ബിഗ്ഗ്‌ബോസ്സിൽ നിന്നിറങ്ങിയ റോബിൻ ഞെട്ടിപ്പായി.. ഡോക്ടർ റോബിൻ ലൈവിൽ പറഞ്ഞത് കണ്ടോ!! | Bigg Boss Malayalam Season 4 Dr. Robin’s first Live

Bigg Boss Malayalam Season 4 Dr. Robin’s first Live : ബിഗ്‌ബോസ് പ്രേക്ഷകരെ ഒന്നടങ്കം നിരാശയിലാഴ്ത്തി കൊണ്ടാണ് ആ വിധി ഇന്നലെ പ്രഖ്യാപിക്കപ്പെട്ടത്. വീക്കിലി ടാസ്ക്കിനിടയിൽ സഹമത്സരാർത്ഥിയോട് കായികമായി പെരുമാറിയതിന്റെ പേരിൽ ഡോക്ടർ റോബിൻ രാധാകൃഷ്ണനെ ബിഗ്ഗ്‌ബോസ് ഷോയിൽ നിന്ന് പുറത്താക്കിയിരിക്കുന്നു. ഷോയ്ക്ക് അതിന്റെതായ നിയമങ്ങളും നിബന്ധനകളുമൊക്കെ ഉണ്ടാവാം. എന്നിരുന്നാലാം ഡോക്ടർ റോബിനെപ്പോലൊരു മത്സരാർത്ഥിയെ പുറത്താക്കിയതിലൂടെ

ചാനലും ഷോയുടെ അധികൃതരും അവഗണിച്ചത് ഒരു വലിയ കൂട്ടം പ്രേക്ഷകരുടെ ഇഷ്ടങ്ങളെയും താല്പര്യങ്ങളേയുമാണ്. പ്രേക്ഷകരുടെ കണ്ണിൽ ഇന്നലെയായിരുന്നു ബിഗ്ഗ്‌ബോസ് ഷോയുടെ ഗ്രാൻഡ് ഫിനാലെ. കിരീടം ചൂടിയത് ഡോക്ടർ മച്ചാനും. ഇനിയൊരു വിജയിയെ ചാനലിന് കണ്ടുപിടിക്കാൻ സാധിച്ചാലും ഡോക്ടർ റോബിൻ ഉണ്ടാക്കിവെച്ച ഓളത്തിന് മീതെയാകില്ല അത്‌. ഇപ്പോഴിതാ ഷോയ്ക്ക് ശേഷം പുറത്തിറങ്ങിയ റോബിൻ മച്ചാൻ ആദ്യമായി പ്രത്യക്ഷപ്പെട്ട സോഷ്യൽ മീഡിയ ലൈവാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Bigg Boss Malayalam Season 4
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

“ഞാൻ ഞെട്ടിക്കൊണ്ടിരിക്കുകയാണ്. ഒന്നും പറയാനില്ല. സന്തോഷം, അതിരില്ലാത്ത സന്തോഷം. ഇത്രയും നിങ്ങൾ എന്നെ സ്നേഹിക്കുന്നു എന്നറിയുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്. ഫോൺ തുറക്കാനാവാത്ത രീതിയിൽ നോട്ടിഫിക്കേഷൻ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വാട്സ്ആപ്പിൽ ഒരുപാട് മെസേജുകളും കോളുകളും വന്നിട്ടുണ്ട്. എല്ലാത്തിനും ഞാൻ മറുപടി അയക്കും. അതുറപ്പാണ്. ഇനിയും ഈ പിന്തുണ എനിക്ക് തുടർന്നും നൽകണം.” ബിഗ്ഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയ ഡോക്ടർ റോബിനെ ദിവസങ്ങളോളം

പ്രത്യേക മുറിയിൽ മാറ്റിപ്പാർപ്പിച്ച ശേഷമാണ് ഷോയിൽ നിന്നും പൂർണമായി ഒഴിവാക്കിയത്. ഷോയുടെ അവതാരകനായ മോഹൻലാൽ വരാൻ കാത്തിരിക്കുകയായിരുന്നു എന്നാകും അധികൃതരുടെ വിശദീകരണം എങ്കിലും ജാസ്മിന്റെ പിന്മാറ്റം ഈ തീരുമാനത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബിഗ്ഗ്‌ബോസ് വീടിനകത്ത് ആയിരിക്കുമ്പോൾ പലതവണ റോബിൻ പറഞ്ഞത് ഷോയുടെ വിന്നർ താൻ തന്നെ ആയിരിക്കുമെന്നാണ്. റോബിനെ പിന്തുണച്ചിരുന്ന പലരും ഇപ്പോൾ ദിൽഷയെയും ബ്ലെസ്ലിയെയുമാണ് സപ്പോർട്ട് ചെയ്യുന്നത്. ലക്ഷ്മിപ്രിയയും റോബിനെ ഏറെ പിന്തുണച്ച ഒരു മത്സരാർത്ഥിയാണ്.

You might also like