ബിഗ്ഗ്‌ബോസ് ഗ്രാൻഡ് ഫിനാലെ – ഞെട്ടിക്കുന്ന ചില വിവരങ്ങൾ!! പുറത്തു പോകുന്നത് ഇയാൾ.!! | Bigg Boss Malayalam Season 4 Grand Finale

Bigg Boss Malayalam Season 4 Grand Finale : അങ്ങനെ ബിഗ്ഗ്‌ബോസ് മലയാളം ഗ്രാൻഡ് ഫിനാലെ അടുക്കുകയാണ്. ജൂലൈ മൂന്നിനാണ് ഫിനാലെ നടക്കുക. ബിഗ്ഗ്‌ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഇത്തവണ ഗ്രാൻഡ് ഫിനാലെ ലൈവായി പ്രേക്ഷകരെ കാണിക്കുന്നു എന്നതും ഒരു പ്രത്യേകതയാണ്. ഗ്രാൻഡ് ഫിനാലെയ്ക്ക് മുന്നോടിയായി ഈ സീസണിലെ തന്നെ ഭൂരിഭാഗം മുൻമത്സരാർത്ഥികളും അടുത്തയാഴ്ച മുംബയിലെത്തും. അവർ ഒരു ദിവസം വീട്ടിനുള്ളിൽ കയറി ഫൈനലിസ്റ്റുകൾക്കൊപ്പം താമസിക്കുകയും ചെയ്യും. പ്രേക്ഷകരെ ഏറെ ഞെട്ടിച്ചു കൊണ്ടുള്ള ഒരു വാർത്ത

ഡോക്ടർ റോബിനും ജാസ്മിൻ മൂസയും ഇക്കൂട്ടത്തിലുണ്ടാകും എന്നത് തന്നെയാണ്. ഏഷ്യാനെറ്റിന്റെ തന്നെ സ്റ്റാർട്ട് മ്യൂസിക് ഷോയ്ക്ക് വേണ്ടി കഴിഞ്ഞ ദിവസം ഇവർ ഒരുമിച്ചിരുന്നു. അതിന്റെ തുടർച്ചയായി ബിഗ്ഗ്‌ബോസ് ഗ്രാൻഡ്‌ഫിനാലെയിലും ഇവർ പങ്കെടുക്കും. ഫിനാലെക്ക് മുൻപ് റോബിനും ജാസ്മിനും വീട്ടിൽ ഒരുമിച്ചെത്തുന്ന ആ കാഴ്ച നിലവിൽ വീട്ടിൽ തുടരുന്നവർക്ക് എന്തായാലും വലിയൊരു ഷോക്ക് തന്നെയാകും. അത് തന്നെയാണ് ബിഗ്ഗ്‌ബോസ് പോലൊരു ഷോയുടെ ഏറ്റവും വലിയ പ്രത്യേകതയും. കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല എന്നത് ബിഗ്ഗ്‌ബോസ് പറഞ്ഞു വെയ്ക്കുന്ന സന്ദേശങ്ങളിൽ ഒന്ന് മാത്രമാണ്.

Bigg Boss Malayalam Season 4

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഗ്രാൻഡ് ഫിനാലെക്ക് മുൻപ്, അതായത് അടുത്ത ആഴ്ച ബുധനോ വ്യാഴമോ ആയിരിക്കും മിഡ് വീക്ക് മിഡ് നൈറ്റ് എവിക്ഷൻ സംഭവിക്കുക. അതായത് വീട്ടിൽ തുടരുന്ന ആറ് പേരിൽ നിന്ന് ഒരാളെ ആരോടും പറയാതെ പുറത്താക്കുന്ന പ്രത്യേക പ്രക്രിയ. ബിഗ്ഗ്‌ബോസ് വീട്ടിൽ സേഫ് ഗെയിം കളിച്ചു കൊണ്ടിരുന്ന സൂരജ് ഫിനാലെ വീക്കിലേക്ക് നേരിട്ട് കടന്നതു കൊണ്ട് മിഡ് വീക്ക് എവിക്ഷൻ ലക്ഷ്യമിടുന്നത് സൂരജിനെയാണ് എന്നും പറയാം. എന്നിരുന്നാലും ഇത് ബിഗ്ഗ്‌ബോസ് ഷോയാണ്, പ്രവചനങ്ങൾ മാറിമറിയാം, സൂരജ് ഗ്രാൻഡ് ഫിനാലെയിലെത്തി മറ്റാരെങ്കിലും പാതിരാത്രി കൺഫെഷൻ റൂം വഴി

വിട പറയുന്നതും കാണേണ്ടി വന്നേക്കാം. മറ്റ് ഭാഷകളിൽ ഫിനാലെ വീക്കിൽ ഫാമിലി വീക്ക് ഉൾപ്പെടുത്താറുണ്ട് എങ്കിലും ഇവിടെ ഒരുപക്ഷേ ഓരോ കുടുംബത്തിനും ദിവസങ്ങൾ കൂടുതൽ ആവശ്യമായി വരുന്ന താമസവും യാത്രയും ഒക്കെ കണക്കിലെടുത്ത് അത് ഒഴിവാക്കാനാണ് സാധ്യത. സ്റ്റാർട്ട് മ്യൂസിക്ക് ഷോയ്ക്ക് വേണ്ടി റോബിനും ജാസ്മിനും ഒരുമിച്ചെത്തിയ പ്രോമോ വീഡിയോ ഇപ്പോൾ വൈറലായിട്ടുണ്ട്. ബിഗ്ഗ്‌ബോസിലെന്ന പോലെയാണ് പ്രോമോ വീഡിയോയിൽ ഇവർ സംസാരിക്കുന്നത്. രണ്ട് പേരും പരസ്പരം അങ്കം കുറിക്കുന്നത് കാണാൻ നല്ല രസമുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്.

You might also like