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. അഖിലിനെ സീക്രട്ട് റൂമിലൂടെ പുറത്തേക്ക് വിടുമെന്ന തരത്തിലും വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്തായാലും കോൾ സെന്റർ ടാസ്ക്ക് കൂടി കഴിയുന്നതോടെ ബിഗ്ഗ്‌ബോസ് വീട്ടിൽ അങ്കം മുറുകും. ബിഗ്ഗ്‌ബോസ് വീട്ടിലെ രാധ എന്നാണ് ദിൽഷയെ ബ്ലെസ്ലി വിശേഷിപ്പിച്ചത്. ഇവർ രണ്ടു പേരും നേർക്കുനേർ വരുന്ന മത്സരവും ഇനി പ്രേക്ഷകർ കാണാനിരിക്കുന്നതേ ഉള്ളൂ.

You might also like