ബിഗ്ഗ്ബോസ് ചരിത്രവിജയം നേടി ദിൽഷ പ്രസന്നൻ.. ബിഗ്ഗ്ബോസ് മലയാളത്തിലെ ആദ്യ ലേഡി വിന്നർ.!! | Bigg Boss Malayalam Season 4 Grand Finale Winner Dilsha Prasanann
Bigg Boss Malayalam Season 4 Grand Finale Winner Dilsha Prasanann : സംഭവബഹുലമായ ഒരു ബിഗ്ഗ്ബോസ് സീസൺ അവസാനിച്ചിരിക്കുകയാണ്. ഇത്തവണ ഗ്രാൻഡ് ഫിനാലെയിൽ ആറ് മത്സരാർത്ഥികളാണ് ഉണ്ടായിരുന്നത്. സൂരജ്, ധന്യ എന്നിവർ ആദ്യഘട്ടത്തിൽ തന്നെ പുറത്താകുകയായിരുന്നു. പിന്നീട് ലക്ഷ്മിപ്രിയയും ബിഗ്ഗ്ബോസ് വീടിന് വെളിയിലേക്ക് വന്നതോടെ ടോപ് ത്രീയായി മാറുകയായിരുന്നു റിയാസും ദിൽഷയും ബ്ലെസ്ലിയും. ഉദ്വേഗഭരിതമായ മുഹൂർത്തങ്ങൾക്ക് ഒടുവിൽ അവതാരകനായ മോഹൻലാൽ തന്നെ വിജയിയെ പ്രഖ്യാപിച്ചു.
ബിഗ്ഗ്ബോസ് മലയാളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിത ബിഗ്ഗ്ബോസ് വിജയിയായിരിക്കുന്നു. ദിൽഷ പ്രസന്നൻ എന്ന മത്സരാർത്ഥി വിജയകിരീടം ചൂടുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഡോക്ടർ റോബിൻ രാധാകൃഷ്ണനും അദ്ദേഹത്തിന്റെ ആരാധകരുമാണ്. രണ്ടാം സ്ഥാനത്തേക്ക് ബ്ലെസ്ലി തള്ളപ്പെട്ടപ്പോൾ മൂന്നാം സ്ഥാനത്തെത്തിയ റിയാസിന് നിറ കയ്യടികൾ ലഭിച്ചു. സ്റ്റേജിലേക്ക് റിയാസ് കയറിയപ്പോൾ അവിടെ ഉണ്ടായിരുന്നവർ എല്ലാം ആർത്തുവിളിച്ചു.
ഒന്നാം സ്ഥാനം ലഭിച്ച ദിൽഷ തന്റെ മറുപടി പ്രസംഗത്തിൽ ബിഗ്ഗ്ബോസിന്റെ യഥാർത്ഥ ഹീറോ ഡോക്ടർ റോബിൻ തന്നെയാണെന്ന് ഉറപ്പിച്ചു പറഞ്ഞത് ആരാധകരെ ആവേശത്തിലാഴ്ത്തി. ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തു കൊണ്ടാണ് ദിൽഷ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. പിന്നീട് കാണാക്കണ്മണി എന്ന സീരിയലിലും താരം അഭിനയിച്ചിരുന്നു. ഏഷ്യാനെറ്റിന്റെ തന്നെ ഡെയർ ദി ഫിയർ ആർക്കുണ്ടീ ചങ്കൂറ്റം എന്ന സാഹസിക റിയാലിറ്റിഷോയിലും ദിൽഷ പങ്കെടുത്തിട്ടുണ്ട്. തന്റെ കരിയറിൽ പലപ്പോഴും വലിയ പിന്തുണ തന്നിട്ടുള്ളത്
ഏഷ്യാനെറ്റ് എന്ന ചാനലാണെന്നും ദിൽഷ ഗ്രാൻഡ് ഫിനാലെ വേദിയിൽ തുറന്നു പറഞ്ഞിരുന്നു. നൃത്തത്തെ ഏറെ സ്നേഹിക്കുന്ന ദിൽഷ ബിഗ്ഗ്ബോസ് ഷോയുടെ അറുപത്തിയഞ്ചാം ദിനത്തിന് ശേഷമാണ് ഷോയിൽ ഏറെ ആക്ടീവായതെന്നും ഏറെ പ്രസക്തമാണ്. ദിൽഷക്ക് വോട്ട് ചോദിച്ച് സിനിമാ ടെലിവിഷൻ രംഗത്ത് നിന്നുള്ള പലരും മുന്നേ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. പ്രിയാമണി, ശരണ്യ ആനന്ദ്, ഉമാ നായർ, റംസാൻ, അരുൺ ജി രാഘവൻ, ഗൗരി തുടങ്ങിയ താരങ്ങളെല്ലാം ദിൽഷക്ക് വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നു.